യുനെസ്കോയുടെ 1972 ൽ സ്ഥാപിതമായ ലോകപൈതൃക കൺവെൻഷൻ പ്രകാരം, സാമൂഹികമായോ പാരിസ്ഥിതികമായോ ലോക പ്രാധാന്യമുള്ള പ്രദേശങ്ങളെ യുനെസ്കോയുടെലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1977 ഓഗസ്റ്റ് 2-ന് കൺവെൻഷൻ തീരുമാനങ്ങൾ അംഗീകരിച്ച ടാൻസാനിയ, തങ്ങളുടെ 7 സൈറ്റുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹത നേടി. അവയിൽ രണ്ടെണ്ണം നിലനിൽപ്പിന് അപകടകരമായ ഭിഷണിയുള്ളവയാണ്.
ഇതൊരു സാംസ്കാരികവും പ്രകൃതിദത്തവുമായ ലോക പൈതൃക സ്ഥലമാണ്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമുഖവും നിരവധി ചരിത്രാതീതകാല സ്ഥലങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വംശനാശ ഭീഷണി നേരിടുന്ന നിരവധി വന്യജീവികളോടൊപ്പം മസായ് ഗോത്രക്കാരും മൃഗങ്ങളുമായി സഹവസിച്ചു കഴിയുന്നു.
13-ആം നൂറ്റാണ്ടിൽ കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള അറബ് ഭരണാധികാരികൾ പണിത പുരാതന തുറമുഖ നഗരങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. സ്വാഭാവികമായും നിരന്തരമായ മനുഷ്യ പ്രവർത്തനങ്ങൾ മൂലവുമുള്ള ക്ഷയം ഈ പുരാതന അവശിഷ്ടങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായിത്തീർന്നിരിക്കുന്നു.[2]
ലോകത്തിൽ ഏറ്റവും കൂടുതൽ സസ്തനികളുടെ കുടിയേറ്റം നടക്കുന്ന പ്രദേശമാണ് സെരെൻഗെറ്റി ദേശീയോദ്യാനം. സസ്യഭുക്കുകളായ ജന്തുക്കളുടെയു മാംസഭുക്കുകളായ ജന്തുക്കളുടെയും വാർഷിക കുടിയേറ്റം ഈ ഉദ്യാനത്തിലെ ഏറ്റവും ആകർഷണീയമായ കാഴ്ചകളിൽ ഒന്നാണ്.
50,000 km2 വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം പല വിദേശ രാജ്യങ്ങളുടെയും വലിപ്പത്തിനു തുല്യമാണ്.സസ്യജാലങ്ങളുടെ വൈവിധ്യത്താലും വലിയ സസ്തനികളുടെയും ആവിർഭാവത്താലും ശ്രദ്ധയമാണ് ഈ ദേശീയോദ്യാനം.വർദ്ധിച്ച തോതിലുള്ള വേട്ടയാടൽ കാരണം ഈ പ്രദേശം നിലനിൽപ്പ് അപകടത്തിലായി പ്രദേശങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.
ഈ ദേശീയോദ്യാനം, ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ കിളിമഞ്ചാരോ പർവ്വതവും ഉൾക്കൊള്ളുന്നതാണ്. മഞ്ഞുമൂടിയ കൊടുമുടി പുൽമേടുകളടങ്ങിയ അനന്തമായ സമതലങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നിരവധി വലിയ സസ്തനികൾ ഇവിടെ കാണപ്പെടുന്നു. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയുമാണ്.
നൂറ്റാണ്ടുകളായി അനുഭവപ്പെട്ട വിവിധ സാംസ്കാരിക സ്വാധീനങ്ങളുടെ സംയോജനം സാൻസിബാറിലെ സ്റ്റോൺ ടൌണിൽ കണ്ടെത്തുവാൻ സാധിക്കുന്നു. പുരാതന നഗരം അറബ്, പേർഷ്യൻ, ഇന്ത്യൻ, തീരസംസ്കാരം എന്നിവയെ ഇപ്പോഴും നിലനിറുത്തുന്നു. സ്വാഹിലി സംസ്കാരത്തിൻറെ സാംസ്കാരിക തലസ്ഥാനമാണിത്.
പുരാതന ശിലാചിത്രങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ താഴ്വരയിലാകമാനം വ്യാപിച്ചുകിടക്കുന്നു. ഇവ രണ്ടായിരത്തിലധിം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഈ ശിലാചിത്രങ്ങൾ വേട്ടയാടി അലഞ്ഞുനടന്ന കാലത്തെ പ്രാചീനമനുഷ്യരുടെ പരിണാമത്തിൻറെ ചരിത്രപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്.