നോർത്ത് വെസ്റ്റ് ദില്ലി (ലോകസഭാ മണ്ഡലം)

2009 ലെ തെരഞ്ഞെടുപ്പ് പ്രകാരം പാർലമെന്ററി മണ്ഡലങ്ങൾ കാണിക്കുന്ന ദില്ലിയിലെ രാഷ്ട്രീയ ഭൂപടം (ദേശീയ തലസ്ഥാന പ്രദേശം).

നോർത്ത് വെസ്റ്റ് ദില്ലി ലോകസഭാ മണ്ഡലം ( ഹിന്ദി: उत्तर पश्चिम दिल्ली लोकसभा निर्वाचन क्षेत्र ) ഇന്ത്യൻ ദേശീയ തലസ്ഥാന പ്രദേശമായ ദില്ലിയിലെ 7 ലോകസഭാ (പാർലമെന്ററി) നിയോജകമണ്ഡലങ്ങളിൽ ഒന്നാണ്. 2002 ൽ രൂപീകരിച്ച ഡെലിമിറ്റേഷൻ കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 2008 ൽ ഈ നിയോജകമണ്ഡലം നിലവിൽ വന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി ഈ നിയോജകമണ്ഡലം നീക്കിവച്ചിരിക്കുന്നു. ബിജെപിയിലെ ഹൻസ് രാജ് ഹൻസ് ആണ് നിലവിലെ ലോകസഭാംഗം

നിയമസഭാമണ്ഡലങ്ങൾ

നോർത്ത് വെസ്റ്റ് ദില്ലി ലോകസഭാമണ്ഡലം ഇനിപ്പറയുന്ന ദില്ലി വിധാൻ സഭാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു: [1]

  1. നെരേല
  2. ബഡ്‌ലി
  3. റിതാല
  4. ബവാന
  5. മുണ്ട്ക
  6. കിരാരി
  7. സുൽത്താൻ പുർ മജ്‌റ
  8. നങ്‌ലോയി ജാട്ട്
  9. മംഗോൾ പുരി
  10. രോഹിണി

ലോകസഭാംഗങ്ങൾ

  BJP   INC   AAP

തിരഞ്ഞെടുപ്പ് അംഗം പാർട്ടി
1952-2004 നിലവിലില്ല
2009 കൃഷ്ണ തിറത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2014 ഉദിത് രാജ് ഭാരതീയ ജനതാ പാർട്ടി
2019 ഹാൻസ് രാജ് ഹാൻസ്

ഇതും കാണുക

പരാമർശങ്ങൾ

  1. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 556. Archived from the original (PDF) on 2010-10-05. Retrieved 2019-08-28.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya