പവൻ കുമാർ ചാംലിങ്ങ്
സിക്കിമിലെ മുഖ്യമന്ത്രിയാണ് പവൻ കുമാർ ചാംലിങ്ങ് (നേപ്പാളി : पवन कुमार चाम्लिङ) (ജനനം 22 സെപ്റ്റംബർ 1950)[1][2]. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക നേതാവാണിദ്ദേഹം. തുടർച്ചയായി അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്നു.[3] ജീവിതരേഖ1950-ൽ ജനിച്ച അദ്ദേഹം മുൻ മുഖ്യമന്ത്രി നർ ബഹാദൂർ ഭണ്ഡാരിയുടെ സിക്കിം സംഗ്രാം പരിഷതിലൂടെ സജീവരാഷ്ട്രീയത്തിലെത്തി. 1985-ൽ ആദ്യമായി നിയമസഭയിൽ. 1989-92 കാലയളവിൽ ഭണ്ഡാരിയുടെ സർക്കാരിൽ വ്യവസായമന്ത്രിയായിരുന്നു. രാഷ്ട്രീയഭിന്നതകളെത്തുടർന്ന് 1993 മാർച്ച് നാലിന് എസ്.ഡി.എഫ്. രൂപവത്കരിച്ചു. '94-ലെ തിരഞ്ഞെടുപ്പിൽ ഭണ്ഡാരിയെ പരാജയപ്പെടുത്തി, മുഖ്യമന്ത്രിപദത്തിലെത്തി. തുടർന്ന് തുടർച്ചയായ രണ്ടുദശകം അദ്ദേഹം സിക്കിം മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. ഹരിത മുഖ്യമന്ത്രിരാജ്യത്ത് ആദ്യമായി ഹരിത മിഷൻ ആരംഭിച്ചത് സിക്കിമിലാണ്. 'ഹരിത മുഖ്യമന്ത്രി' എന്ന പേരും ചാംലിങ്ങിനുണ്ട്. 2016-ൽ സിക്കിമിനെ രാജ്യത്തെ ആദ്യ ജൈവ സംസ്ഥാനമാക്കിയും അദ്ദേഹം മാറ്റി. അതിന് 2016-ൽ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ 'സുസ്ഥിരവികസന നേതൃത്വ പുരസ്‌കാരം' ലഭിച്ചു.[4] 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ്2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കി ചാംലിങ്ങിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. 32 അംഗസഭയിൽ പാർട്ടിക്ക് 22 എം.എൽ.എമാരാണുണ്ടായിരുന്നു. റെക്കോഡ്ഏറ്റവും കൂടുതൽകാലം തുടർച്ചയായി മുഖ്യമന്ത്രിപദവിയിലിരുന്ന വ്യക്തിയെന്ന റെക്കോഡ് പവൻ കുമാർ ചാംലിങ്ങിനാണ്. 23 വർഷം, നാലുമാസം, 18 ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രിപദത്തിൽ പൂർത്തിയാക്കിയത്. ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ റെക്കോഡാണ് മറികടന്നത്. അവലംബം
|
Portal di Ensiklopedia Dunia