പുഷ്പഗിരി വന്യജീവി സങ്കേതം
കർണ്ണാടകയിലുള്ള 21 വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് പുഷ്പഗിരി വന്യജീവി സങ്കേതം. കൊടഗ് ജില്ലയിലെ സോമവാരപേട്ട താലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി പക്ഷികളാണ് ഇവിടത്തെ സവിശേഷത. കടമക്കൽ റിസർവ് വനം ഈ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.[1] കുമാര പർവ്വത എന്നറിയപ്പെടുന്ന പുഷ്പഗിരിയാണ് ഇവിടത്തെ ഏറ്റവും ഉയർന്ന കൊടുമുടി. ഇതിന്റെ വടക്ക് ഭാഗത്ത് ബിസ്ലെ റിസർവ് വനവും പടിഞ്ഞാറ് ഭാഗത്ത് കുക്കെ സുബ്രഹ്മണ്യ വനനിരകളുമാണ്. സസ്യ ജന്തുജാലങ്ങൾനെന്മേനിവാക, തീറ്റിപ്ലാവ്, വെള്ളകിൽ, നാഗകേസരം എന്നിവ ഇവിടെ കാണപ്പെടുന്ന സസ്യങ്ങളിൽ ചിലതാണ്. ഇന്ത്യൻ കാട്ടുനായ, ബ്രൌൺ പാം സിവെറ്റ്(തവിടൻ വെരുക്), മലയണ്ണാൻ, പുള്ളിമാൻ, മ്ലാവ്, കേഴമാൻ, ഏഷ്യൻ ആന, കാട്ടുപോത്ത് തുടങ്ങിയ ജീവികളെ ഇവിടെ കാണാം. മൂർഖൻ, മലമ്പാമ്പ്, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളും ഇവിടെ കണ്ടുവരുന്നു.ഗ്രേ ബ്രസ്റ്റഡ് ലാഫിങ് ത്രഷ്, ബ്ലാക്ക്, ഓറഞ്ച് ഫ്‌ളൈകാച്ചർ, നീലഗിരി പാറ്റപിടിയൻ, ടീക്ക് ഷെൽട്ടർ തുടങ്ങിയ പല ഇനങ്ങളിലുള്ള പക്ഷികളുടെയും ആവാസസ്ഥാനമാണ്[2]. പുഷ്പഗിരി വന്യ ജീവി സങ്കേതം ലോക പൈതൃകസ്ഥാനം ആക്കി പ്രഖ്യാപിച്ചിരിക്കുന്നു.[3] ട്രെക്കിംഗ് വഴികൾകുക്കെ സുബ്രഹ്മണ്യ, സോമവാര പേട്ട എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് ട്രെക്കിംഗ് ചെയ്യാവുന്നതാണ്. കുക്കെ സുബ്രഹ്മണ്യ വഴിയുള്ള പാത അതിമനോഹരവും എന്നാൽ ദുർഘടവുമാണ്. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ കാണാൻ പറ്റിയ സമയം. ഇവിടെ ക്യാമ്പ് ചെയ്യാൻ ഉള്ള അനുവാദം ലഭിക്കുന്നതാണ്. ചോലവനങ്ങൾക്ക് സമീപത്ത് ഉള്ള ധാരാളം അരുവികളിൽ കുടിക്കാനുള്ള വെള്ളം കിട്ടും. ലിങ്കുകൾPushpagiri Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia