നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വൈറോളജി ഗവേഷണ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഭാഗമായ ട്രാൻസ്ലഷനാൽ സയൻസ് സെല്ലുകളിൽ ഒന്നാണ് ഇത്. [1] റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം മുമ്പ് 'വൈറസ് റിസർച്ച് സെന്റർ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. തെക്കുകിഴക്കേ ഏഷ്യൻ മേഖലയിലെ എച്ച് 5 റഫറൻസ് ലബോറട്ടറിയായി ഈ സ്ഥാപനത്തെ ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുണ്ട് [2] ആർബോവൈറസ് റഫറൻസിനും ഹെമറാജിക് പനി റഫറൻസിനും ഗവേഷണത്തിനുമായി ലോകാരോഗ്യസംഘടന തങ്ങളുടെ സഹകരണ കേന്ദ്രമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അംഗീകരിച്ചിട്ടുണ്ട്. ജപ്പാൻ ജ്വരം, റോട്ടാവൈറസ്, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ്, കൊറോണ വൈറസ് എന്നിവയ്ക്കുള്ള ദേശീയ നിരീക്ഷണ കേന്ദ്രം കൂടിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. [3] അവലംബങ്ങൾ
|
Portal di Ensiklopedia Dunia