ചിത്രം
|
പേർ
|
ഭരണകാലം
|
വിവരണം
|
|
അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ ജനനം:1706 മരണം:Error: Need valid birth date (second date): year, month, day
|
1729 – 1758 (27.01.1729 - 07.07.1758)[8]
|
ആധുനിക തിരുവിതാംകൂറിന്റെ ശില്പി. രാമ വർമ്മയ്ക്കു ശേഷം വേണാടിന്റെ രാജാവായി.[9] എട്ടുവീട്ടിൽ പിള്ളമാരെയും, തമ്പിമാരെയും, മറ്റു മാടമ്പിമാരെയും ഇല്ലായ്മ ചെയ്തു. ആറ്റിങ്ങൽ റാണിമാരുടെ സ്വതന്ത്ര അധികാരം ഇല്ലാതാക്കി. ദേശിങ്ങനാട് സ്വരൂപവും, ഇളയിടത്ത് സ്വരൂപവും ആക്രമിച്ചു കീഴ്പെടുത്തി. ഇന്ത്യയിൽ വിദേശ നാവികസേനയോട് ഏറ്റുമുട്ടി വിജയിച്ച ആദ്യത്തെ യുദ്ധമായ കുളച്ചൽ യുദ്ധത്തിലൂടെ (1741 ഓഗസ്റ്റ് 10) തിരുവിതാംകൂർ ഡച്ച് സേനയെ തോല്പിച്ചു [10]. ഡച്ച് നാവിക സൈന്യാധിപനായ ഡി ലനോയെ തിരുവിതാംകൂറിന്റെ സൈന്യാധിപനാക്കി [11]. തുടർന്ന് രാജ്യ വിസ്തൃതിക്കായി വടക്കോട്ട് യുദ്ധങ്ങൾ നടത്തി കായംകുളവും, ചെമ്പകശ്ശേരിയും, തെക്കുംകൂറും, കരപ്പുറവും, വടക്കുംകൂറും തോല്പിച്ചു [12]. കൊച്ചിയോട് യുദ്ധം ചെയ്ത് സന്ധിയിൽ ഏർപ്പെട്ട് പെരിയാറിൻ തീരം വരെ രാജ്യം വലുതാക്കി. ഭൂനികുതി പരിഷ്കരണം, വാണിജ്യരംഗ പുനഃസംഘടന, റോഡ് നിർമ്മാണം, സുശക്തമായ സൈന്യവിസരണം എന്നിവയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തി. 1750 ജനുവരി 3-നു തന്റെ രാജ്യം പത്മനാഭസ്വാമിക്ക് തൃപ്പടിദാനമായി സംർപ്പിച്ചു. തുടർന്ന് പ്രതിപുരുഷന്മാരായി (പത്മനാഭദാസനായി) രാജ്യം ഭരിച്ചോളാമെന്നു പ്രതിഞ്ജ ചെയ്തു. ഇത് രാഷ്ടീയപ്രരമായ മാർത്താണ്ഡവർമ്മയുടെ വിജയമായി ചരിത്രകാരന്മാർ കാണുന്നു [13]. 1758-ൽ നാടുനീങ്ങി.
|
|
കാർത്തിക തിരുനാൾ രാമ വർമ്മ ജനനം:1724 മരണം:Error: Need valid birth date (second date): year, month, day
|
1758 - 1798 (07.07.1758 - 17.02.1798)
|
1758-ൽ മാർത്താണ്ഡവർമ്മ അന്തരിച്ചു, തുടർന്ന് അനിന്തരവനായ രാമവർമ്മ ഭരണത്തിലേറി. തിരുവിതാംകൂറിന്റെ സുവർണ്ണകാലമായിട്ടാണ് ചരിത്രകാരന്മാർ ഇദ്ദേഹത്തിന്റെ 40-വർഷത്തെ ഭരണത്തെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചതും ഇദ്ദേഹമാണ് [14]. ടിപ്പു തിരുവിതാംകൂർ ആക്രമിച്ചത് ഈ കാലത്താണ്. ആലുവപെരിയാറിന്റെ തീരത്തുവരെ എത്തിയ ടിപ്പുവിന്റെ സൈന്യത്തെ നയതന്ത്രപരമായി തോൽപ്പിക്കുവാനും തിരിച്ചുവിടാനും അദ്ദേഹത്തിനായി. തിരുവിതാംകൂർ നെടുംകോട്ട തകർക്കുന്ന അവസരത്തിലാണ് ടിപ്പുവിന്റെ ഒരു കാലൊടിഞ്ഞതും മുടന്തനായതും [15]. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം ഇതിനായി ആവശ്യം വന്നതിനാൽ തുടർന്ന് നിർവധി കരാറുകളിൽ രാജാവിനു ഒപ്പുവെക്കേണ്ടിവന്നു. ഇത് തിരുവിതാംകൂറിന്റെ സ്വയംഭരണാധികാരത്തിനു തിരിച്ചടിയായി. ദിവാൻ രാജാകേശവദാസന്റെ നേതൃത്വത്തിൽ ആലപ്പുഴ തുറമുഖവും, പട്ടണവും നിർമ്മിച്ചത് ഈ കാലത്താണ്. രാമവർമ്മയുടെ ഭരണകാലത്ത് കൂട്ടിച്ചേർത്ത പ്രദേശങ്ങൾ കൂടി ശ്രീപത്മനാഭനു തൃപ്പടിദാനമായി സമർപ്പിച്ചു. 1798-ൽ അന്തരിച്ചു.
|
|
അവിട്ടം തിരുനാൾ ബാലരാമ വർമ്മ ജനനം:1782 മരണം:Error: Need valid birth date (second date): year, month, day
|
1798 - 1810 (17.02.1798 - 07.11.1810)
|
ധർമ്മരാജായ്ക്കുശേഷം 1798 മുതൽ തിരുവിതാംകൂറിന്റെ രാജാവായത് അവിട്ടം തിരുനാളാണ്. തിരുവിതാംകൂർ രാജ്യം ഏറെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അതുകൊണ്ടുതന്നെ കഴിവുകുറഞ്ഞ ഭരണാധികാരിയായി അദ്ദേഹത്തെ ചരിത്രം കാണുന്നു. അവിട്ടം തിരുനാളിന്റെ ഉപജാപസംഘത്തിൽ (ജയന്തൻ നമ്പൂതിരി, ശങ്കരനാരായണൻ ചെട്ടി, തച്ചിൽ മാത്തൂത്തരകൻ) ഉള്ളവരായിരുന്നു ഭരണം കൈയ്യാളിയത്. തുടർന്ന് വേലുത്തമ്പിയുടെ പ്രക്ഷോപവും പിന്നീടുള്ള ദളവാഭരണവും, ബ്രിട്ടീഷ് ഭരണത്തിനെതിരായിട്ടുള്ള കുണ്ടറ വിളംബരവും (1809 ജനുവരി 11)[16] അതിനുശേഷമുണ്ടായ യുദ്ധവും, വേലുത്തമ്പിയുടെ ആത്മഹത്യയിൽ കലാശിച്ചു. ഇതെല്ലാം ബ്രിട്ടീഷ് റസിഡന്റായ മെക്കാളെക്ക് രാജാവിനെ കൂടുതൽ പ്രതിസന്ധിയിലാക്കുനതിലേക്ക് വഴിതിരിച്ചു. 12-വർഷം നീണ്ട ഈ ഭരണത്തിൽ വ്യവസായ മേഖലക്ക് കൂടുതൽ മുൻതൂക്കം ഉണ്ടായിട്ടുണ്ട്. ഈ കാലത്താണ് (ചങ്ങനാശ്ശേരി പണ്ടകശ്ശാല നിർമ്മിച്ചതും, ആലപ്പുഴ തുറമുഖ വികസനം നടന്നതും.
|
|
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി ജനനം:1791 മരണം:1815 (പ്രായം 24) [17]
|
1810 - 1813 (07.11.1810 - 16.04.1813) (മഹാറാണി) . 1813 - 1815 (16.04.1813 - 18.08.1815) (സ്വാതി തിരുനാളിനു പകരം)
|
1810-ൽ അവിട്ടം തിരുനാൾ ബാലരാമവർമ്മ അന്തരിച്ചു. അദ്ദേഹം അന്തരിക്കുമ്പോൾ തിരുവിതാംകൂറിൽ അനന്തരവകാശികളായി പുരുഷന്മാർ ആരും ഇല്ലായിരുന്നു. കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത കേരളവർമ്മയെ രാജാവാക്കുന്നതിനോട് ബ്രിട്ടീഷ് റസിഡന്റ് മൺറോയ്ക്കു താൽപര്യം ഇല്ലായിരുന്നു. ബ്രിട്ടീഷുകാർ രാജ്യം കൈവശപ്പെടുത്തുമെന്നുള്ള ആശങ്കയുണ്ടായിരുന്ന ആ അവസരത്തിലാണ് ആറ്റിങ്ങൽ റാണി ആയിരുന്ന ലക്ഷ്മി ബായി തിരുവിതാംകൂർ ഭരണാധികാരിയായത്. അന്ന് മഹാറാണിക്ക് ഒരു പുത്രി (ഗൗരി രുക്മിണി ബായി) മാത്രമെ ഉണ്ടായിരുന്നുള്ളു. മഹാറാണി വീണ്ടും ഗർഭം ധരിക്കുന്നതിനും ഒരു പുത്രനുണ്ടായി തിരുവിതാംകൂർ രാജാവാകുന്നതിനും രാജ്യം മുഴുവനും പ്രാർത്ഥനകളും വഴിപാടുകളും നടന്നു. 1813 ഏപ്രിൽ മാസം 16-ന് ലക്ഷ്മി ബായിക്ക് രാജ രാജ വർമ്മയിൽ ഒരു പുത്രനുണ്ടായി (സ്വാതി തിരുനാൾ). തുടർന്ന് അവർ പുത്രനു വേണ്ടി തന്റെ മരണം വരെ (1815) റീജന്റായി ഭരണം തുടർന്നു. ചങ്ങനാശ്ശേരിയിൽ ലക്ഷ്മീപുരം കൊട്ടാരം പണിതു. ആധുനിക നീയമ നിർമ്മാണ ശൈലി നടപ്പിൽ വരുത്തി; തുടർന്ന് അഞ്ചു ജില്ലാകോടതികൾ (പത്മനാഭപുരം, തിരുവനന്തപുരം, മാവേലിക്കര, വൈക്കം, ആലുവ) സ്ഥാപിച്ചു. തിരുവിതാംകൂർ പോലീസ് പുനഃസംഘടിപ്പിച്ചു. 1814-ൽ ഉത്രം തിരുനാളിനു ജന്മം നൽകി. തുടർന്നു അസുഖബാധിതയായ ലക്ഷ്മിബായി 1815-ൽ അന്തരിച്ചു.
|
|
ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി ജനനം:1802 മരണം:1853 (പ്രായം 51)[18]
|
1815 - 1829 (19.08.1815 - 21.04.1829) (സ്വാതി തിരുനാളിനു പകരം)
|
1815-ൽ റീജന്റ് മഹാറാണി ഗൗരി ലക്ഷ്മി ബായി അന്തരിച്ചു. രണ്ടു വയസ്സുള്ള സ്വാതി തിരുനാളിനു പകരമായി പാർവ്വതി ബായി രാജഭരണം നടത്തി. പാർവ്വതി ബായിയുടെ കാലത്താണ് പ്രധാന ജലപാത പാർവ്വതി പുത്തനാറിന്റെ നിർമ്മാണം തുടങ്ങിയത്. നായന്മാർക്കു മാത്രം നിർമ്മിക്കാൻ അവകാശം ഉണ്ടായിരുന്ന നാലുകെട്ട്, എട്ടുകെട്ട് എന്നിവ മറ്റു ജാതിക്കാർക്കും അനുവദനീയമെന്നു വിളംബരം ചെയ്തു. കൂടാതെ കീഴ് ജാതിക്കാർക്കും ക്രിസ്തീയർക്കും പല അനുകൂല വിളംബരങ്ങളും നടത്തി. കൊല്ലത്ത് തേവള്ളി കൊട്ടാരം നിർമ്മിച്ചു. ബ്രിട്ടീഷ് റസിഡന്റ് മൺറോയുടെ പൂർണ്ണ സഹകരണം മഹാറാണിക്കുണ്ടായിരുന്നു. 14 വർഷങ്ങൾക്കുശേഷം സ്വാതിതിരുനാളിനു (വയസ്സ്:16) രാജാധികാരം ഒഴിഞ്ഞു കൊടുത്തു.
|
|
സ്വാതി തിരുനാൾ രാമ വർമ്മ ജനനം:(1813-04-16)ഏപ്രിൽ 16, 1813 മരണം:ഡിസംബർ 27, 1846(1846-12-27) (33 വയസ്സ്)
|
1829 – 1846 (21.04.1829 - 27.12.1846)
|
അവിട്ടം തിരുനാളിന്റെ മരണത്തെ (1810) തുടർന്ന് തിരുവിതാംകൂറിൽ ഒരു പുരുഷ സന്താനം ജനിക്കാനായി രാജ്യം മുഴുവനും പ്രാർത്ഥനകളും വഴിപാടുകളും നടത്തി. അതിനുശേഷം രാജ രാജവർമ്മയ്ക്ക് മഹാറാണി ലക്ഷ്മി ബായിയിൽ ജനിച്ച ((1813-04-16)ഏപ്രിൽ 16, 1813) പുത്രനാണ് സ്വാതിതിരുനാൾ. ജനനത്തോടുകൂടി തന്നെ സ്വാതിതിരുനാൾ രാജപദവിക്ക് അവകാശിയായി; അതിനാൽ അദ്ദേഹം ഗർഭശ്രീമാൻ എന്നറിയപ്പെട്ടു. മാതാവ് ലക്ഷ്മി ബായി പുത്രനുവേണ്ടി റീജന്റായി ഭരണം നടത്തി (1813-1815). ലക്ഷ്മി ബായിയുടെ നിര്യാണത്തെ തുടർന്ന് സഹോദരി പാർവ്വതി ബായി അദ്ദേഹത്തിനുവേണ്ടി റീജന്റായി രാജ്യം ഭരിച്ചു. പതിനാറാം വയസ്സിൽ (1829 ഏപ്രിൽ 21) അദ്ദേഹം നേരിട്ട് ഭരണം ഏറ്റെടുത്തു, തുടർന്ന് പതിനെട്ട് വർഷം രാജ്യം ഭരിച്ചു. കലാകാരന്മാരിൽ രാജാവും രാജാക്കന്മാർക്കിടയിൽ കലാകാരനുമായിരുന്നു സ്വാതിതിരുനാൾ. ബ്രിട്ടീഷ്കാർക്ക് സ്വന്തം ഉദ്യോഗസ്ഥർ സ്തുതിപാഠകരായി മാറുന്നതും അവരുടെ ദുഷ്പ്രവൃത്തിയും സ്വാതിതിരുനാളിനെ വിഷമിപ്പിച്ചു. അദ്ദേഹം ദൈനംദിന ഭരണകാര്യങ്ങളിൽ ശ്രദ്ധവെയ്ക്കാതെയായി. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിക്കുകയും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും ജീവിതത്തിന്റെ അന്ത്യവർഷങ്ങൾ കഴിച്ചുകൂട്ടി. 1846 ഡിസംബർ 27-നു (33-വയസ്സ്) സ്വാതിതിരുനാൾ നാടുനീങ്ങി[19].
|
|
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ ജനനം:(1814-09-26)സെപ്റ്റംബർ 26, 1814 മരണം:ഓഗസ്റ്റ് 18, 1860(1860-08-18) (45 വയസ്സ്)
|
1846 – 1860 (27.12.1846 - 18.08.1860)
|
1846-ൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വിശ്വപ്രസിദ്ധ സംഗീതഞ്ജനായ സ്വാതിതിരുനാൾ മഹാരാജാവ് അന്തരിച്ചു. പിൻഗാമിയായി അനുജൻ ഉത്രം തിരുനാൾ അധികാരത്തിലേറി. വൈദ്യ ശാസ്ത്രത്തിൽ ഉത്രം തിരുനാളിനുണ്ടായിരുന്ന അറിവ് ആതുരരംഗത്തെ പുരോഗതിക്കും പിന്നീട് രാജാവായ ആയില്യം തിരുനാളിന്റെ കാലത്തെ മെച്ചപ്പെട്ട സേവനത്തിനും വഴിതെളിച്ചു. കഥകളി സംഗീതം ഉത്തുംഗശൃഗമേറിയ കാലമായിരുന്നു. [20]. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലം (കരമന വലിയപാലം), അനന്ത-മാർത്താണ്ഡ-വിക്‌ടോറിയ കനാൽ നിർമ്മാണം, ചാന്നാർ ലഹളയും അതിനുണ്ടായ പരിഹാരവും ഉത്രംതിരുനാളിന്റെ കാലത്താണ്. അടിമത്തം നിർത്തലാക്കി. 1860 ആഗസ്റ്റ് 18-ന് തന്റെ 46-മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
|
|
ആയില്യം തിരുനാൾ ബാലരാമ വർമ്മ ജനനം:(1832-03-14)മാർച്ച് 14, 1832 മരണം:മേയ് 30, 1880(1880-05-30) (48 വയസ്സ്)[21]
|
1860 - 1880 (18.08.1860 - 30.05.1880)
|
1860-ൽ ഉത്രം തിരുനാൾ നാടുനീങ്ങി. അദ്ദേഹത്തിന്റെ സഹോദരി (ഗൗരി രുക്മിണി ബായി)യുടെ പുത്രൻ ആയില്യം തിരുനാൾ തന്റെ 29-ാമത്തെ വയസ്സിൽ രാജാവായി. രോഗപ്രതിരോധ വാക്സിൻ, പുതിയ ആശുപത്രികൾ, പാഠപുസ്തക നിർമ്മാണരീതി, സ്കൂളുകൾ, ഗതാഗതസൗകര്യം (പൊതുമരാമത്തു വകുപ്പ്, പുനലൂർ തൂക്കുപാലം, വർക്കല തുരങ്കം, ആലപ്പുഴ വിളക്കുമാടം), നീയമ നടപടികമ്രം (സദർ, ജില്ലാ കോടതികൾ), അഞ്ചൽ സർവീസ് എന്നീ പരിഷ്കാരങ്ങൾ നടപ്പിലാക്കി. സാമ്പത്തികമായും സാമൂഹികമായും തിരുവിതാംകൂർ ഒരു മാതൃകാരാജ്യമായി അറിയപ്പെട്ടു. ആറ്റിങ്ങൽ റാണി (1857-1901) ഭരണി തിരുനാൾ ലക്ഷ്മി ബായിയുമായി മഹാരാജാവിനുണ്ടായ കടുത്ത അസ്വാരസ്യവും, റാണിയുടെ എതിർപ്പും പ്രശസ്തം. 1880 മേയ് 30-നു 48-ാമത്തെ വയസ്സിൽ ആയില്യം തിരുനാൾ അന്തരിച്ചു.
|
|
വിശാഖം തിരുനാൾ രാമ വർമ്മ ജനനം:(1837-05-19)മേയ് 19, 1837 മരണം:ഓഗസ്റ്റ് 4, 1885(1885-08-04) (48 വയസ്സ്)[22]
|
1880 - 1885 (30.05.1880 - 04.08.1885)
|
1880-ൽ ജ്യേഷ്ഠനായിരുന്ന ആയില്യം തിരുനാൾ രാജാവ് നാടുനീങ്ങി. അനുജൻ വിശാഖം തിരുനാൾ 43-മത്തെ വയസ്സിൽ മഹാരാജാവായി. പണ്ഡിതശ്രേഷ്ഠനായ അദ്ദേഹത്തിന്റെ അഞ്ചു വർഷം മാത്രം നീണ്ട ഭരണം വിദ്യാഭ്യാസത്തിനും കൃഷിക്കും നീയമവ്യവസ്ഥയ്ക്കും മുൻതൂക്കം ഉള്ളവയായിരുന്നു. രാജ്യത്തെ പട്ടിണി മരണങ്ങൾക്കു തടയിടാനായി കാലാവസ്ഥ ഭൂപ്രകൃതി മനസ്സിലാക്കി ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ മികച്ച ഭക്ഷ്യവസ്തു കൃഷി ചെയ്യുവാനുള്ള ഉപാധിയായി മരച്ചീനികൃഷി വ്യാപകമാക്കി. തുടർച്ചയായ അസുഖം മൂലം തന്റെ 48-മത്തെ വയസ്സിൽ 1885 ആഗസ്ത് 4-നു വിശാഖം തിരുനാൾ നാടുനീങ്ങി. 1889-ൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഇദ്ദേഹത്തെ കുറിച്ചെഴുതിയ സംസ്കൃത മഹാകാവ്യമാണ് വിശാഖവിജയം.[23]
|
|
മൂലം തിരുനാൾ രാമ വർമ്മ ജനനം:(1857-09-25)സെപ്റ്റംബർ 25, 1857 മരണം:മാർച്ച് 7, 1924(1924-03-07) (66 വയസ്സ്)
|
1885 - 1924 (04.08.1885 - 07.03.1924)
|
1885-ൽ മഹാരാജാവ് വിശാഖം തിരുനാൾ നാടുനീങ്ങി. സ്വാതിതിരുനാളിന്റെ സഹോദരി പുത്രിയായ പൂരാടം തിരുനാൾ ലക്ഷ്മി ബായിയുടെ രണ്ടാമത്തെ പുത്രനാണ് മൂലം തിരുനാൾ. ജ്യേഷ്ഠൻ ഹസ്തം തിരുനാൾ 1877-ൽ തന്റെ 23-മത്തെ വയസ്സിൽ നാടുനീങ്ങിയതിനാൽ മൂലം തിരുനാൾ രാജാധികാരമേറ്റു. ബാല്യകാലം മുതൽക്കെ രോഗപീഡിതനായിരുന്നു ഹസ്തം തിരുനാൾ. ഇന്ത്യയിൽ ആദ്യ നിയമ നിർമ്മാണസഭയായ തിരുവിതാംകൂർ ലെജിസ്ളേറ്റിവ് കൗൺസിൽ സ്ഥാപിച്ചു (1888). 39 വർഷങ്ങൾ നീണ്ട ശ്രീമൂലം തിരുനാളിന്റെ രാജഭരണം തിരുവിതാംകൂറിന്റെ സുവർണ്ണ കാലഘട്ടമെങ്കിലും നിരവധി ജനകീയ പ്രക്ഷോപങ്ങൾ (മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, വിദ്യാർത്ഥി പ്രക്ഷോപം) ഉണ്ടായിട്ടുണ്ട്.[24]
|
|
പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി ജനനം:(1895-11-19)നവംബർ 19, 1895 മരണം:ഫെബ്രുവരി 22, 1985(1985-02-22) (89 വയസ്സ്)[25]
|
1924 - 1931 (03.07.1924 - 06.11.1931)[26] (ചിത്തിര തിരുനാളിനു പകരം)
|
ശ്രീ മൂലം തിരുനാളിന്റെ സഹോദരി പുത്രിമാരായി 1900 ആഗസ്ത് 31-നു മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ് സേതു ലക്ഷ്മി ബായിയേയും, സേതു പാർവ്വതി ബായിയേയും. സേതു ലക്ഷ്മിയുടെ മാതാവിന്റെ സഹോദരി പുത്രിയാണ് സേതു പാർവ്വതി ബായി. 1924-ൽ മൂലം തിരുനാൾ നാടു നീങ്ങി. സേതു ലക്ഷ്മി ബായി ആറ്റിങ്ങൽ മൂത്തറാണി ആയിരുന്നെങ്കിൽ കൂടിയും അവർക്ക് ആൺ മക്കൾ ഇല്ലാഞ്ഞതിനാൽ സഹോദരി സേതു പാർവ്വതി ബായിയുടെ മൂത്ത പുത്രനായ ചിത്തിര തിരുനാൾ രാജാവായി. അന്ന് 12-വയസ്സു മാത്രം പ്രായമുള്ള ചിത്തിര തിരുനാളിനു പകരമായി റാണി രാജഭരണം ഏറ്റെടുത്തു. ഈ സംഭവം സഹോദരിമാരിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു കാരണമായി [27].
|
|
ചിത്തിര തിരുനാൾ ബാലരാമ വർമ്മ ജനനം:(1912-11-07)നവംബർ 7, 1912 മരണം:ജൂലൈ 19, 1991(1991-07-19) (78 വയസ്സ്)[28]
|
1931 – 1949 (06.11.1931 - 01.07.1949)[29]
|
ചിത്തിര തിരുനാളിനു 12 വയസ്സുള്ളപ്പോൾ (1924) മൂലം തിരുനാൾ നാടുനീങ്ങി. തുടർന്ന് ചിത്തിര തിരുനാൾ രാജാവായങ്കിലും പ്രായപൂർത്തി ആകത്തതിനാൽ ആറ്റിങ്ങൽ മൂത്തറാണിയായ സേതു ലക്ഷ്മി ബായി അദ്ദേഹത്തിനു പകരമായി (റീജന്റായി) ഭരണമേറ്റു. ചിത്തിര തിരുനാളിനു 19 വയസ്സായ ദിവസം (1931) അദ്ദേഹം മഹാരാജാവായി നേരിട്ട് ഭരണം ഏറ്റെടുത്തു. പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ചിത്തിര തിരുനാളാണ്.[30] 1949-ൽ തിരുവിതാംകൂർ രാജ്യം ഇല്ലാതായി തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചു, തുടർന്ന് അദ്ദേഹം രാജാധികാരം വിട്ടൊഴിഞ്ഞ് തിരു-കൊച്ചി രാജപ്രമുഖനായി[31].
|