ഡെയ്ഞ്ചൊറസ് (ആൽബം)
അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ എട്ടാമത്തെ സ്റ്റുഡിയോ ആൽബമാണ് ഡെയ്ഞ്ചൊറസ്. 1991-ൽ എപിക് റെക്കോർട്സ് വഴിയാണ് ഇത് പുറത്തിറങ്ങിയത്. ബിൽബോർട് 200 ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനത്തായി അരങ്ങേറിയ ഇത് ലോകമെമ്പാടുമായി 3.2 കോടിയിലേറെ വിറ്റഴിച്ചിട്ടുണ്ട്. എറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണിത്.[2][3] ഒരു നമ്പർ വൺ ഗാനമടക്കം നാലു ടോപ്പ് ടെൻ ഗാനങ്ങൾ ഈ ആൽബത്തിൽ നിന്നുണ്ടായി. ചെറുപ്പക്കാരായ ആളുകൾക്കിടയിൽ ജാക്സന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതായിരുന്നു ഡെയ്ഞ്ചൊറസ്. തന്റെ മറ്റു ആൽബങ്ങൾ ചർച്ച ചെയ്ത വിഷയങ്ങളായ 'വർണ്ണ വിവേചനം', 'ദാരിദ്ര്യം', 'പ്രണയം', 'കുട്ടികളുടെയും ലോകത്തിന്റെയും ക്ഷേമം' എന്നിവ ഇതിലും കടന്നു വന്നു. ഒമ്പത് സിംഗിളുകൾ ആണ് ഡെയ്ഞ്ചൊറസിൽ നിന്നും പുറത്തിറങ്ങിയത്. ജാക്സൺ മുഴുവനായി സംവിധാനം ചെയ്ത ആൽബമാണ് ഡെയ്ഞ്ചൊറസ്. ഒമ്പത് ഗാനങ്ങളിൽ ഏഴ് ഗാനത്തിന്റെ വരികൾ ജാക്സന്റെതാണ്. ഗ്രാമിക്കു പല വിഭാഗങ്ങളിലും നാമനിർദ്ദേശങ്ങൾ ലഭിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ആൽബത്തിനു ലഭിച്ചത്. വാണിജ്യപരമായ വിജയത്തിനു പുറമേ വിമർശകരുടെ അംഗീകാരവും നേടിയ ഡെയ്ഞ്ചൊറസ് ഏറ്റവും കൂടുതൽ വിജയിച്ച 'ന്യൂ ജാക് സിംങ്ങ്' സംഗീത ശൈലിയിലുള്ള ആൽബമായിട്ടാണ് കണക്കാക്കുന്നത്.[4]. അവലംബം
|
Portal di Ensiklopedia Dunia