ഫോർട്ട് സീലാൻഡിയ (പരമാരിബൊ)
![]() സുരിനാം, പരമാരിബൊയിൽ 1640-ൽ നിർമ്മിച്ച മരം കൊണ്ടുള്ള ഫ്രഞ്ച് കോട്ടയാണ് ഫോർട്ട് സീലാൻഡിയ.[1] ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കി ഫോർട്ട് വില്ലോബൈ കോട്ട എന്നു വിളിച്ചു. ഡച്ചുകാർ 1651-ൽ ഒരു ചെറുകിട ട്രേഡ് പോസ്റ്റ് സ്ഥാപിക്കുകയും ഡച്ച് സാന്നിധ്യം അവിടെ വർദ്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. 1667-ൽ ഡച്ച് അഡ്മിറൽ എബ്രഹാം ക്രിന്നൻസൻ (ഡച്ച് ഭാഷയിൽ ക്രിജസ്സൻ) [2]പരമാരിബൊയെ ഏറ്റെടുക്കുകയും എസ്സെക്വിബോ-പോമറൂൺ കോളനിയെ തിരിച്ചുപിടിക്കുകയും ചെയ്തു. ഫോർട്ട് വില്ലോബൈയുടെ ബ്രിട്ടീഷ് കമാൻഡർ ബ്യാം ഡച്ച് നേവി ഓഫീസറായ അഡ്മിറൽ ഏബ്രഹാം ക്രിന്നൻസനുമായി കോട്ട പ്രതിരോധിച്ച് തോല്പിക്കുകയും ഡച്ചുകാർ കോട്ടയെ[3]സീലാൻഡിയ കോട്ട എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.[4]വില്ല്യം ബ്യാമും അബ്രഹാം ക്രിന്നൻസൻ തമ്മിലുള്ള പോരാട്ടം ബ്രിട്ടീഷ് ആയുധങ്ങൾ ഇല്ലാതാകുന്നതുവരെ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു.[5] "1666 ഡിസംബറിൽ വെസ്റ്റ്-കാപ്പെല്ലെ, സീറിഡർ എന്നീ സീലാൻഡിയയിലേയ്ക്കുള്ള യുദ്ധക്കപ്പലുകളും പ്രിൻസ് ടെ പാഡ് ഉൾപ്പെടെ നാല് ചെറിയ കപ്പലുകളും രൂപകല്പന ചെയ്യാനുള്ള നിർദ്ദേശം ഒരു സ്ക്വാഡ്രണിലൂടെ ക്രിന്നൻസനു ലഭിച്ചു. ഇംഗ്ലീഷുകാരെതിരായുള്ള ഒരു പര്യടനത്തിനായി വെസ്റ്റ് ഇൻഡീസിലേയ്ക്കും വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തേയ്ക്കും അദ്ദേഹത്തെ അയച്ചു. ഇതും കാണുകഅവലംബം
Fort Zeelandia, Paramaribo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia