ഫോട്ടോപിക് കാഴ്ച![]() പ്രകാശപൂരിതമായ (തിളക്കം 10 സിഡി/മീറ്റർ² മുതൽ 10 8 സിഡി/മീറ്റർ² വരെ) അവസ്ഥയിലെ കാഴ്ചയാണ് ഫോട്ടോപിക് കാഴ്ച എന്നറിയപ്പെടുന്നത്. മനുഷ്യരിലും മറ്റ് പല മൃഗങ്ങളിലും, റെറ്റിനയിലെ കോൺ കോശങ്ങൾ ഫോട്ടോപിക് ദർശനത്തിനോടൊപ്പം സ്കോട്ടോപിക് ദർശനത്തിലുള്ളതിനേക്കാൾ ഉയർന്ന കാഴ്ചയ്ക്കും (വിഷ്വൽ അക്വിറ്റി), വർണ്ണ ദർശനത്തിനും, ടെമ്പറൽ റെസല്യൂഷനും സഹായിക്കുന്നു. മനുഷ്യന്റെ കണ്ണിലെ മൂന്ന് തരം കോണുകൾ, മൂന്നു തരം നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. കോണുകളുടെ ബയോളജിക്കൽ പിഗ്മെന്റുകൾക്ക് 420 നാ.മീ (നീല), 534 നാ.മീ (നീല-പച്ച), 564 നാ.മീ (മഞ്ഞ-പച്ച) തരംഗദൈർഘ്യങ്ങളിൽ പരമാവധി ആഗിരണ മൂല്യങ്ങളുണ്ട്. ദൃശ്യമാകുന്ന സ്പെക്ട്രത്തിൽ ഉടനീളം കാഴ്ച നൽകുന്നതിന് അവയുടെ സംവേദനക്ഷമത ശ്രേണികൾ ഓവർലാപ്പ് ചെയ്യുന്നുമുണ്ട്. 555 നാ.മീ (പച്ച) തരംഗദൈർഘ്യത്തിൽ, 683 ലൂമെൻ/വാട്ട് ആണ് പരമാവധി ലൂമിന്സ് എഫികസി.[1] നിർവചനം അനുസരിച്ച്, 5.4×1014 ഹെർട്സ് (λ = 555.17. . . nm) ആവൃത്തിയിലുള്ള പ്രകാശത്തിന് 683 ലൂമെൻ/വാട്ട് ലൂമിനസ് എഫികസി ഉണ്ട്. ഒരു വ്യക്തി ഫോട്ടോപിക് ആയിരിക്കുമ്പോൾ, തരംഗദൈർഘ്യങ്ങൾക്കനുസരിച്ച് റെറ്റിനയിൽ പതിക്കുന്ന പ്രകാശത്തിന്റെ തീവ്രതയും വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന് നീല-പച്ച തരംഗദൈർഘ്യം (500 നാ.മീ) ആണെങ്കിൽ, പ്രകാശത്തിന്റെ 50% റെറ്റിനയുടെ ഇമേജ് പോയിന്റിൽ എത്തുന്നു.[2] ഫോട്ടോപിക് ദർശനത്തിൽ അഡാപ്റ്റേഷൻ വളരെ വേഗതയുള്ളതാണ്; ഫോട്ടോപിക് കാഴ്ചയിയിലേക്കുള്ള അഡാപ്റ്റേഷൻ 5 മിനിറ്റിനുള്ളിൽ സംഭവിക്കാം, പക്ഷേ ഫോട്ടോപികിൽ നിന്ന് സ്കോട്ടോപികിലേക്ക് മാറാൻ 30 മിനിറ്റ് എടുക്കും.[2] പ്രായം കൂടുന്നതിനനുസരിച്ച് ഫോട്ടോപിക് സ്പേഷ്യൽ കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റി നഷ്ടപ്പെടും. എഴുപതുകളിലെത്തിയവർക്ക് ഉയർന്ന സ്പേഷ്യൽ ഫ്രീക്വൻസികൾ കണ്ടെത്തുന്നതിന് ഇരുപതുകളിലുള്ളവരേക്കാൾ ഏകദേശം മൂന്നിരട്ടി പ്രകാശ തീവ്രത ആവശ്യമാണ്.[3] കുറഞ്ഞ വെളിച്ചത്തിൽ ഉള്ള കാഴ്ചയ്ക്ക്, മനുഷ്യ കണ്ണ് സ്കോട്ടോപിക് ദർശനം ഉപയോഗിക്കുന്നു (ലൂമിനൻസ് ലെവൽ 10 −6 മുതൽ 10 −3.5 cd /m2 വരെ), അതേപോലെ ഇന്റർമീഡിയറ്റ് അവസ്ഥയിൽ കണ്ണ് മെസോപിക് ദർശനവും ( ലൂമിനൻസ് ലെവൽ 10−3 മുതൽ 100.5 cd /m2 വരെ) ഉപയോഗിക്കുന്നു. ഇതും കാണുക
പരാമർശങ്ങൾ
|
Portal di Ensiklopedia Dunia