ജി. ശങ്കരക്കുറുപ്പ്
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ എഴുത്തുകാരനാണ് ശങ്കരക്കുറുപ്പ്. ജീവിതരേഖ1901 ജൂൺ 3-ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടെയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളത്തെ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു[1]. അമ്മാവൻ ആണ് മൂന്നാം വയസിൽ എഴുത്തിനിരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും ജി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച്ച് ) ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി.[2]
രാജ്യസഭാംഗത്വം
കൃതികൾ
ഉപന്യാസങ്ങൾആത്മകഥതർജ്ജമകൾ
ജീവചരിത്രങ്ങൾ
ബാല കവിതാ സമാഹാരങ്ങൾ
പുരസ്കാരങ്ങൾ1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം[4] ജേതാവായിരുന്നു അദ്ദേഹം. 1967ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിമർശനംവളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ് ജിയുടേത്. സുകുമാർ അഴീക്കോട് രചിച്ച "ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു" എന്ന ഖണ്ഡന നിരൂപണം നിരവധി അനുകൂല-പ്രതികൂല സംവാദങ്ങൾക്ക് കാരണമായി. അവലംബം
|
Portal di Ensiklopedia Dunia