നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളം
ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിലെ ഡം ഡം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്രവിമാനത്താവളമാണ് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം. (IATA: CCU, ICAO: VECC). ഈ വിമാനത്താവളം ആദ്യം ഡം ഡം വിമാനത്താവളം എന്നാണ് അറിയപ്പെട്ടിരുന്നത്. കൊൽക്കത്ത നഗരത്തിൽ നിന്ന് ഏകദേശം 17 കി.മീ (11 മൈ) ദൂരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുനത്. കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഇത്. പശ്ചിമബംഗാൾ സംസ്ഥാനത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്. ഇത് കൂടാതെ ബഡോഗ്ര വിമാനത്താവളം പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്നു. രൂപഘടനഈ വിമാനത്താവളത്തിൽ മൂന്ന് ടെർമിനലുകൾ ഉണ്ട്. ഒരു ഡൊമെസ്റ്റിക് ടെർമിനൽ, ഒരു അന്താരാഷ്ട്ര ടെർമിനൽ, ഒരു കാർഗോ ടെർമിനൽ എന്നിവയാണ് അവ. ഈ അടുത്തകാലത്ത് ഈ വിമാനത്താവളത്തിൽ ധാരാളം മാറ്റങ്ങൾ വരുത്തി. ഇവിടെ പ്രധാനമായും 01L/19R, 01R/19L എന്നീ രണ്ട് സമാന്തര റൺ വേ കൾ ഉണ്ട്. ഇതിൽ നീളമേറിയ 01R/19L റൺവേ വിമാനങ്ങൾ ഇറങ്ങുന്നതിനും, പറന്നുയരുന്നതിനു ഉപയോഗിക്കുന്നു. രണ്ടാമത്തെ റൺ വേ, പ്രധാനമായും ടാക്സിവേ ആയിട്ടാണ് ഉപയോഗിക്കുന്നത്. ഈ റൺ വേ യുടെ വികസനത്തെ ബാധിച്ചു കൊണ്ട്, നിൽക്കുന്ന 119 വർഷത്തെ പഴക്കമുള്ള ഒരു മോസ്കും വിമാനത്താവളത്ത്ന്റെ അധീനതയിലുള്ള ഭൂമിയിൽ ഉണ്ട്. [1]. കൊൽക്കത്തയിലെ റെയിൽവേയുമായി വിമാനത്താവളം ബന്ധിച്ചിരിക്കുന്നു. വികസനപ്രവർത്തനങ്ങൾഈ വിമാനത്താവളത്തിന് ഇപ്പോൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒരു നാലാമത്തെ ടെർമിനൽ പണിതു കൊണ്ട് ഒരു പുതിയ മുഖം നൽകുന്നു. ഇതിൽ യാത്രക്കാരുടെ എണ്ണം കൂടിയതു കൊണ്ടൂം, ഇവിടുത്തെ റൺ വേയും നീളം കൂട്ടുന്നതും ഇതിൽ പെടുന്നു. ഒരു ദിവസം 310 ലധികം വിമാനങ്ങൾ ഈ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു. പക്ഷേ, യാത്രക്കാരുടെ തിരക്ക് മൂലം മറ്റൊരു വിമാനത്താവളം കൊൽക്കത്തയിൽ പണിയാനുള്ള ആലോചനകൾ നടക്കുന്നു. ഇത് കൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia