പുങ്കന്നൂർ പശു
![]() ഏഷ്യയിലെ പൊക്കം കുറഞ്ഞ തനതു നാടൻ പശു ഇനങ്ങളിൽ ഒന്നാണ് പുങ്കന്നൂർ പശു അല്ലെങ്കിൽ പുങ്കന്നൂർ കുള്ളൻ. പശുവിന്റെ ശരാശരി ഉയരം 97 സെന്റീമീറ്ററും കാളയുടേത് 107 സെന്റീമീറ്ററും എന്നാണ് ഭാരതസർക്കാരിന്റെ കന്നുകാലി ജനിതക വിഭാഗത്തിന്റെ പഠനപ്രകാരം വ്യക്തമാക്കിയിട്ടുള്ളത്.[1] ആന്ധ്രയിലെ ചിത്തൂരിലാണിവയുടെ ബഹുഭൂരിപക്ഷവും ഉള്ളത്. പൂർണ്ണവളർച്ചയെത്തിയ ഒരു പശുവിന് ഒരു സാധാരണ മനുഷ്യന്റെ അരയൊപ്പം പൊക്കമേ കാണുകയുള്ളൂ. ഔഷധ ഗുണമുള്ളതാണിതിന്റെ പാലെന്നും കരുതപ്പെടുന്നു.[2][3][4] പേരിനു പിന്നിൽആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കന്നൂർ താലൂക്കുകളിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ട് വന്നിരുന്നതിനാലാണ് പുങ്കന്നൂർ എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നത്. മറ്റു വിശേഷങ്ങൾഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.[5] വെള്ള, ചാര, തവിട്ട്, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു. ശരാശരി രണ്ട് ലിറ്റർ പാലാണ് ഒരു ദിവസം ലഭ്യമാകുന്നത്. ഒരു മുലയൂട്ടൽ കാലാവധിയിൽ ശരാശരി 546 ലിറ്റർ പാൽ ലഭിയ്ക്കുന്നു എന്നാണ് കന്നുകാലി ജനിതക വിഭാഗത്തിന്റെ പഠനപ്രകാരം വ്യക്തമാക്കിയിട്ടുള്ളത്. 194 ലിറ്റർ ഏറ്റവും കുറവും 1100 ലിറ്റർ ഏറ്റവും കൂടുതലും ആണ് ഒരു ശുദ്ധ ജനുസ്സിൽ നിന്ന് പരീക്ഷണങ്ങൾ പ്രകാരം ലഭ്യമായിട്ടുള്ളത്. തിരുപ്പതിയിലെ പൂജാകർമ്മങ്ങൾക്ക് ഈ ഇനം പശുവിന്റെ പാലും നെയ്യുമാണുപയോഗികുന്നതെന്നു പറയപ്പെടുന്നു. അനിമൽ ജെനിറ്റിക് റിസോർസ് ഓഫ് ഇന്ത്യയുടെ 2013 ലെ സെൻസസ് അനുസരിച്ച് 2772 പശുക്കൾ ഇന്ത്യയിൽ ഉണ്ട്, തനത് നാടൻ ജനുസ്സായതിനാൽ ഇതിനെ സംരക്ഷിക്കാനുള്ള ഊർജ്ജിതമായ നടപടികൾ മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്[6]. [2] 2014-ൽ ഇത്തരത്തിലെ പശുവിന് മൂന്നു ലക്ഷം വരെ വിലയുണ്ടായിരുന്നു.[3] അവലംബങ്ങൾ
|
Portal di Ensiklopedia Dunia