ചേറ്റുവാ കോട്ട

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ തെക്കായി ചേറ്റുവാ മണപ്പുറത്തു സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചേറ്റുവാ കോട്ട അഥവാ വില്യം കോട്ട. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡച്ചുകാരാണ് ഈ കോട്ട നിർമിച്ചത്. അക്കാലത്തു ചേറ്റുവാ കോട്ടയെ മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്നാണ് കാന്റർ വിഷെർ വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരും ഡച്ചുകാരും സാമൂതിരിയും കൊച്ചിരാജാവും ചേറ്റുവാ കോട്ടയുടെ ആധിപത്യത്തിനു വേണ്ടി നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിച്ചിറക്കപ്പെട്ട കനത്ത തേക്ക് തടികളിൽ അസ്തിവാരം നിർമ്മിക്കപ്പെട്ട ഈ കോട്ട ഇന്ന് പൂർണ്ണമായും തകർന്ന നിലയിലാണ്.

അവലംബം

  • കേരള ചരിത്രം (പ്രൊഫ. ടി കെ ഗംഗാധരൻ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya