നരവംശ ഭൂമിശാസ്ത്രം
നരവംശ വിതരണത്തെക്കുറിച്ചു പഠിക്കുന്ന വിജ്ഞാനശാഖയാണ് നരവംശ ഭൂമിശാസ്ത്രം. ജീവഭൂമിശാസ്ത്രത്തിന്റെ (Biogegraphy)[1] മൂന്ന് ഉപവിഭാഗങ്ങളിലൊന്നാണിത്. സസ്യഭൂമിശാസ്ത്രം (Phytogeography),[2] ജന്തുഭൂമിശാസ്ത്രം (Zoogegraphy)[3] എന്നിവയാണ് മറ്റ് ഉപവിഭാഗങ്ങൾ. പ്രധാന പ്രതിപാദ്യവിഷയംഭൂമിയിൽ വസിക്കുന്ന മുഖ്യജീവി എന്ന നിലയ്ക്ക് മനുഷ്യനും ഭൂമിയുമായുള്ള ബന്ധമാണ് നരവംശഭൂമിശാസ്ത്രത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം. ഭൗമ-മാനവ ബന്ധങ്ങളുടെ എല്ലാ തലങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ജനപഥങ്ങളുടെ വിതരണമാണ് ഏറെ പ്രസക്തം. ആകാരസവിശേഷതകൾ, ഭാഷ, പെരുമാറ്റം, ആചാരങ്ങൾ എന്നിവ നരവർഗവിതരണത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകങ്ങളാകുന്നു. xfi==നരവംശ ഭൂമിശാസ്ത്രവും മാനവ ഭൂമിശാസ്ത്രവും==seo നരവംശ ഭൂമിശാസ്ത്രത്തിന്റെ ആംഗലേയ രൂപമായ ആന്ത്രപോജിയോഗ്രഫി ഇന്ന് അത്ര പ്രചാരത്തിലില്ല. മാനവ ഭൂമിശാസ്ത്രം അഥവാ ഹ്യൂമൻ ജിയോഗ്രഫി എന്ന ശാസ്ത്രശാഖയുമായി ഇത് അനുരൂപീഭവിക്കുന്നു എന്നും ഇല്ല എന്നുമുള്ള തർക്കമാണ് ഇതിനു കാരണം. ഉദാഹരണത്തിന് ഇറ്റാലിയൻ ഭാഷയിൽ നരവംശ ഭൂമിശാസ്ത്രവും മാനവ ഭൂമിശാസ്ത്രവും വ്യത്യസ്ത ശാസ്ത്രശാഖകളല്ല. മുമ്പ് മാനവ ഭൂമിശാസ്ത്രപഠനം ഭൌതിക ഭൂമിശാസ്ത്ര ശാഖയോളം പുരോഗമിച്ചിരുന്നില്ല. 19-ആം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ഭൌതിക ഭൂമിശാസ്ത്രജ്ഞനായിരുന്ന ഫെർഡിനന്റ് ഫൊൺ റിഖ്നോഫെനും പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ക്രീഡ്റിക് റാറ്റ്സേലും മാനവ കുടിയേറ്റത്തെയും വാസകേന്ദ്രങ്ങളെയും മറ്റു ഘടകങ്ങളെയും കുറിച്ചു നടത്തിയ പഠനങ്ങളാണ് ഈ ശാസ്ത്രശാഖയുടെ വികസനത്തിന് അടിത്തറ പാകിയത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia