നായരമ്പലം ഗ്രാമപഞ്ചായത്ത്
10°26′02″N 76°07′13″E / 10.434°N 76.120380°E എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു പഞ്ചായത്താണ് നായരമ്പലം ഗ്രാമപഞ്ചായത്ത്. വടക്ക് എടവനക്കാട്, ഏഴിക്കര ഗ്രാമപഞ്ചായത്തുകളും, തെക്ക് ഞാറക്കൽ ഗ്രാമപഞ്ചായത്തും, കിഴക്ക് ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് നായരമ്പലം പഞ്ചായത്തിന്റെ അതിരുകൾ. 1946 ആഗസ്റ്റിലാണ് നായരമ്പലം പഞ്ചായത്ത് രൂപം കൊണ്ടത്. ചരിത്രംനായരമ്പലത്ത് പണ്ട് ഒരു സൂര്യക്ഷേത്രം ഉണ്ടായിരുന്നത്രെ. സൂര്യൻ ഞായർ എന്നും അർത്ഥമുണ്ട് . അപ്പോൾ ഞായറിന്റെ അഥവാ സൂര്യന്റെ അമ്പലം എന്നത് ലോപിച്ചാണ് നായരമ്പലം ഉണ്ടായത് എന്നാണ് വിശ്വാസം.[1]. കോകസന്ദേശത്തിൽ പറയുന്ന നെടുങ്ങാട് നായരമ്പലം ഉൾപ്പെടുന്ന പ്രദേശം ആണെന്നു കരുതുന്നു. നെടുങ്ങാട് കൊട്ടാരപ്പറമ്പ്, വെളിയത്താംപറമ്പിലുള്ള പുതിയേടം കോവിലകം, എന്നിവ പണ്ട് കൊച്ചി മഹാരാജാവിന്റെ വിശ്രമകേന്ദ്രങ്ങളായിരുന്നു. ഇവിടുത്തെ ക്ഷേത്രങ്ങൾ പണ്ട് ,സവർണ്ണർക്കുമാത്രം പ്രവേശനം നല്കിയിരുന്നുള്ളു. എന്നാൽ പിന്നീട് ചരിത്രത്തിന്റെ ഭാഗമായ ക്ഷേത്രപ്രവേശനവിളംബരം ത്തിലൂടെ ഇവിടുത്തെ ക്ഷേത്രങ്ങളിലും മാറ്റങ്ങൾ വരുകയുണ്ടായി. ജീവിതോപാധികായലും, തോടുകളും പൊക്കാളിപ്പാടങ്ങളും, തെങ്ങും, കവുങ്ങും എല്ലാം കൊണ്ട് അനുഗൃഹീതമാണ് നായരമ്പലം പഞ്ചായത്ത്. ഈ പ്രകൃതി കനിഞ്ഞ ഉറവിടങ്ങളെല്ലാം തന്നെ ആളുകൾ ഉപജീവനത്തീനായി ഉപയോഗിക്കുന്നു. യാത്രാസൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ ഇപ്പോൾ ഒട്ടനവധി ആളുകൾ എറണാകുളം നഗരത്തെ ആശ്രയിച്ചു് വ്യാപാരവും തൊഴിലുമായി കഴിയുന്നു. ആരാധനാലയങ്ങൾചെറുതും വലുതുമായ അനേകം ആരാധനാലയങ്ങൾ നായരമ്പലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനപ്പെട്ടവ മാത്രം ഇവിടെ ചേർക്കുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
വാർഡുകൾ
പ്രശസ്ത വ്യക്തികൾ
സ്ഥിതിവിവരകണക്കുകൾ
അവലംബം
|
Portal di Ensiklopedia Dunia