തൃശ്ശൂർ സീറോ-മലബാർ കത്തോലിക്കാ അതിരൂപത
![]() സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്. തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു. പോപ്പ് ജോൺ പോൾ രണ്ടാമൻ 18 മെയ് 1995 ൽ തൃശ്ശൂർ രൂപതയെ അതിരൂപതയായി ഉയർത്തുകയും പാലക്കാട് രൂപതയും ഇരിങ്ങാലക്കുട രൂപതയും തൃശ്ശൂർ അതിരൂപതയുടെ സാഫ്രഗൻ രൂപതകളായി (suffragan diocese) പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴത്തെ തൃശ്ശൂർ രൂപതയുടെ മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ അതിരൂപതയുടെ പ്രഥമ മെത്രപോലീത്തയായി അവരോധിച്ചു. കീഴിലുള്ള രൂപതകൾഅപ്പസ്തോലിക്ക് വികാരിമാർ
ബിഷപ്പുമാർ
ആർച്ച്ബിഷപ്പുമാർ
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia