ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ഫെമിന മിസ്സ് ഇന്ത്യയുടെ 56-ാമത് പതിപ്പാണ് ഫെമിന മിസ്സ് ഇന്ത്യ 2019. ഈ സൗന്ദര്യമത്സരം 2019 ജൂൺ 15-ന് ഇൻഡോറിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്നു. പരിപാടിയുടെ അവസാനത്തിൽ തമിഴ്നാട്ടിലെ അനുക്രീതി വാസ് തന്റെ പിൻഗാമിയായി രാജസ്ഥാനിലെ സുമൻ റാവോയെ കിരീടമണിയിച്ചു.[1][2][3]
കൂടാതെ മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ റണ്ണർ-അപ്പ് ആയ മീനാക്ഷി ചൗധരി തന്റെ പിൻഗാമിയായി ഛത്തീസ്‌ഗഢ്ഡിലെ ശിവാനി ജാധവിനെ മിസ്സ് ഗ്രാൻഡ് ഇന്ത്യ 2019-ആയും, ഗായത്രി ഭാരദ്വാജ് ബീഹാറിലെ ശ്രേയ ശങ്കറിനെ മിസ്സ് ഇന്ത്യ യുണൈറ്റഡ് കോണ്ടിനെന്റസ് 2019-ആയും, ശ്രേയ റാവോ തെലംഗാണയിലെ സഞ്ജന വിജിനെ റണ്ണർ-അപ്പ് ആയും കിരീടധാരിയാക്കി.
പശ്ചാത്തലം
നോർത്ത്/വടക്ക്, സൗത്ത്/തെക്ക്, ഈസ്റ്റ്/കിഴക്ക്, വെസ്റ്റ്/പടിഞ്ഞാറ് എന്നീ നാല് സോൺ-ഉകളിൽ (മേഖലകളിൽ) നിന്നുമുള്ള അതേതു സംസ്ഥാനങ്ങളിലെ വിജയികൾ തന്റെ സംസ്ഥാനത്തെ പ്രതിനിതീകരിച്ച് മിസ്സ് ഇന്ത്യ 2019 ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.
ഫലം
Color key
വിജയിയായി പ്രഖ്യാപിച്ചു
റണ്ണർ-അപ്പ് ആയി പ്രഖ്യാപിച്ചു
ഫൈനലിസ്റ്റുകളിൽ അല്ലെങ്കിൽ സെമി-ഫൈനലിസ്റ്റുകളിൽ ഒന്നായി അവസാനിച്ചു
കേരളം - ഫെമിനാ മിസ് ഇന്ത്യ 2019 ഓർഗനൈസേഷൻ ഫെമിന മിസ്സ് ഇന്ത്യ കേരള 2019 ആയി ലക്ഷ്മി മേനോനെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഫെമിനാ മിസ് ഇന്ത്യ 2019-ൽ യഥാർത്ഥ പ്രതിനിധിയായി തിരഞ്ഞെടുത്ത ജേൻ തോംപ്സണിന് മത്സരിക്കുവാൻ സാധിക്കാത്തതിനാലാണ് നിയമനം നടത്തിയത്. 2019-ലെ ഫെമിന മിസ്സ് ഇന്ത്യ കേരളത്തിലെ ഒഡിഷനിൽ ഏറ്റവും മികച്ച മൂന്ന് ഫൈനലിസ്റ്റുകളിൽ ഒന്നായിരുന്നു ലക്ഷ്മി മേനോൻ.[57]