ജമ്മു കശ്മീർ പുനഃസംഘടന ബിൽ, 2019
ജമ്മു-കശ്മീരിനെ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഉൾപ്പെടുന്നതാണ് ജമ്മു കശ്മീർ പുനഃസംഘടന ബിൽ 2019. ആഭ്യന്തരമന്ത്രിയായ അമിത് ഷാ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയയായ രാജ്യസഭയിൽ 2019 ഓഗസ്റ്റ് 5 ന് ബിൽ അവതരിപ്പിച്ച് പാസാക്കി. [1] രാജ്യസഭാംഗങ്ങളിൽ 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. [2] ഇതോടോപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളയുന്ന പ്രമേയവും രാജ്യസഭ പാസായി. ബിൽ 2019 ഓഗസ്റ്റ് 6 ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. [3] ബില്ലിന് അനുകൂലമായി ലഭിച്ചത് 367 വോട്ടാണ്. 67 പേർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. അതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം ലോക്സഭയിൽ പാസായി. ഒരംഗം വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. വ്യവസ്ഥകൾജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാനാണ് ബില്ലിലെ തീരുമാനം. [4] [5] കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവിൽ രാഷ്ട്രപതി ഓഗസ്റ്റ് 6 ന് ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിന് ബാധകമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. [6] ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:- [7]
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia