തുറമുഖം (2023 ചലച്ചിത്രം)തുറമുഖം (2023 ചലച്ചിത്രം)
രാജീവ് രവി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തുറമുഖം. നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആർ ആചാരി, സെന്തിൽ കൃഷ്ണ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ പിതാവ് കെ എം ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി ഗോപൻ ചിദംബരം ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. [1] [2] ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ കൊച്ചിയിലെ മട്ടാഞ്ചേരി തുറമുഖത്ത് നിലനിന്നിരുന്ന കുപ്രസിദ്ധമായ 'ചാപ്പ' സമ്പ്രദായവും, തൊഴിൽ ചൂഷണവും, 1953-ൽ നടന്ന മട്ടാഞ്ചേരി വെടിവെപ്പുമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഒന്നിലധികം കാലതാമസങ്ങൾക്ക് ശേഷം, 2023 മാർച്ചിൽ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ചു.[3] അഭിനയിച്ചവർ
അവലംബം
|
Portal di Ensiklopedia Dunia