ടർക്കാന തടാകം(/tɜːrˈkɑːnə,-ˈkæn-/), മുമ്പ് തടാകം റുഡോൾഫ് എന്നറിയപ്പെട്ടിരുന്ന, വടക്കൻ കെനിയയിലെ കെനിയൻ റിഫ്റ്റ് വാലിയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. അതിന്റെ വിദൂര വടക്കേയറ്റം എത്യോപ്യയിലേക്ക് കയറിക്കിടക്കുന്നു.[2] ലോകത്തിലെ ഏറ്റവും വലിയ സ്ഥിരമായ മരുഭൂ തടാകവും ലോകത്തിലെ ഏറ്റവും വലിയ ക്ഷാര തടാകവുമാണ് ഇത്. കാസ്പിയൻ കടൽ, ഇസിക്-കുൾ, വാൻ തടാകം എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉപ്പ് തടാകമായ ഇത് തടാകങ്ങളുടെയിടയിൽ വലിപ്പത്തിൽ 24-ാം സ്ഥാനത്താണ്.
തടാകത്തിലെ ജലത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്ന ഒമോ നദിയിൽ നിർമ്മിക്കപ്പെട്ട എത്യോപ്യയിലെ ഗിൽഗൽ ഗിബ് III അണക്കെട്ട് തടാകത്തിൻറെ നിലനിൽപ്പിന് ഭീഷണിയുയർത്തുന്നു.[3] തടാകം സാധാരണയായി കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നെങ്കിലും, ഒരു പരിധിവരെ ഇപ്പോഴും – ജലത്തിൻറെ ലവണാംശവും (അല്പം ഉപ്പുരസമുള്ളത്) വളരെ ഉയർന്ന തോതിലുള്ള ഫ്ലൂറൈഡും ഇത് പൊതുവെ കുടിവെള്ളമായി ഉപയോഗിക്കുന്നതിനെ അനുയോജ്യമല്ലാതാക്കുന്നതോടൊപ്പം മലീമസമാക്കപ്പെട്ട ജലം വഴി പകരുന്ന രോഗങ്ങളുടെ ഉറവിടവുമാക്കുന്നു. തടാകത്തിന്റെ തീരത്തുള്ള സമൂഹങ്ങൾ കുടിവെള്ളത്തിനായി കൂടുതലും ഭൂഗർഭ നീരുറവകളെയാണ് ആശ്രയിക്കുന്നത്. കുടിക്കാൻ അനുയോജ്യമല്ലാത്ത അതേ സ്വഭാവസവിശേഷതകൾ കാരണം ജലസേചനത്തിലും അതിന്റെ ഉപയോഗം പരിമിതമാണ്. പ്രദേശത്തെ കാലാവസ്ഥ ചൂടുള്ളതും വളരെ വരണ്ടതുമാണ്.
↑The boundary between Ethiopia and Kenya has been a contentious rational distinction. A brief consideration of the topic can be found in the State Department document, Ethiopia – Kenya BoundaryArchived 18 മാർച്ച് 2009 at the Wayback Machine