നാസികളുടെ പുസ്തകം കത്തിക്കൽ![]() നാസി പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ പുസ്തകങ്ങൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി, 1930-കളിൽജർമ്മൻ സ്റ്റുഡന്റ്സ് യൂണിയൻ ( "DSt") നാസി ജർമ്മനിയിലും ഓസ്ട്രിയയിലും അനുഷ്ഠാനം പോലെ നടത്തിയ പുസ്തകം കത്തിക്കലുകളാണ് നാസികളുടെ പുസ്തകം കത്തിക്കൽ (The Nazi book burnings) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നാസിസത്തെ എതിർക്കുകയോ അല്ലെങ്കിൽ നാസിസത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ അടങ്ങിയ പുസ്തകങ്ങളെയാണ് അവർ ലക്ഷ്യം വച്ചത്. ഇവയിൽ ജൂതർ, യുദ്ധവിരുദ്ധർ, മതവിഭാഗങ്ങൾ, ക്ലാസിക്കൽ ലിബറലുകൾ, അനാർക്കിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റ് എഴുത്തുകാർ എന്നിവരുടെ പുസ്തകങ്ങൾ ഉൾപ്പെട്ടിരുന്നു.[1] ആദ്യമായി കത്തിച്ചവയിൽ കാൾ മാർക്സിന്റെയും കൗൾ കൗട്‌സ്കിയുടെയും പുസ്തകങ്ങൾ ഉൾപ്പെട്ടിരുന്നു [2] പ്രചാരണങ്ങൾ1933 ഏപ്രിൽ 8 -ന് ജർമ്മൻ സ്റ്റുഡന്റ്സ് യൂണിയന്റെ പ്രചരണത്തിനും മാധ്യമത്തിനുമായുള്ള പ്രധാന ഓഫീസ് ദേശവ്യാപകമായി ജർമൻ വിരുദ്ധശക്തികൾക്കെതിരെയുള്ള നടപടി ("Action against the Un-German Spirit") പ്രഖ്യാപിച്ചു. ഇതിന്റെ ഉച്ചസ്ഥായിയിൽ പുസ്തകങ്ങൾ കത്തിച്ചുകൊണ്ടുള്ള സാഹിത്യ നിർമ്മാർജ്ജന-ശുദ്ധീകരണമായിരുന്നു (Cleansing - Säuberung) അവർ ലക്ഷ്യമായി പ്രഖ്യാപിച്ചത്. മാധ്യമങ്ങൾക്ക് ഇവയെപ്പറ്റിയുള്ള വാർത്തകൾ നൽകുക, പൊതുചടങ്ങുകളിൽ പ്രമുഖരായ നാസി പ്രസംഗകരെക്കൊണ്ട് പ്രസംഗിപ്പിക്കുക, അവയെല്ലാം പരമാവധി റേഡിയോ വഴി സംപ്രേഷണം ചെയ്യാൻ ഇടയാക്കുക എന്നതെല്ലാം പ്രാദേശികഘടകങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. അതേ ദിവസം തന്നെ ജർമ്മൻ ചരിത്രത്തിലെ രണ്ട് പുസ്തകം കത്തിക്കൽ സംഭവങ്ങളുടെ ഓർമ്മയുണർത്താൻ പന്ത്രണ്ട് തീസിസുകൾ എന്ന പേരിൽ ജർമ്മൻ സ്റ്റുഡന്റ്സ് യൂണിയൻ ഒരു രേഖ പ്രസിദ്ധീകരിച്ചു:
![]() എന്നാൽ ഇതാവട്ടെ യാതൊരു താരതമ്യവും ഇല്ലാത്ത കാര്യങ്ങൾ ആയിരുന്നു. പഴയപുസ്തകം കത്തിക്കൽ സംഭവമാകട്ടെ സെൻസർഷിപ്പിന്റെയോ ജനങ്ങളുടെ വസ്തുവകകൾ നശിപ്പിച്ചുകൊണ്ടുള്ളതോ ആയിരുന്നില്ല, മറിച്ച് പ്രതീകാത്മകമായ എതിർപ്പുകൾ ആയിരുന്നു. ഓരോ രേഖയുടെയും ഒരേയൊരു കോപ്പിവീതം ആകെ പന്ത്രണ്ട് രേഖകൾ മാത്രമാണ് അതിനായി കത്തിച്ചത്. അപ്പോൾപ്പോലും അതിന്റെ ഉള്ളടക്കം അമർച്ചചെയ്യാൻ യാതൊരുലക്ഷ്യവും ഉണ്ടായിരുന്നില്ല. എന്നാൽ ജർമ്മൻ സ്റ്റുഡന്റ്സ് യൂണിയൻ ആവട്ടെ 4000 തരം വിവിധപുസ്തകങ്ങളുടെ പതിനായിരക്കണക്കിനു കോപ്പികളാണ് കത്തിച്ചത്.[4] പന്ത്രണ്ട് തിസീസുകൾ ഒരു ശുദ്ധദേശീയഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി വാദിച്ചു. തിസീസിലുള്ള ചിത്രങ്ങൾ ജൂത ബുദ്ധിജീവിതത്തിനെ ചോദ്യം ചെയ്യുകയും ജർമ്മൻ ഭാഷയെയും സാഹിത്യത്തെയും ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും സർവ്വകലാശാലകൾ ജർമ്മൻ ദേശീയതയുടെ കേന്ദ്രങ്ങൾ ആവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജർമ്മനിക്കെതിരെയുള്ള ജൂതരുടെ പ്രതിലോമകരമായ അന്താരാഷ്ട്രപ്രചരണങ്ങൾക്കുള്ള പ്രതികരണമായിട്ടും ജർമൻ മൂല്യങ്ങളെ ഉറപ്പിക്കാനുമായിട്ടാണ് തങ്ങൾ പുസ്തകങ്ങൾ കത്തിക്കുന്നതെന്ന് അവർ പ്രഖ്യാപിച്ചു. 1933 മെയ് ആറിന് ജർമ്മൻ സ്റ്റുഡന്റ്സ് യൂണിയൻ മാഗ്നസ് ഹിർഷ്‌ഫെൽഡിന്റെ [5]ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്സ് റിസർച്ച് എന്ന സ്ഥാപനത്തിൽ സംഘടിതമായി കടന്നുകയറി ആക്രമിക്കുകയും അവിടത്തെ പുസ്തകശാലയിലെ ഇരുപതിനായിരത്തോളം പുസ്തകങ്ങളും ജേണലുകളും കൊള്ളയടിക്കുകയും ചെയ്തു. 1933 മെയ് 10 -ന് വിദ്യാർത്ഥികൾ 25,000 -ത്തിലേറെ ജർമ്മൻ-അല്ലാത്ത പുസ്തകങ്ങൾ സ്റ്റേറ്റ് ഓപറ സ്ക്വയറിൽ വച്ച് കത്തിക്കുകയും വിട്ടുവീഴ്ചയ്ക്കിടയില്ലാതെ മുൻപെങ്ങുമില്ലാത്തവിധം സെൻസർഷിപ്പിന്റെ മുന്നോടിയായ ഒരു കാലത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. പല സർവ്വകലശാലാനഗരങ്ങളിലും ദേശീയവാദികളായ വിദ്യാർത്ഥികൾ ജർമ്മൻ അല്ലാത്ത (un-German) മനോഭാവങ്ങൾക്കെതിരെ തീകൊളുത്തി പ്രകടനങ്ങൾ നടത്തുകയും ചെയ്തു. മുൻകൂട്ടി തയ്യാറാക്കിയ ഈ പരിപാടികളിൽ നാസികളായ ഉദ്യോഗസ്ഥരും പ്രൊഫസർമാരും പുരോഹിതരും വിദ്യാർത്ഥിനേതാക്കളും യോഗങ്ങളെയും ജനാവലികളെയും അഭിസംബോധന ചെയ്തു. യോഗസ്ഥലങ്ങളിൽ കവർച്ചനടത്തിക്കൊണ്ടുവന്ന ഗ്രന്ഥങ്ങൾ വലിയ ആഘോഷത്തോടെ ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെയും അഗ്നിപ്രതിജ്ഞയോടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ വിദ്യാർത്ഥികൾ തീക്കുണ്ഡങ്ങളിലേക്ക് വലിച്ചെറിഞ്ഞു. ബെർളിനിൽ ഏതാണ്ട് 40000 ആൾക്കാർ പങ്കെടുത്ത ചടങ്ങിൽ ഗീബൽസ് [6]ഭീഷണമായ താക്കീതിന്റെ സ്വരത്തിൽ ജനങ്ങളെ ശത്രുക്കൾക്കെതിരെ പ്രകോപിതരാക്കിക്കൊണ്ട് പ്രസംഗിച്ചു: "അധോഗതിക്കും സദാചാരമില്ലായ്മയ്ക്കെതിരെയും സന്ധിയില്ല, കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സദാചാരസംരക്ഷണത്തിനും മാന്യതയ്ക്കുമായി ഞാൻ ഹെയ്ൻറിച്ച് മാനിന്റെയും ഏണസ്റ്റ് ഗ്ലീസറിന്റെയും എറിക് കാസ്റ്റ്‌നറിന്റെയും പുസ്തകങ്ങൾ ഇതാ അഗ്നിക്ക് അർപ്പിക്കുന്നു." ![]()
![]() ![]() ![]() ![]() എല്ലായിടത്തും മെയ് പത്തിന് തന്നെ വിദ്യാർത്ഥി സംഘടനകൾ വിചാരിച്ചപ്രകാരം പുസ്തകങ്ങൾ കത്തിക്കൽ നടന്നില്ല. ചിലയിടത്ത് മഴകാരണവും മറ്റിടത്ത് പ്രാദേശികഘടകങ്ങളുടെ സൗകര്യാർത്ഥം ജൂൺ 21 -നുമാണ് പുസ്തകം കത്തിക്കൽ നടന്നത്. എന്തായാലും ജർമനിയിലെങ്ങുമായി 34 സർവ്വകലാശാലാനഗരങ്ങളിൽ ജർമ്മൻ വിരുദ്ധ മനസ്ഥിതിക്കെതിരായ പ്രവൃത്തികൾ ( "Action against the Un-German Spirit") വിജയമായിരുന്നു. ഇവയ്ക്ക് വലിയ തോതിലുള്ള മാധ്യമപ്രചാരവും ലഭിച്ചു. ചിലയിടങ്ങളിൽ, വിശേഷിച്ചും ബർളിനിൽ റേഡിയോയിൽക്കൂടി പ്രസംഗങ്ങളും ഗാനങ്ങളും ചടങ്ങുകളുടെ തൽസമയസംപ്രേഷണവും എണ്ണമറ്റ ജർമ്മൻ സ്രോതാക്കളിലേക്കെത്തി. താഴെപ്പറയുന്നതരത്തിലുള്ള എല്ലാ കാര്യങ്ങളും നിരോധിക്കേണ്ടതായി പ്രഖ്യാപനമുണ്ടായി:
പല ജർമ്മൻ വിദ്യാർത്ഥികളും ഈ പുസ്തകം കത്തിക്കൽ പ്രക്രിയയിൽ ഏർപ്പെട്ടു. ഡൂഷ് സ്റ്റുഡെന്റൻഷാഫ്റ്റ് (Deutsche Studentenschaft) എന്നറിയപ്പെട്ട ഇവർ അവരുടെ സ്വന്തം ലൈബ്രറികളിലെ പുസ്തകങ്ങൾ കത്തിച്ചുതീർന്നപ്പോൾ സ്വതന്ത്രമായ മറ്റു പുസ്തകശാലകളിലേക്കുതിരിഞ്ഞു. ഹിറ്റ്‌ലറുടെ നിലവാരത്തിനുചേർന്ന പുസ്തകങ്ങളാൽ അലമാരകൾ നിറയ്ക്കുവാനും അല്ലാതുള്ളത് വല്ലതുമുണ്ടെങ്കിൽ അവയെല്ലാം നശിപ്പിക്കുവാനും ലൈബ്രറികളോട് ആവശ്യപ്പെട്ടു.[7] പ്രതികരണങ്ങൾഅന്ധയായ ഹെലൻ കെല്ലെർ ജർമൻ വിദ്യാർത്ഥികൾക്ക് ഒരു തുറന്ന എഴുത്ത് എഴുതുകയുണ്ടായി: 'നിങ്ങൾക്ക് വേണമെങ്കിൽ എന്റെയോ യൂറോപ്പിലെ മറ്റു മികച്ചധിഷണാശാലികളായ മറ്റുള്ളവരുടെയോ പുസ്തകങ്ങൾ കത്തിച്ചുകളയാവുന്നതാണ്, എന്നാൽ അവയിൽ നിന്നുമുള്ള ആശയങ്ങൾ ദശലക്ഷക്കണക്കിനു മാധ്യമങ്ങളിൽക്കൂടി ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞു, ഇനിയും പടരുകയും ചെയ്യും.'"[8] പുസ്തകങ്ങൾ നശിപ്പിക്കപ്പെട്ട ഗ്രന്ഥകാരന്മാർജർമ്മൻ ഭാഷയിൽ പുസ്തകങ്ങൾ എഴുതിയ ഗ്രന്ഥകാരന്മാർ: വിക്കി ബോം[9], വാൾട്ടർ ബെഞ്ചമിൻ, ഏണസ്റ്റ് ബ്ലോക്ക്, ബെർട്ടോൾട്ട് ബ്രെക്റ്റ്, മാക്സ് ബ്രോഡ്, ഓട്ടോ ഡിക്സ്, ആൽഫ്രഡ് ഡോബ്ലിൻ, ആൽബർട്ട് ഐൻസ്റ്റീൻ[10], ഫ്രെഡറിൿ ഏംഗൽസ്, ലിയോൺ ഫ്യൂക്റ്റ്വാഞ്ച്, മറിയേലൂയിസ് ഫ്ലെഇബർ, ലിയോനാഡ് ഫ്രാങ്ക്[11], സിഗ്മണ്ട് ഫ്രോയിഡ്, ഇവൻ ഗോൾ, ജോർജ് ഗ്രോസ്, ജാറോസ്ലാവ് ഹാസെക്, വെർണഝാഗെമാൻ, ഹെയ്ന്രിക് ഹെയിൻ, മാഗ്നസ് ഹിർഷ്ഫെൽഡ്[12], ഓഡോൻ വൺ ഹൊർവത്, ഹെൻറിച്ച് എഡ്വാഡ് ജേക്കബ്, ഫ്രാൻസ് കാഫ്ക, ജോർഗ് കൈസർ, എറിക് കാസ്റ്റ്നർ, ആൽഫ്രഡ് കെർ, എഗോൻ കിഷ്, സീഗ്ഫ്രീഡ് ക്രാക്കൌർ, കാൾ ക്രൗസ്, ത്യോഡർ ലെസിങ്ങ്, അലക്സാണ്ടർ ലെർനെറ്റ്-ഹോളേനിയ, കാൾ ലിബ്ക്നെക്റ്റ്, ഗ്യോർഗി ലൂക്കോസ്, റോസാ ലക്സംബർഗ്, ഹെയ്ൻറിച്ച് മാൻ, ക്ലൗസ് മാൻ, ലുദ്വിഗ് മാർക്യൂസ്, കാൾ മാർക്സ്, റോബർട്ട് മസിൽ, കാൾ വൺ ഒസിയേറ്റ്സ്കി, ഇർവിൻ പിസ്കറ്റർ, ആൽഫ്രഡ് പോൾഗർ, ഗെർറ്റ്രൂഡ് വൺ പുട്ട്കാമർ, എറിക് മരിയ റിമാർക്വു, ലുഡ്വിഗ് റെൻ, ജൊചിം റിങ്ങൽനറ്റ്സ്, ജോസഫ് റോത്, നെല്ലി സാക്സ്, ഫെലിക്സ് സാൽട്ടൻ, അന്ന സെഘേഴ്സ്, ആർതർ ഷ്നിറ്റ്സ്ലർ, കാൾ സ്റ്റേൺഹൈം, ബെർത വൺ സറ്റ്നർ, ഏണസ്റ്റ് ടോളർ, കുർട്ട് ടുഷോൽസ്കി, ജേക്കബ് വാസ്സർമാൻ, ഫ്രാങ്ക് വെഡേക്കിൻഡ്, ഫ്രാൻസ് വെർഫെൽ, ഗ്രെറ്റെ വീസ്കോപ്പ്, ആർണോൾഡ് സ്വിഗ്, സ്റ്റീഫൻ സ്വിഗ്. ജർമ്മൻ ഭാഷയിൽ മാത്രമല്ല, ഫ്രഞ്ചുകാരായ ഹെൻറി ബാർബൂസെ, ആന്ദ്രേ ഗൈഡ്, വിക്ടർ യൂഗോ, റൊമൈൻ റോളണ്ട് മുതലായവരുടെയും അമേരിക്കൻ എഴുത്തുകാരായ ജോൺ ഡോസ് പാസോസ്, തിയഡോർ ഡ്രെയ്സർ, ഏണസ്റ്റ് ഹെമിങ്‌വേ, ഹെലൻ കെല്ലർ, ജാക്ക് ലണ്ടൻ, അപ്റ്റൻ സിൻക്ലെയർ തുടങ്ങിയവരുടെയും ഇംഗ്ലീഷ് എഴുത്തുകാരായ ജോസഫ് കോൺറാഡ്, ആൽഡസ് ഹക്സിലി, ഡി.എച്ച്. ലോറൻസ്, എച്ച്.ജി. വെൽസ് പോലുള്ളവരുടെയും ഐറിഷ് എഴുത്തുകാരായ ജെയിംസ് ജോയ്സ് റഷ്യക്കാരായ ഇസാക് ബബെൽ, ഫിയോദർ ദസ്തയേവ്‌സ്കി, ഇല്ല്യ എഹ്രെൻബർഗ്, മാക്സിം ഗോർക്കി, വ്ലാഡിമിർ ലെനിൻ, വ്ലാദിമിർ മയക്കോവ്സ്കി, വ്ലാഡിമിർ നബക്കോവ്, ലിയോ ടോൾസ്റ്റോയ്, ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി എന്നിവരുടെയുമെല്ലാം ഗ്രന്ഥങ്ങൾ നാസികൾ കത്തിച്ചവയിൽ ഉൾപ്പെടുന്നു. നാസി ആശയങ്ങളെ എതിർത്ത എഴുത്തുകാരന്മാരെ ഉപദ്രവിക്കുന്നതിന്റെ അവസാനഘട്ടമായിരുന്നു പുസ്തകം കത്തിക്കൽ പരിപാടി. പല കലാകാരന്മാരെയും എഴുത്തുകാരെയും ശാസ്ത്രകാരന്മാരെയും പ്രവർത്തിക്കുന്നതിനും എഴുതുന്നതിനും നിരോധനമേർപ്പെടുത്തിയിരുന്നു. അവരുടെ സംഭാവനകൾ ലൈബ്രറികളിലും സ്കൂൾ പുസ്തകങ്ങളിലും സർവ്വകലാശാലകളിലെ ഗ്രന്ഥങ്ങളിലും നിന്നു നീക്കം ചെയ്തു. പലരെയും നാടുകടത്തിയിരുന്നു (വാൾട്ടർ മെഹ്റിങ്, ആർനോൾഡ് സ്വിഗ് എന്നിവരെപ്പോലെ); മറ്റുചിലരുടെ പൗരത്വം എടുത്തുകളഞ്ഞു (ഉദാഹരണത്തിന് ഏണസ്റ്റ് ടോളർ, കുർട്ട് ടുഷോൽസ്കി) അല്ലെങ്കിൽ സ്വയം സമൂഹത്തിൽനിന്നും മാറിനിൽക്കാൻ നിർബന്ധിതരാക്കി (ഉദാ: എറിക് കാസ്റ്റ്നർ). പലരെയും മരണത്തിലേക്ക് തള്ളിവിട്ടു. മറ്റുപലരെയും കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് അയച്ചു, അല്ലെങ്കിൽ വധിച്ചു (കാൾ ഫോൻ ഒസിയറ്റ്സ്കി, എറിക്ക് മുഹ്സം, ഗെർറ്റ്രൂഡ് കോൾമർ, ജേക്കബ് വാൻ ഹോഡിസ്, പോൾ കോൺഫെൽഡ്, ആർനോ നാഡൽ, ജോർജ് ഹെർമാൻ, തിയോഡർ വൂൾഫ്, ആദം കുക്ക്ഹോഫ്, റുഡോൾഫ് ഹിൽഫെർഡിംഗ് മുതലായവർ). നാടുകടത്തപ്പെട്ട പലരും നിരാശയാൽ ജീവനൊടുക്കി (ഉദാഹരണത്തിന്: വാൾട്ടർ ഹസെൻക്ലെവർ, ഏണസ്റ്റ് വീസ്, കാൾ ഐൻസ്റ്റീൻ, വാൾട്ടർ ബെഞ്ചമിൻ, ഏണസ്റ്റ് ടോളർ, സ്റ്റീഫൻ സ്വിഗ്.) ഹെൻറിച്ച് ഹൈൻ1820-21 കാലത്ത് തന്റെ നാടകമായ അൽമസറിൽ (Almansor) -ൽ പ്രഖ്യാതമായ ഒരു താക്കീത് നൽകിയിരുന്നു:
ഡിനാസിഫിക്കേഷൻ1946 -ൽ യുദ്ധാനന്തരം സഖ്യകഷികൾ 30000 ത്തിലേറെ നാസിഗ്രന്ഥങ്ങളുടെ പട്ടിക തയ്യാറാക്കുകയും സ്കൂൾ പുസ്തകങ്ങൾ മുതൽ കവിതകൾ തുടങ്ങി കാൾ വോൺ ക്ലൂസ്വിറ്റ്സ് (von Clausewitz) തുടങ്ങിയ എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ദശലക്ഷക്കണക്കിനു പുസ്തകങ്ങൾ കണ്ടുകെട്ടി നശിപ്പിച്ചു. വസ്തുതാപരമായി ചിന്തിച്ചാൽ ഈ പരിപാടി നാസികളുടെ പുസ്തകം കത്തിക്കലുമായി വ്യത്യാസമൊന്നുമില്ലാത്തതാണെന്ന് മിലിട്ടറി ഡിറക്ടറേറ്റ് സമ്മതിക്കുകയുണ്ടായി.[13] മറ്റു മാധ്യമങ്ങളെപ്പോലെതന്നെ കലാരൂപങ്ങളും ഇത്തരം സെൻസർഷിപ്പിനു വിധേയമായിരുന്നു:
കലാരൂപങ്ങൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശങ്ങൾ പലയിടത്തും പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ആയിരക്കണക്കിനു പെയ്ന്റിംഗുകൾ നശിപ്പിക്കപ്പെട്ടു, ആയിരക്കണക്കിനെണ്ണം അമേരിക്കയിലേക്ക് കൊണ്ടുപോയി. അവയിൽ പലതും ഇന്നും അമേരിക്കയിൽ ബാക്കിയായിട്ടുണ്ട്. ഉദാഹരണത്തിന് അവയിൽ ഡെപിക്ടിംഗ് എ കപ്പിൾ ഓഫ് മിഡിൽ എയ്ജ്‌ഡ് വിമൻ ടോക്കിങ്ങ് ഇൻ എ സൺലൈറ്റ് സ്ട്രീറ്റ് ഇൻ എ സ്മോൾ ടൗൺ ("depicting a couple of middle aged women talking in a sunlit street in a small town") എന്നതുപോലുള്ള ചിത്രങ്ങൾ ഉണ്ട്.[14] സ്മാരകങ്ങൾയുനൈറ്റെഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമോറിയൽ മ്യൂസിയം ഫൈറ്റിങ്ങ് ദ ഫയേഴ്സ് ഓഫ് ഹെറ്റ്:അമേരിക്ക ആന്റ് ദ നാസി ബുക് ബേണിങ്ങ്സ് (Fighting the Fires of Hate: America and the Nazi Book Burnings) എന്നൊരു സഞ്ചരിക്കുന്ന പ്രദർശനം നിർമ്മിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഫോട്ടോഗ്രാഫുകൾ, രേഖകൾ, ചലച്ചിത്രങ്ങൾ മുതലായവയിൽക്കൂടി എങ്ങനെയാണ് പുസ്തകം കത്തിച്ചത് നാസിസത്തിനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നാസികൾക്കെതിരായ യുദ്ധത്തിൽ മുഖ്യമായ ഒരു ചിഹ്നമായതെന്ന് എടുത്തുകാണിക്കുന്നുണ്ട്. കൂടാതെ അതെങ്ങനെയാണ് ഇന്നും വിവിധതരം കലകളിൽക്കൂടിയും മാധ്യമങ്ങളിൽക്കൂടിയും നിലനിൽക്കുന്നതെന്നും വിവരിക്കുന്നു.[15] 2014 - ൽ ഈ പ്രദർശനം വെസ്റ്റ് ഫാർഗോ, നോർത്ത് ഡകോട, ഡള്ളാസ്, ടെക്സാസ് മിസ്സൗള, മൊണ്ടാന എന്നിവിടങ്ങളിൽ നടക്കുകയുണ്ടായി.[16] മോളി ഗുപ്റ്റിൽ മാനിങ്ൻ എഴുതിയ വെൻ ബുക്സ് വെന്റ് റ്റു വാർ (When Books Went to War) (ഹൗട്ടൻ മിഫ്ലിൻ ഹാർകോർട്ട്), എന്ന ഗ്രന്ഥത്തിൽ 1933 -ൽ ബെർളിനിൽ പുസ്തകം കത്തിച്ച സംഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം അമേരിക്ക എങ്ങനെയാണ് ദശലക്ഷക്കണക്കിനു പുസ്തകങ്ങൾ അച്ചടിച്ച് രണ്ടാം ലോകമഹായുദ്ധകാലത്ത്] മുന്നണിയിൽ സേവനം ചെയ്യുന്ന പട്ടാളക്കാർക്ക് എത്തിച്ചുകൊടുത്ത് അതിനെ എതിരിട്ടതെന്നെല്ലാം വിശദമാക്കുന്നുണ്ട്. ഇവയും കാണുക
അവലംബംകുറിപ്പുകൾ
സഹായകഗ്രന്ഥങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia