ഫ്ലാഷ് പോയന്റ്![]() ബാഷ്പസ്വഭാവമുള്ള ഒരു പദാർത്ഥത്തിന്റെ ബാഷ്പം ഒരു തീയുടെ സ്രോതസ്സിനടുത്തുവച്ചാൽ തീപിടിക്കാൻവേണ്ട ഏറ്റവും കുറഞ്ഞ ചൂടിനെയാണ് ഫ്ലാഷ് പോയന്റ് (Flash point) എന്നുപറയുന്നത്. തീയുടെ സ്രോതസ്സിനു സമീപമല്ലാതെ തന്നെ ചിലവസ്തുക്കളുടെ ബാഷ്പങ്ങൾ തീപിടിക്കുന്നതിനെ ഓട്ടോഇഗ്നീഷൻ ടെമ്പറേച്ചർ എന്നാണ് വിളിക്കുന്നത്, ഇത് ഫ്ലാഷ് പോയന്റിൽനിന്നും വ്യത്യസ്തമാണ്. തീയുടെ സ്രോതസ്സു മാറ്റിക്കഴിഞ്ഞാലും ബാഷ്പം കത്തിക്കൊണ്ടിരിക്കുമെങ്കിൽ അതിനുവേണ്ടുന്ന ഏറ്റവും കുറഞ്ഞ താപത്തെ ഫയർ പോയന്റ് എന്നാണു പറയുന്നത്. ഫയർ പോയന്റ് എപ്പോഴും ഫ്ലാഷ് പോയന്റിനേക്കാൾ ഉയർന്നതായിരിക്കും കാരണം ഫ്ലാഷ് പോയന്റിൽ തീ കത്തിക്കൊണ്ടിരിക്കാൻ മാത്രം ബാഷ്പം ഉണ്ടായിക്കൊള്ളണമെന്നില്ല.[1] ഫ്ലാഷ് പോയന്റോ ഫയർ പോയന്റോ തീയുടെ സ്രോതസ്സിന്റെ താപത്തെ ആശ്രയിക്കുന്നില്ല പക്ഷേ സ്രോതസ്സിന്റെ താപം എപ്പോഴും ഫ്ലാഷ് പോയന്റിനേക്കാളും ഫയർ പോയന്റിനേക്കാളും നല്ലവണ്ണം ഉയർന്നതായിരിക്കുമെന്നും ഓർക്കേണ്ടതുണ്ട്. ഇന്ധനങ്ങൾപ്രവർത്തനരീതിഅളക്കൽഉദാഹരണങ്ങൾ
ക്രമീകരണം![]() ഇവയും കാണുകഅവലംബം
|
Portal di Ensiklopedia Dunia