ഡാനിയേൽ ഡി. ടോംപ്കിൻസ്
അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ വൈസ് പ്രസിഡന്റും ന്യുയോർക്കിന്റെ നാലാമത്തെ ഗവർണറുമായിരുന്നു ഡാനിയേൽ ഡി. ടോംപ്കിൻസ് - Daniel D. Tompkins (June 21, 1774 – June 11, 1825) 1807 ജൂലൈ ഒന്നു മുതൽ 1817 ഫെബ്രുവരി 24 വരെയുള്ള പത്തുവർഷം ന്യുയോർക്ക് ഗവർണറായിരുന്നു. 1817 മാർച്ച് നാലു മുതൽ 1825 മാർച്ച് നാലു വരെ അമേരിക്കുയടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. ഒരു അഭിഭാഷകനായ ഇദ്ദേഹം,ബ്രിട്ടനും അമേരിക്കയും തമ്മിൽ നടന്ന 1812ലെ യുദ്ധസമയത്ത് ഏറ്റവും സംസ്ഥാനത്തിന്റെ സൈന്യത്തെ സംഘടിപ്പിക്കുന്നതിൽ ഏറ്റവും പരിശ്രമിച്ച ഗവർണർമാരിൽ ഒരാളായിരുന്നു. യുദ്ദാനന്തരം ഉണ്ടായ വൻ വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ട അദ്ദേഹം മദ്യപാനത്തിന് അടിമപ്പെട്ടു. പിന്നീട് വൈസ് പ്രസിഡന്റെന്ന നിലയിലുള്ള പ്രകടനത്തെ അത് ബാധിച്ചു. സെനറ്റ് യോഗങ്ങളിൽ നിന്ന് പതിവായി വിട്ടു നിന്നു. വൈസ് പ്രസിഡന്റ് സ്ഥാനം അവസാനിച്ച് മൂന്നു മാസത്തിന് ശേഷം 1825 ജൂൺ 11ന് അന്തരിച്ചു. പേരിന് പിന്നിൽമാമോദിസ സമയത്ത് ഡാനിയേൽ ടോംപ്കിൻസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. പിന്നീട് കൊളംബിയ കോളേജിൽ പഠിക്കുന്ന സമയത്ത് ഇതേ പേരിൽ അവിടെ മറ്റൊരു വിദ്യാർഥി ഉണ്ടായിരുന്നതിനാൽ അദ്ദേഹം തന്നെ പേരിന്റെ മധ്യത്തിൽ -ഡി- എന്ന അക്ഷരം ചേർക്കുകയായിരുന്നു. ഡി കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെ കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഡീഷ്യസ് (Decius) എന്നാണ് എന്ന ചില അഭിപ്രായങ്ങൾ ഉണ്ട്.[1][2][3] എന്നാൽ , പൊതുവെയുള്ള അഭിപ്രായം ഡി എന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും ഉദ്ദേശിക്കുന്നില്ലെന്നും അപരനായ ഡാനിയേൽ ടോംപ്കിൻസിൽ നിന്ന് വേർതിരിച്ചറിയാൻ മാത്രം ഉപയോഗിച്ചതാണെന്നാണ്.[4][5][6][7] ആദ്യകാല ജീവിതം, കുടുംബം1774 ജൂൺ 21ന് ന്യുയോർക്കിൽ സാറ ഹന്ന്, ജോനാഥൻ ഗ്രിഫിൻ ടോംപ്കിൻസ് എന്നിവരുടെ മകനായി ജനിച്ചു..[8] 1795ൽ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. 1797ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1801ൽ ന്യുയോർക്ക് സ്‌റ്റേറ്റ് കോൺസ്റ്റിറ്റിയൂഷണൽ കൺവെൻഷൻ പ്രതിനിധിയായിരുന്നു. 1804ൽ ന്യുയോർക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗമായി. ഒമ്പതാമത് യുനൈറ്റ്ഡ് സ്റ്റേറ്റ് കോൺഗ്രസ്സിലേക്ക തിരഞ്ഞടുക്കപ്പെട്ടു. എന്നാൽ, 30ആം വയസസിൽ ന്യുയോർക്ക സുപ്രീം കോടതിയിലെ അസോസിയേറ്റ് ജസ്റ്റിസ് നിയമിതനായതിനെ തുടർന്ന് സ്‌റ്റേറ്റ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു. 1798 ഫെബ്രുവരി 20ന് 23ആം വയസ്സിൽ 16 കാരിയായ ഹന്ന മിന്തോർണ് എന്ന യുവതിയെ വിവാഹം ചെയ്തു. ഇവർക്ക് എട്ടുമക്കളുണ്ട്.[9][10] അവലംബം
|
Portal di Ensiklopedia Dunia