ഫോട്ടോഡെർമറ്റൈറ്റിസ്
അലർജി കോൺടാക്റ്റ് ഡെർമറ്റൈറ്റിസിന്റെ ഒരു രൂപമാണ് ഫോട്ടോഡെർമറ്റൈറ്റിസ്. ഇത് സൺ പോയിസണിങ്ങ് അല്ലെങ്കിൽ ഫോട്ടോഅലർജി എന്നീ പേരുകളിലും അറിയപ്പെടുന്നു. അലർജി ഉണ്ടാക്കുന്ന വസ്തു പ്രകാശം ഉപയോഗിച്ച് സജീവമാക്കപ്പെടുകയും, ചുണങ്ങ് അല്ലെങ്കിൽ മറ്റ് വ്യവസ്ഥാപരമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വീണ്ടും വീണ്ടുമുള്ള എക്സ്പോഷറുകൾ ഫോട്ടോഅലർജിക് ത്വക്ക് അവസ്ഥ സൃഷ്ടിക്കുന്നു, അവ പലപ്പോഴും എക്സിമറ്റസ് ആയിരിക്കും. ഇത് സൂര്യാഘാതത്തിൽ നിന്ന് വ്യത്യസ്തമാണ്. അടയാളങ്ങളും ലക്ഷണങ്ങളുംഫോട്ടോഡെർമറ്റൈറ്റിസ് വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, കത്തൽ, ചൊറിച്ചിൽ, ചുണങ്ങ്, തൊലിയിൽ ചിലപ്പോൾ ചെറിയ പൊട്ടലുകൾ, ചർമ്മത്തിന്റെ പുറംതൊലി അടരൽ എന്നിവയ്ക്ക് കാരണമാകാം. ചിലപ്പോൾ ഓക്കാനം വരാം. കാരണങ്ങൾപല മരുന്നുകളും അവസ്ഥകളും സൺസെൻസിറ്റിവിറ്റിക്ക് കാരണമാകും,
അമ്മി മാജസ്, പർസ്നിപ്, ജയന്റ് ഹോഗ്വീഡ്, ഡിക്ടാംനസ് എന്നിങ്ങനെ നിരവധി സസ്യങ്ങൾ ഫോട്ടൊഡേർമറ്റൈറ്റിസിന് കാരണമാകുന്നു. സസ്യങ്ങൾ മൂലമുണ്ടാകുന്ന ഫോട്ടൊഡേർമറ്റൈറ്റിസിനെ ഫൈറ്റോഫോട്ടൊഡേർമറ്റൈറ്റിസ് എന്ന് വിളിക്കുന്നു. പ്രതിരോധംകയ്യുറകൾ ധരിക്കുക, സൂര്യപ്രകാശം ഒഴിവാക്കുക അല്ലെങ്കിൽ സൺസ്ക്രീൻ ഉപയോഗിക്കുക[3][4] അലർജി പ്രതിപ്രവർത്തനത്തിന് കാരണമാകുന്ന രാസവസ്തുക്കളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കുക എന്നിവ രോഗ പ്രധിരോധ നടപടികളിൽ ഉൾപ്പെടുന്നു. ഇതും കാണുക
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia