ഡോയി ഫു ഖ ദേശീയോദ്യാനം
ഡോയി ഫു ഖ ദേശീയോദ്യാനം വടക്കൻ തായ്‌ലാന്റിലെ ലോങ് പ്രബങ് മേഖല, നാൻ പ്രവിശ്യ എന്നീ ഭാഗങ്ങളിലെ 8 സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ ഈ ദേശീയോദ്യാനത്തിൽ നാൻ, പുാ എന്നീ നദികളും അതിർത്തി പങ്കിടുന്നു. ഖുൻ നാൻ ദേശീയോദ്യാനം ഈ ഉദ്യാനത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. 1,980 മീറ്റർ ഉയരമുള്ള ഡോയി ഫു ഖയും ധാരാളം ഗുഹകളും ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ആകർഷകമായ പിങ്ക് പൂക്കുലകൾ നിറഞ്ഞ ചൊംപൂ ഫു ഖ (Bretschneidera sinensis) എന്ന സസ്യത്തിന്റെ സാന്നിദ്ധ്യം ഈ ദേശീയോദ്യാനത്തെ ചൊംപൂ ഫു ഖ ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്നു. ഇതിനോടൊപ്പം (Caryota gigas), (Acer wilsonii) എന്നീ അപൂർവ്വയിന സസ്യങ്ങളും ഇവിടെ കാണാൻ കഴിയുന്നു. 1,837 മീറ്റർ ഉയരമുള്ള ഡോയി ഫു വേ കൊടുമുടിയിൽ പ്രകൃതിദത്തമായ പാറ രൂപീകരണവും കാണപ്പെടുന്നു. ഈ കൊടുമുടി കയറാൻ 3 പകലും 2 രാത്രിയും എടുക്കുന്നു. പ്രതിഫലം വാങ്ങി ട്രക്കുകാരും ഈ കൊടുമുടി കയറാൻ സഹായിക്കാറുണ്ട്.[1] 1999 ജൂൺ 17 ന് ഈ ദേശീയോദ്യാനം നിലവിൽ വന്നു. ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ ലോങ് പ്രബങ് മോൻടേൻ മഴക്കാടുകൾ കാണപ്പെടുന്നു. [2] [3] ഇതും കാണുകഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾDoi Phu Kha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia