പേയ്മെന്റ് ബാങ്ക്ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) രൂപകൽപന ചെയ്ത പുതിയ ബാങ്കിങ് മാതൃകയാണ് പേയ്മെന്റ്സ് ബാങ്കുകൾ. ഈ ബാങ്കുകൾക്ക് ഒരു നിയന്ത്രിത നിക്ഷേപം സ്വീകരിക്കാൻ കഴിയും. നിലവിൽ ഇത് ഒരു ഉപഭോക്താവിന് 2 ലക്ഷം രൂപ മാത്രമാണ്. ഈ ബാങ്കുകൾക്ക് വായ്പയും ക്രെഡിറ്റ് കാർഡുകളും പുറപ്പെടുവിക്കാൻ കഴിയില്ല. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകൾ ഇത്തരം ബാങ്കുകളിൽ പ്രവർത്തിപ്പിക്കാൻ കഴിയും. എടിഎം കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ സേവനങ്ങളെ പേയ്മെന്റ് ബാങ്കുകൾക്ക് നൽകാൻ കഴിയും.[1] സാമ്പത്തിക ഉൾക്കൊളളൽ സാധൃമാക്കൂന്നതിനും ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ രാജൃത്തിന്റെ എല്ലാ ഗ്ഗാമങ്ങളിലും എത്തിക്കുന്നതിനുമായി 2015 ആഗസ്ത് 19 ന് 11 സ്ഥാപനങ്ങൾക്ക് പേയ്മെന്റ്സ് ബാങ്കുകൾ തുടങ്ങാൻ ആർ.ബി.ഐ അനുമതി നൽകിയത്.[1] ആദിത്യ ബിർള ഗ്രൂപ്പ്, ഭാരതി എയർടെൽ, എം.കോമേഴ്സ് സർവീസ്, ചേളമണ്ഡലം ഡിസ്ടിബൃഷൻ സർവീസ് , ഇന്ത്യൻ പോസ്റ്റ്, പേടിഎം, ടെക് മഹീന്ദ, വോഡാഫോൺ എന്നീ സ്ഥാപനങ്ങൾക്കാണ് പേയ്മെന്റ്സ് ബാങ്കുകൾ തുടങ്ങാൻ തത്തതിൽ അനുമതി നൽകിയത്. ബാങ്കുകൾ
അവലംബങ്ങൾ
|
Portal di Ensiklopedia Dunia