ജീൻ ബ്രോഡ്‌ഹസ്റ്റ്

ജീൻ ആലീസ് ബ്രോഡ്‌ഹസ്റ്റ്
ജനനം(1873-12-29)29 ഡിസംബർ 1873
മരണം4 സെപ്റ്റംബർ 1954(1954-09-04) (80 വയസ്സ്) [1]
ദേശീയതഅമേരിക്കൻ
കലാലയംകൊളംബിയ സർവ്വകലാശാല (B.S. 1903, A.M. 1908),
കോർണൽ സർവ്വകലാശാല (Ph.D. 1914)
അറിയപ്പെടുന്നത്അഞ്ചാംപനി വൈറസ് കണ്ടെത്തൽ
Scientific career
Fieldsബോട്ടണി, ബാക്ടീരിയോളജി
Institutionsന്യൂ ജർസി സ്റ്റേറ്റ് നോർമൽ സ്കൂൾ, ബർണാർഡ് കോളജ്, ടീച്ചേർസ് കോളജ്, കൊളമ്പിയ സർവ്വകലാശാല

ജീൻ ആലീസ് ബ്രോഡ്‌ഹസ്റ്റ് (ജീവിതകാലം: 29 ഡിസംബർ 1873– സെപ്റ്റംബർ 4, 1954) ഒരു അമേരിക്കൻ അധ്യാപികയും സസ്യശാസ്ത്രജ്ഞയും ബാക്ടീരിയോളജിസ്റ്റുമായിരുന്നു. അഞ്ചാംപനി വൈറസ് കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെപേരിൽ അവർ പ്രശസ്തയായിരുന്നു.

ഔദ്യോഗികജീവിതം

1892 ൽ ന്യൂജേഴ്‌സി സ്റ്റേറ്റ് നോർമൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയശേഷം ബ്രോഡ്‌ഹർസ്റ്റ് സ്കൂളിന്റെ ഫാക്കൽറ്റിയിൽ ചേർന്നു. ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ സർവ്വകലാശാലയിലെ ടീച്ചേഴ്സ് കോളേജിൽ പഠനം നടത്തിയ ബ്രോഡ്‌ഹസ്റ്റ് ബർണാർഡ് കോളേജിലെ സസ്യശാസ്ത്ര, സുവോളജി വിഭാഗത്തിൽ അദ്ധ്യാപനം നടത്തുകയും 1906 ൽ കൊളംബിയ സർവ്വകലാശാലാ ഫാക്കൽറ്റിയിലെ ടീച്ചേഴ്സ് കോളേജിൽ ചേരുകയും ചെയ്തു. 1914 ൽ കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ബ്രോഡ്‌ഹസ്റ്റ് 1939 ൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ടീച്ചേഴ്‌സ് കോളേജിൽനിന്ന് എമെറിറ്റ പ്രൊഫസറായി വിരമിച്ചു.[2][3]

അവലംബം

  1. "Trenton Alumni News: Death". The Signal. Vol. 69, no. 2. 1 October 1954. p. 3. Retrieved 5 February 2020 – via TCNJ Digital Repository.
  2. "State Graduate Succeeds in Isolation Of Virus That is Cause of Measles". The Signal. Vol. 52, no. 7. 18 December 1937. p. 1. Retrieved 5 February 2020 – via TCNJ Digital Repository.
  3. "Broadhurst Awarded Alumni Citation At Recent Reunion Lunch on Campus". The Signal. Vol. 54, no. 15. 23 May 1940. p. 3. Retrieved 5 February 2020 – via TCNJ Digital Repository.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya