പാതാള പൂന്താരകൻ
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം തദ്ദേശീയ ഭൂഗർഭമത്സ്യമാണ് പാതാള പൂന്താരകൻ (ശാസ്ത്രീയനാമം: Pangio bhujia).[1] കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ ഗവേഷകർ 2019-ൽ കോഴിക്കോട് ചേരിഞ്ചാലിൽ 6 മീറ്റർ ആഴമുള്ള കിണറ്റിൽ നിന്നുമാണ് ഇതിനെ കണ്ടെത്തിയത്. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപ്പെട്ട ഇതിന് ‘പാജിയോ ഭുജിയോ’ (പാതാള പൂന്താരകൻ) എന്നു പേരു നൽകി.[2] 25 മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഇവയെ കേരളത്തിൽ മാത്രം കണ്ടുവരുന്നു. സുതാര്യമായ ശരീരമുള്ള ഇവയുടെ തൊലിക്കുള്ളിലൂടെ ആന്തരിക അവയവങ്ങൾ കാണാൻ സാധിക്കും. പൂർണ്ണ വളർച്ചയെത്താത്ത കണ്ണുകളാണ് ഇവയ്ക്കുള്ളത്. നീളമേറിയ മീശകളുപയോഗിച്ച് ഇരപിടിക്കുന്ന ഇവയ്ക്ക് വെള്ളത്തിലെ മറ്റ് ചലനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കും. പശ്ചിമഘട്ടത്തിനും തീരദേശത്തിനും ഇടയിലുള്ള ചെങ്കൽപ്രദേശങ്ങളിലെ ഉറവുചാലുകളാണ് ഇവയുടെ പ്രധാന ആവാസമേഖല.[3] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Pangio bhujia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia