ജെറാൾഡ് ഫോർഡ്
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജെറാൾഡ് ഫോർഡ്. (ജനനം: 1913 ജൂലൈ 14 - മരണം: 2006 ഡിസംബർ 26[1] ) ജെറാൾഡ് റുഡോൾഫ് ഫോർഡ് ജൂനിയർ എന്നാണ് പൂർണനാമം. വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചതിനെ തുടർന്ന് വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേൽക്കുകയായിരുന്നു. ആദ്യകാല ജീവിതം![]() 1913 ജൂലൈ 14 ന് നെബ്രാസ്കയിലെ ഒമാഹയിലെ 3202 വൂൾവർത്ത് അവന്യൂവിൽ കമ്പിളി വ്യാപാരിയായ ലെസ്ലി ലിഞ്ച് കിംഗ് സീനിയറിന്റെയും ഡൊറോത്തി അയർ ഗാർഡ്നറുടെയും ഏക മകനായി ഫോർഡ് ജനിച്ചു. ലെസ്‌ലീ ലിൻഞ്ച് കിംഗ് ജൂനിയർ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്.തികഞ്ഞ മദ്ധ്യപാനിയായിരുന്നു പിതാവായ ലെസ്ലി ലിഞ്ച് കിംഗ് ജൂനിയർ.ഭാര്യയെ എന്നു൦ ഉപ൫വിക്കുമായിരുന്നു അയാൾ. അവർക്ക് കുട്ടി ജനിച്ച് 16 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞിനെ കൊല്ലാൻ അയാൾ കത്തി എടുത്തു ഈ ബന്ധ൦ മടുത്തു നമുക്കു വേർപിരിയാ൦ എന്നു പറഞ്ഞ ഡൊറോത്തി കുഞ്ഞിനെയും കൂട്ടി ഇല്ലിനോയിയിലെ ഓക്ക് പാർക്കിലേക്ക്, അവളുടെ സഹോദരി ടാനിസെയുടെയും അളിയൻ ക്ലാരൻസ് ഹാസ്കിൻസ് ജെയിംസിന്റെയും വീട്ടിലേക്കു പോയി. അവിടെ നിന്ന് , മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിലെ മാതാപിതാക്കളായ ലെവി അഡിസൺ ഗാർഡ്‌നറുടെയും അഡെലെ അഗസ്റ്റ അയറിന്റെയും വീട്ടിലേക്ക് അവൾ മാറി. 1913 ഡിസംബറിൽ അവർ ലെസ്ലി ലിഞ്ച് കിംങ്ങൽ നിന്നു൦ വിവാഹമോചനം നേടി. രണ്ടര വർഷത്തോളം മാതാപിതാക്കളോടൊപ്പം താമസിച്ചതിന് ശേഷം, 1917 ഫെബ്രുവരി 1 ന് ഗാർഡ്നർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് ആൻഡ് വാർണിഷ് കമ്പനിയിലെ സെയിൽസ്മാനായിരുന്ന ജെറാൾഡ് റുഡോൾഫ് ഫോർഡിനെ വിവാഹം കഴിച്ചു.രണ്ടാ൦ വിവാഹത്തിൽ അവർക്ക് തോമസ് ഗാർഡ്നർ "ടോം" ഫോർഡ് (1918-1995), റിച്ചാർഡ് അഡിസൺ "ഡിക്ക്" ഫോർഡ് (1924-2015), ജെയിംസ് ഫ്രാൻസിസ് "ജിം" ഫോർഡ് (1927-2001) എന്നീ മൂന്ന് ആൺകുട്ടികൾ ജനിച്ചു.1930ൽ 17ാ൦ വയസ്സിലാണ് യഥാർത്ഥ പിതാവിനെകുറിച്ച് തന്റെ രണ്ടാനച്ചനിൽ നിന്നു൦ സ്വന്തം അമ്മയിൽ നിന്നു൦ ഫോ൪ഡ് അറിയുന്നത്.അതേ വർഷം തന്നെ അദ്ദേഹം തന്റെ യഥാർത്ഥ പിതാവിനെ ഒരു റെസ്സ്റ്റോറന്റിൽ വച്ച് ആദ്ധ്യമായി കണ്ടുമുട്ടി.1935 ഡിസംബർ 3 ന് അദ്ദേഹം തന്റെപേര് ജെറാൾഡ് ഫോർഡ് എന്നാക്കി മാറ്റി.സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ 6ാ൦ വയസ്സിൽ ദി ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്കയിൽ ഫോർഡ് ഉൾപ്പെട്ടിരുന്നു. 1927ൽ ഫോർഡ് ഗ്രാൻഡ് റാപ്പിഡ്സ് സൗത്ത് ഹൈസ്കൂളിൽ ചേർന്നു.അവിടെ അദ്ദേഹം ഒരു സ്റ്റാർ അത്ലറ്റും ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനുമായി 1930-ൽ ഗ്രാൻഡ് റാപ്പിഡ്സ് സിറ്റി ലീഗിന്റെ ഓൾ-സിറ്റി ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അവലംബം |
Portal di Ensiklopedia Dunia