ദ് ടെൻ കമാന്റ്മെന്റ്സ്
1956-ൽ ഹോളിവുഡിൽ നിർമ്മിക്കപ്പെട്ട ഒരു ക്ലാസ്സിക് ചലച്ചിത്രമാണ് ദ് ടെൻ കമാന്റ്മെന്റ്സ്. പ്രസിദ്ധസംവിധായകനായ സെസിൽ ഡി മില്ലാണ് ഈ സിനിമയ്ക്ക് രൂപം നൽകിയത്. പ്രവാചകനായ മോസസിന്റെ ചരിത്രം വിവരിക്കുന്ന ബൈബിൾ കഥയാണ് ഇതിന്റെ പ്രമേയം. അക്കാലത്തെ ജനപ്രിയതാരമായിരുന്ന ചാൾട്ടൺ ഹെസ്റ്റണാണ് നായകവേഷത്തിൽ അഭിനയിച്ചത്. മൂന്നുമണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ ചലച്ചിത്രത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തിരുന്നു. 1923-ൽ ദ് ടെൻ കമാന്റ്മെന്റ്സ് എന്ന പേരിൽ സെസിൽ ഡിമിൽ ഒരു ചിത്രം സംവിധാനം ചെയ്തുവെങ്കിലും പിൽക്കാലത്ത് പല പരിഷ്ക്കാരങ്ങളും വരുത്തിയാണ് മില്യൺ ഡോളറിലേറെ ചെലവു വരുന്ന പുതിയ പതിപ്പിന് രൂപം നൽകിയത്. ഹോളിവുഡിലെ പ്രസിദ്ധ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സ് ഈ ചിത്രം റിലീസ് ചെയ്തു. മോസസിന്റെ വേഷമണിഞ്ഞ ചാൾട്ടൺ ഹെസ്റ്റണു പുറമേ പ്രസിദ്ധ നടനായ യുൾ ബ്രിന്നറും ആൻ ബാക്സ്റ്റർ എന്ന നടിയും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മോസസിനു വഴിയൊരുക്കുവാനായി സമുദ്രം രണ്ടായി വേർപിരിയുന്നതുപോലെയുള്ള പല രംഗങ്ങളും പ്രേക്ഷകരെ ഏറെ ആകർഷിച്ചു. ഏഴ് അക്കാദമി അവാർഡുകൾ നേടിയ ടെൻ കമാന്റ്മെന്റ്സ് പിൽക്കാല ചലച്ചിത്രനിർമ്മാണത്തെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia