ഹോളോകോസ്റ്റ് നടപ്പിലാക്കാൻ നാസിജർമനിരണ്ടാംലോകമഹായുദ്ധകാലത്ത് യൂറോപ്പിലങ്ങോളമിങ്ങോളം ഉണ്ടാക്കിയ തടങ്കൽപ്പാളയങ്ങളുടെയും പീഡനകേന്ദ്രങ്ങളുടെയും ഭാഗികപട്ടികയാണിത്. 1967 -ൽ ജർമൻ നിയമമന്ത്രായലം കുറെക്കൂടി പൂർണ്ണമായ ഒരു പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ജർമനി അധിനിവേശിച്ച ഇടങ്ങളിൽ ഉള്ളതടക്കം 1200 ക്യാമ്പുകളുടെ വിവരങ്ങളുണ്ട്,[2] എന്നാൽ ജൂതവിർച്ച്വൽ ലൈബ്രറി ഇങ്ങനെ എഴുതുന്നു: "ജർമനി 15000 ക്യാമ്പുകൾ കീഴടക്കിയ രാജ്യങ്ങളിൽ ഉണ്ടാക്കിയിരുന്നു."[3] തടങ്കൽപ്പാളയങ്ങളെ കൂട്ടക്കൊലാകേന്ദ്രങ്ങളിൽ നിന്നും വേർതിരിച്ചുകാണേണ്ടതുണ്ട്. കൂട്ടക്കൊലാകേന്ദ്രങ്ങളിൽ മിക്ക ആൾക്കാരെയും വരുമ്പോൾത്തന്നെ കൊന്നുകളയുകയാണ് ചെയ്തിരുന്നത്.[4]ഓപറേഷൻ റീൻഹർഡിന്റെ ഭാഗമായി ഉണ്ടാക്കിയ Bełżec, Sobibór, Treblinka എന്നീ നിർമ്മാർജ്ജനകേന്ദ്രങ്ങൾ മരണശാലകൾ തന്നെയായിരുന്നു. ഇവിടങ്ങളിൽ എസ് എസ്സും പോലീസും ചേർന്ന് ഏതാണ്ട് 2,700,000 ജൂതന്മാരെ ഒന്നുകിൽ ഗ്യാസ് ചേമ്പറിലോ അല്ലെങ്കിൽ വെടിവച്ചോ കൊലപ്പെടുത്തിയിരുന്നു.[4] ഇവിടെ കൊടുത്തിരിക്കുന്ന പട്ടികയിൽ പലതും അടിമപ്പണിയെടുപ്പിച്ച് മുതലെടുപ്പുനടത്തിയിരുന്ന ഇടങ്ങളാണ്. ഇവയിൽ മിക്കതും യുദ്ധത്തിൽതോൽവി ഉറപ്പായപ്പോൾ നാസികൾ തന്നെ തെളിവ് നശിപ്പിക്കാനായി തകർത്തുകളഞ്ഞിരുന്നു. ബാക്കിയുള്ള തടവുകാരെ മരണമാർച്ചിൽ പങ്കെടുപ്പിച്ചിരുന്നതിൽ പലരെയും സഖ്യസേന രക്ഷപ്പെടുത്തി.[5]
ഈ ക്യാമ്പുകളിൽ തടവുകാരെ വിചാരണചെയ്തോ നേരാംവണ്ണമുള്ള നിയമത്തിന്റെ രീതിയിലോ ആയിരുന്നില്ല തടവിലിട്ടിരുന്നത്. ആധുനികനിയമഭാഷയിൽ ഇവ തയ്യാറാക്കിയരീതിയിൽ മോശമായി പെരുമാറാനോ പട്ടിണിക്കിടാനോ നിർബന്ധിതമായി ജോലിചെയ്യിക്കാനോ കൊന്നുതന്നെകളയാനോ ഉള്ള ഇടങ്ങളായിരുന്നു. 1933-39 മുൻപ് യുദ്ധത്തിനുമുൻപുള്ള കാലങ്ങളിൽ തടവുകാരിൽ ഭൂരിഭാഗവും ജർമൻ കമ്യൂണിസ്റ്റുകളോ, സോഷ്യലിസ്റ്റുകളോ, സോഷ്യൽ ഡെമോക്രാറ്റുകളോ, റോമൻ ജനതയോ, യഹോവാസാക്ഷികളോ, സ്വവർഗ്ഗാനുരാഗികളോ, ജർമൻകണക്കുപ്രകാരം സാമൂഹികമായനിലയിൽ താഴെയുള്ളവരോ ഒക്കെയായിരുന്നു.[6] അവരെയൊന്നും ജർമനിയുടെ യുദ്ധകാര്യങ്ങളിൽ സഹായിക്കാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ തടങ്കൽപ്പാളയങ്ങളിലും പീഡനകേന്ദ്രങ്ങളിലും ഉള്ളവരെ അമേരിക്കൻ ഹോളോകോസ്റ്റ് മെമോറിയൽ മ്യൂസിയത്തിന്റെ കണക്കുപ്രകാരം 42500 പീഡനകേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന ഒന്നരക്കോടിക്കും രണ്ടുകോടിക്കും ഇടയിലുള്ളവരെ വരുംവർഷങ്ങളിൽ അടിമപ്പണി എടുപ്പിക്കുകയായിരുന്നു,[7][7] കോൺസൻട്രേഷൻ ക്യാമ്പ് എന്ന ഒറ്റപ്പേരിൽ ആയിരുന്നു ഇവ അറിയപ്പെട്ടിരുന്നതെങ്കിലും പലതരത്തിലുള്ളവ ഉണ്ടായിരുന്നു.[8]
ജർമൻ ഭരണപീഡനങ്ങളെ നിലനിർത്തിയ 20000 ക്യാമ്പുകൾ ജർമനിയിലും ജർമൻ അധിനിവേശസ്ഥലങ്ങളിലും ഉണ്ടായിരുന്നു.[6] ഇതിലെ ചിലവിവരങ്ങൾ ലൂസി ഡാവിഡോവിസിന്റെജൂതർക്കെതിരെയുള്ള യുദ്ധത്തിൽ നിന്നും അതുപോലുള്ള മറ്റുചില സ്രോതസ്സുകളിൽ നിന്നും എടുത്തതാണ്.[9]
തെരഞ്ഞെടുത്ത ഉദാഹരണങ്ങൾ
Statistical and numerical data presented in the table below originates from a wide variety of publications and therefore does not constitute a representative sample of the total. The Ghettos in German-occupied Europe are generally not included in this list. Relevant information can be found at the separate List of Nazi-era ghettos.
↑Concentration Camp Listing Sourced from Van Eck, Ludo Le livre des Camps. Belgium: Editions Kritak; and Gilbert, Martin Atlas of the Holocaust. New York: William Morrow 1993 ISBN0-688-12364-3. In this on-line site are the names of 149 camps and 814 subcamps, organized by country.
↑Source: Abzug, Bridgman, Chamberlin, Goodell (2015). "Liberation of German Camps". Holocaust Encyclopedia. United States Holocaust Memorial Museum. Retrieved 18 July 2015.{{cite web}}: CS1 maint: multiple names: authors list (link)
↑Search Results: Mapping the SS Concentration Camp System. Alphabetical listing. United States Holocaust Memorial Museum: Further Reading. Bergen, Dawidowicz, Gilbert, Gutman, Hilberg, Yahil.
↑ 12.012.1Franciszek Piper. "Victims of KL Auschwitz" [Liczba ofiar KL Auschwitz]. Auschwitz-Birkenau State Museum (in പോളിഷ്). Oświęcim, Poland. 1999–2010. Overwhelming majority of Auschwitz arrivals were killed within hours. Only about 10 percent of the prisoners from transports organized by the Reich Main Security Office (RSHA) were registered and assigned to the Birkenau barracks. There were around 400,000 registrations at Auschwitz in total, including 195,000 non-Jews, and around 202,000 Jews. — Franciszek Piper. See also: Vincent Châtel & Chuck Ferree (2006). "Auschwitz-Birkenau Death Factory". The Forgotten Camps. Archived from the original on 2010-09-25. Retrieved 2018-05-12 – via Internet Archive, 2010-09-25.{{cite journal}}: CS1 maint: bot: original URL status unknown (link)
↑Mikhman, Dan; Gutman, Israel, eds. (2005). The encyclopedia of the righteous among the nations: rescuers of Jews during the Holocaust. Belgium. Yad Vashem Publications. ISBN978-9653083769. {{cite book}}: Invalid |ref=harv (help)