പ്രിന്റഡ് റെയിൻബൊ
ഗീതഞ്ജലി റാവു സംവിധാനം ചെയ്ത് ആനിമേറ്റുചെയ്ത് നിർമ്മിച്ച 2006 ലെ ഇന്ത്യൻ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് പ്രിന്റഡ് റെയിൻബോ. ഫ്രാൻസിലെ കാൻസിൽ നടന്ന ഇന്റർനാഷണൽ ക്രിട്ടിക്സ് വീക്ക് 2006 ചലച്ചിത്രമേളയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്.[1][2][3] 2012 ലെ ആദ്യ കൊച്ചി-മുസിരിസ് ബിനാലെയിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.[4] നൂറിലധികം അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും, 25 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത ചിത്രം 2008 ലെ അക്കാദമി അവാർഡിനുള്ള അവസാന പത്ത് ചിത്രങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.[5] മൂന്ന് വർഷത്തോളമെടുത്ത് ഫ്രെയിം ബൈ ഫ്രെയിം വരച്ചെടുത്താണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[4] പ്ലോട്ട്ഒരു ഫ്ലാറ്റിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരു വയസ്സായ ഫിലുമെനിസ്റ്റ് സ്ത്രീ സാഹസികവും അതിശയകരവുമായ ലോകങ്ങൾ സ്വപ്നം കാണാൻ തീപ്പെട്ടി കവറുകൾ ശേഖരിക്കുന്നതാണ് കഥാ തന്തു. സംഗീതംരാജിവൻ അയ്യപ്പനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ബീഗം അക്തർ ആലപിച്ച നാ ജാ ബാലം പാർഡെസ് എന്ന നാടോടി ഗാനവും ഇതിലുണ്ട്. അവാർഡുകൾകാൻസ് ഇന്റർനാഷണൽ ക്രിട്ടിക്സ് വീക്ക് 2006 ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പടെ മൂന്ന് അവാർഡുകൾ:
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia