പൊതുവായ പേര് ഉണ്ടെങ്കിലും ബുഫോണിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന പനാമേനിയൻ സ്വർണ്ണത്തവള ഒരു ചൊറിത്തവളയാണ്. ആറ്റെലോപ്പസ് വേരിയസിന്റെ ഒരു ഉപജാതിയായിട്ടാണ് ഇതിനെ ആദ്യം വിശേഷിപ്പിച്ചിരുന്നതെങ്കിലും ഇപ്പോൾ ഇതിനെ ഒരു പ്രത്യേക ഇനമായി വർഗ്ഗീകരിച്ചിരിക്കുന്നു.[5][9][10] പനാമേനിയൻ സ്വർണ്ണത്തവള പനാമയിലെ ഒരു ദേശീയ ചിഹ്നമാണ്. ഇവയെ പനാമയിലെ ഏറ്റവും മനോഹരമായ തവളകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.[11] പെൺതവളകൾക്ക് ആൺതവളകളേക്കാൾ വലുപ്പമുണ്ട്. ഇവയുടെ ചർമ്മത്തിന്റെ നിറം ഇളം മഞ്ഞ-പച്ച മുതൽ തിളക്കമുള്ള സ്വർണ്ണനിറം വരെയാണ്. ചില തവളകളിൽ പുറകിലും കാലുകളിലും കറുത്ത പാടുകൾ കാണാറുണ്ട്. പെൺതവളകൾക്ക് സാധാരണയായി 45 മുതൽ 63 മില്ലീമീറ്റർ വരെ നീളവും 4 മുതൽ 15 ഗ്രാം വരെ ഭാരവും ഉണ്ടാകും. ആൺതവളകൾക്ക് 35 മുതൽ 48 മില്ലിമീറ്റർ വരെ നീളവും 3 മുതൽ 12 ഗ്രാം വരെ ഭാരവും കാണുന്നു.[12]
↑ 5.05.1Frost, Darrel R.[in സ്‌പാനിഷ്] (2016). "Atelopus zeteki Dunn, 1933". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 28 January 2016.
↑"Atelopus zeteki". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2014. Retrieved 7 October 2014.