പ്രാർത്ഥനാചക്രം![]() ![]() ടിബറ്റൻ ബുദ്ധമതസ്തർ പ്രാർത്ഥനയ്ക്കായ് ഉപയോഗിക്കുന്ന വൃത്തസ്തംഭാകൃതിയിലുള്ള ഒരു ചക്രമാണ് പ്രാർഥനാ ചക്രം(ഇംഗ്ലീഷിൽ:prayer wheel; ടിബറ്റൻ ഭാഷയിൽ: འཁོར་, ഘോർ).[1] ലംബമായ അച്ചുതണ്ടുകളിൽ ഘടിപ്പിച്ച ഈ ചക്രങ്ങളിൽ ബുദ്ധരുടെ പ്രാർത്ഥനാ മന്ത്രങ്ങൾ ആലേഖനം ചെയ്ത്തിരിക്കും. പ്രാർത്ഥനാ ചക്രം കറക്കുന്നത്, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ത്രം ഉച്ചാരണം ചെയ്യുന്നതിന് സമാനമാണ് എന്നാണ് വിശ്വാസം. ലോഹങ്ങൾ, മരം, തുകൽ എന്നിവയിൽ പ്രാർത്ഥനാ ചക്രങ്ങൾ നിർമ്മിക്കാറുണ്ട്. ഉദ്ഭവംതരങ്ങൾആധുനികവും പ്രാചീനവുമായ വിവിധതരം പ്രാർത്ഥനാ ചക്രങ്ങൾ നിലവിലുണ്ട്.ഇവ വലിപ്പത്തിലും നിർമ്മാണരീതിയിലും ഉപയോഗരീതിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മണി ചക്രംതാരതമ്യേന ചെറിയ ചക്രങ്ങളാണിവ. കൈകളിൽ കൊണ്ടുനടക്കാൻ സാധിക്കുന്നതിനാൽ ഇവ ഹസ്തചക്രം എന്നും അറിയപ്പെടുന്നു. ലോഹങ്ങളിലോ മരത്തടിയിലോ നിർമ്മിച്ചതായിരിക്കും ഇവയുടെ കൈപ്പിടി. ജല ചക്രംജലശക്തിയാൽ കറങ്ങുന്ന പ്രാർത്ഥനാ ചക്രങ്ങൾ ജല ചക്രം നാമത്തിലാണ് അറിയപ്പെടുന്നത്. പ്രാർത്ഥന ചക്രത്തെ സ്പർശിക്കുന്ന ജലം പുണ്യമായ് തീരുന്നു എന്നാണ് വിശ്വാസം. ![]() അഗ്നി ചക്രംമെഴുകുതിരിയുടേയൊ വൈദ്യുത ദീപങ്ങളുടെയൊ താപത്തിന്റെ ശക്തിയാൽ കറങ്ങുന്ന ചക്രങ്ങളാണിവ. വായു ചക്രംപേരുസൂചിപ്പിക്കുന്നതുപോലെ വായു കറക്കുന്ന ചക്രം. ചക്രത്തെ സ്പർശിക്കുന്ന വായു ഏതൊരാളെ സ്പർശിക്കുന്നുവോ, അയ്യാൾ ചെയ്ത ദുഷ്കർമ്മങ്ങൾ ദൂരീകരിക്കരിക്കപ്പെടുന്നു. വൈദ്യുത ധർമ്മചക്രങ്ങൾവൈദ്യുതോർജ്ജത്തിന്റെ സഹായത്താൽ കറങ്ങുന്ന പ്രാർത്ഥന ചക്രങ്ങളുമുണ്ട്. മറ്റുചക്രങ്ങളെ അപേക്ഷിച്ച് ആയിരത്തോളം മന്ത്രങ്ങൾ ഈ ചക്രത്തിൽ ആലേഖനം ചെയ്യാൻ സാധിക്കും. പ്രകാശ-ശബ്ദങ്ങളുടെ അകമ്പടിയോടെ കറങ്ങുന്ന വൈദ്യുത ചക്രങ്ങളുമുണ്ട്. ലാമ സ്സോപ്പാ റിംപോചെയുടെ അഭിപ്രായത്തിൽ പ്രാർത്ഥനാ ചക്രം തിരിക്കുന്നതിന്റെ ഗുണഫലം വൈദ്യുതിനിർമ്മാതാവിനാണ് ലഭിക്കുന്നത് എന്നാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Prayer wheel.
|
Portal di Ensiklopedia Dunia