ഫ്ലോറിഡ
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. (സ്പാനിഷ് ഭാഷയിൽ “പുഷ്പങ്ങളുടെ") ഈ സംസ്ഥാനത്തിൻറെ പടിഞ്ഞാറ് മെക്സിക്കൻ ഉൾക്കടൽ അതിരായി വരുന്നു. വടക്ക് അലബാമ, ജോർജിയ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. അറ്റ്ലാൻറിക് സമുദ്രം സംസ്ഥാനത്തിൻറെ കിഴക്കൻ അതിരും തെക്കു വശത്തായി ഫ്ലോറിഡ കടലിടുക്കും ക്യൂബയും അതിരുകളാണ്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയാണ് ജാക്ക്സൺവില്ലെ. അതോടൊപ്പം പ്രാദേശിക വലിപ്പത്തിൽ ഐക്യനാടുകളിലാകമാനമായി ഏറ്റവും വലിയ നഗരവുമാണിത്. മെക്സിക്കോ ഉൾക്കടൽ, അറ്റ്ലാന്റിക് സമുദ്രം, ഫ്ലോറിഡ കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ഈ ഉപദ്വീപിൽ, അമേരിക്കൻ ഐക്യനാടുകളിലാകമാനമായി ഏകദേശം 1,350 മൈൽ (2,170 കിലോമീറ്റർ) നീളത്തിൽ ഏറ്റവും നീളമേറിയ കടൽത്തീരം കാണപ്പെടുന്നു. മെക്സിക്കോ ഉൾക്കടലും അറ്റ്ലാന്റിക് സമുദ്രവും അതിരുകളായി വരുന്ന ഐക്യനാടുകളിലെ ഏക സംസ്ഥാനവും ഇതാണ്. സംസ്ഥാനത്തിൻറെ ഭൂരിഭാഗവും സമുദ്രനിരപ്പിന് സമാന്തരമോ അതിനടുത്തോ തന്നെയാണെങ്കിലും അവ എക്കൽ മണ്ണ് നിറഞ്ഞതാണ്. അമേരിക്കൻ ചീങ്കണ്ണി, അമേരിക്കൻ മുതല, ഫ്ലോറിഡ പുള്ളിപ്പുലി, കടൽപ്പശു എന്നിവയെ സംസ്ഥാനത്തിൻറെ തെക്കൻഭാഗത്തുള്ള എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ കാണുവാൻ സാധിക്കുന്നു. 27-ആം സംസ്ഥാനമായാണ് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമായത്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒരു ഉപദ്വീപാണ്. ഇതിന്റെ പടിഞ്ഞാറ് മെക്സിക്കോ ഉൾക്കടലും കിഴക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ്. 1513-ൽ സ്പാനിഷ് പര്യവേക്ഷകനായ ജുവാൻ പോൺസേ ഡി ലേയോൺ പാസ്കുവ ഫ്ലോറിഡ എന്നറിയപ്പെടുന്ന ഈസ്റ്റർ കാലത്ത് ഇവിടെ ആദ്യമായി യൂറോപ്യൻ സമ്പർക്കം നടത്തുകയും ഇറങ്ങിയ പ്രദേശത്തിന് ലാ ഫ്ലോറിഡ എന്നു പേരു നൽകുകയും ചെയ്തു. 1845-ൽ സംസ്ഥാന പദവി ലഭിക്കുന്നതിനു മുമ്പ് ഫ്ലോറിഡയിൽ ആധിപത്യമുറപ്പിക്കുക എന്നത് യൂറോപ്യൻ കോളനി ഭരണകൂടത്തിന് ഒരു വെല്ലുവിളി തന്നെയായിരുന്നു. തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർക്കെതിരായ സെമിനോൾ യുദ്ധങ്ങളുടെ പ്രധാന സ്ഥാനവും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം വംശീയ വേർതിരിവ് പ്രകടമായിരുന്ന പ്രദേശവുമായിരുന്നു ഇത്. ഇന്ന്, ഫ്ലോറിഡ ഒരു വലിയ ക്യൂബൻ പ്രവാസി സമൂഹത്തിൻറെ സാന്നദ്ധ്യത്താലും ഉയർന്ന ജനസംഖ്യാ വളർച്ചയും പരിസ്ഥിതി പ്രശ്നങ്ങൾ വർദ്ധിച്ചുതും കാരണമായും ശ്രദ്ധേയമായിരിക്കുന്നു. സംസ്ഥാനത്തിൽ ചില വൻ നഗരങ്ങളും അതിലധികം വ്യാവസായിക നഗരങ്ങളും അനേക ചെറു പട്ടണങ്ങളുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008-ൽ 18,328,340 ആണ് ഇവിടുത്തെ ജനസംഖ്യ. ഇത് ഫ്ലോറിഡയെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാകുന്നു. മറ്റ് സ്ംസ്റ്റാനങ്ങളേ അപേക്ഷിച്ച് സ്പാനിഷ് ഭാഷ സംസാരിക്കുന്നവരുടെ ജനസംഖ്യ ഇവിടെ കൂടുതലാണ്. ടലഹാസിയാണ് തലസ്ഥാനം. മയാമി ഏറ്റവും വലിയ മെട്രോ പ്രദേശമാണ്. ഫ്ലോറിഡയുടെ സമ്പദ്‌വ്യവസ്ഥ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വികസിച്ച വിനോദസഞ്ചാരം, കൃഷി, ഗതാഗതം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കുകൾ, ഓറഞ്ച് വിളകൾ, കെന്നഡി സ്പേസ് സെന്റർ, ജോലിയിൽനിന്നു വിരമിച്ചവർക്കുള്ള ഒരു പ്രധാന കേന്ദ്രം എന്നിവയാൽ ഫ്ലോറിഡ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിലൊന്നായ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട് ഫ്ലോറിഡയിലെ ലേക്ക് ബ്യൂണയ വിസ്റ്റയിലാണ് സ്ഥിതി ചെയ്യുന്നത്. യൂണിവേഴ്‌സൽ ഓർലാന്റോ റിസോർട്ട്, സീ വേൾഡ്, ബുഷ് ഗാഡൻസ് എന്നീ തീം പാർക്കുകളും ഇവിടെയുണ്ട്. ഫ്ലോറിഡ സംസ്കാരം, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ, യൂറോപ്പ്യൻ അമേരിക്കൻ, ഹിസ്പാനിക്, ലാറ്റിൻ, ആഫ്രിൻ-അമേരിക്കൻ എന്നിങ്ങനെ വിവിധ സ്വാധീനശക്തികളുടെയും തദ്ദേശീയ പാരമ്പര്യങ്ങളുടെയും സമ്മിശ്രമാണ്. ഇത് ഫ്ലോറിഡ പ്രദേശത്തെ വാസ്തുവിദ്യയിലും ഭക്ഷണത്തിലും മറ്റും കാണാൻ സാധിക്കുന്നു. മാർജോരി കിന്നൻ റൗളിംഗ്, ഏണസ്റ്റ് ഹെമിങ്വേ, ടെന്നസി വില്യംസ് തുടങ്ങിയ പ്രശസ്ത എഴുത്തുകാരെ ഫ്ലോറിഡ ആകർഷിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ഗോൾഫ്, ടെന്നീസ്, ഓട്ടോ റേസിംഗ്, വാട്ടർ സ്പോർട്സിനു എന്നിവയുടെ പേരിലും ഫ്ലോറിഡ അറിയപ്പെടുന്നു. ചരിത്രംപതിനാറാം നൂറ്റാണ്ടിലെ ചരിത്രപരമായ ആദ്യ രേഖകൾ പ്രകാരം, പ്രധാന തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങളായ അപ്പലാച്ചീ (ഫ്ലോറിഡ പാൻഹാൻഡിൽ), ടിമുക്വ (വടക്കൻ-മദ്ധ്യ ഫ്ലോറിഡ), എയിസ് (മദ്ധ്യ അറ്റ്ലാന്റിക് തീരം) ടോകോബാഗ (ടാംബ ബേ മേഖല) കലൂസ (തെക്കുപടിഞ്ഞാറൻ ഫ്ലോറിഡ), ടെക്വസ്ത (തെക്കുകിഴക്കൻ തീരപ്രദേശങ്ങൾ) എന്നിവിടങ്ങളിൽ അധിവസിച്ചിരുന്നു. യൂറോപ്യന്മാരുടെ ആഗമനംയൂറോപ്പുകാർ ആദ്യകാലത്തു പര്യവേക്ഷണം നടത്തിയതും താമസിക്കുന്നതിനു തെരഞ്ഞെടുത്തതുമായ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഇന്നത്തെ ഐക്യനാടുകളുടെ ആദ്യഭാഗം ഫ്ലോറിഡ മേഖലയായിരുന്നു. യൂറോപ്യൻ പര്യവേഷകരിൽ ആദ്യമെത്തിയത് സ്പാനിഷ് പര്യവേഷകനായിരുന്ന ജൂവൻ പോൺസേ ഡി ലേയോണിനൊപ്പമെത്തിയവരാണ്. പോൺസേ ഡേ ലിയോൺ 1513 ഏപ്രിൽ രണ്ടിന് ഉപദ്വപിൽ ചെന്നിറങ്ങുകയും ആ സ്ഥലത്തിന് ലാ ഫ്ലോറിഡ ("പുഷ്പങ്ങളുടെ നാട്") എന്നു നാമകരണം ചെയ്യുകയും ചെയ്തു. അദ്ദേഹം തെരഞ്ഞുകൊണ്ടിരുന്നതെന്നു പറയപ്പെടുന്ന യൂത്ത് ഫൌണ്ടൻ ഒരു ഒരു കെട്ടുകഥയായിരുന്നു. 1539 മേയിൽ ഹർനോണ്ടോ ഡി സൊട്ടോ എന്ന പര്യവേഷകൻ ഫ്ലോറിഡയുടെ തീരത്തിനരികിലെത്തുകയും നങ്കൂരമിടുന്നതിനു പറ്റിയ ആഴമുള്ള തുറമുഖം തിരയുകയും ചെയ്തു. കട്ടിയുള്ള ഒരു മതിൽ പോലെ മൈലുകളോളം പരന്നു കിടക്കുന്ന ചുവന്ന കണ്ടൽവനങ്ങൾ അദ്ദേഹത്തിൻറെ കാഴ്ചയിൽ പതിഞ്ഞു. ഇഴചേർന്നതും ഉയർന്നതുമായ ഇവയുടെ വേരുകൾ കപ്പൽ നങ്കൂരമിടുന്നതിന് പ്രയാസം സൃഷ്ടിച്ചു. സ്പെയിൻകാർ ക്രിസ്തീയമതം, കന്നുകാലികൾ, കുതിരകൾ, ആടുകൾ, കാസ്റ്റിലിയൻ ഭാഷ തുടങ്ങി പലതും ഫ്ലോറിഡയിലേക്ക് അവതരിപ്പിച്ചു. അവർ ഫ്ലോറിഡയിൽ വ്യത്യസ്തമായ വിജയസാദ്ധ്യതകളുള്ള ധാരാളം കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചു. 1559-ൽ ഡോൺ ട്രിസ്റ്റാൻ ഡി ലൂന വൈ അരെല്ലാനോ ഇന്നത്തെ പെൻസകോളയിൽ ഒരു കുടിയേറ്റകേന്ദ്രം സ്ഥാപിച്ചു. ഇത് ഫ്ലോറിഡയിൽ ആദ്യത്തെ പരീക്ഷണ കുടിയേറ്റകേന്ദ്രമായിരുന്നുവെങ്കിലും 1561-ൽ ഇത് ഉപേക്ഷിക്കപ്പെട്ടു. 1565 ൽ അഡ്മിറലും ഗവർണറുമായിരുന്ന പെഡ്രോ മെനൻഡസ് ഡി അവിലെസിൻറെ നേതൃത്വത്തിൽ സെൻറ് അഗസ്റ്റിൻ (സാൻ അഗസ്റ്റിൻ) എന്ന പേരിൽ ഒരു കുടിയേറ്റകേന്ദ്രം സ്ഥാപിതമായി. ഇത് അമേരിക്കൻ ഭൂഖണ്ഡത്തിലെ ഐക്യനാടുകളിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കുടിയേറ്റ കേന്ദ്രമായി മാറുകയും ഫ്ലോറിഡാനൊസിൻറെ ആദ്യ തലമുറയും ആദ്യ ഫ്ലോറിഡ സർക്കാരായി പരിഗണിക്കപ്പെടുകയും ചെയ്തു. പ്രാദേശിക ഗോത്രങ്ങളെ ക്രിസ്തീയതയിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് സ്പെയിൻ പ്രദേശത്ത് സ്പെയിനിന്റെ നിയന്ത്രണം നിലനിറുത്തുകയും ചെയ്തു. വടക്കുഭാഗത്ത് ഇംഗ്ലീഷ് വാസസ്ഥലങ്ങൾ സ്ഥാപിക്കപ്പെടുകയും പടിഞ്ഞാറ് ഭാഗത്ത് ഫ്രഞ്ച് അവകാശവാദങ്ങൾ കാരണമായും ഫ്ലോറിഡയുടെ ഭൂമിശാസ്ത്രപരമായ പ്രദേശം കുറഞ്ഞുവന്നു. ഇംഗ്ലീഷുകാർ സെൻറ് അഗസ്റ്റിൻ ആക്രമിക്കുകയും പട്ടണവും അതിലെ പള്ളിയും പലതവണ അഗ്നിക്കിരയാക്കി നിലംപരിശാക്കുകയും ചെയ്തു. ഫ്ലോറിഡയുടെ തലസ്ഥാന നഗരിയെ ആക്രമണങ്ങളിൽ നിന്നു പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തി 1672 ൽ സ്പെയിൻ, കാസ്റ്റില്ലോ ഡി സാൻ മാർക്കോസ്, 1742 ൽ ഫോർട്ട് മറ്റൻസാസ് എന്നിവ നിർമ്മിക്കുകയും ക്യാപ്റ്റൻസി ജനറൽ ഓഫ് ക്യൂബ, സ്പാനിഷ് വെസ്റ്റ് ഇൻഡീസ് എന്നിവയുടെ പ്രതിരോധത്തിനുവേണ്ടി ഇവയുടെ തന്ത്രപരമായ സ്ഥാനം നിലനിർത്തുകയും ചെയ്തു. അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ആഗ്രഹിച്ച അടുത്തുള്ള ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള ധാരാളം ആഫ്രിക്കക്കാരും ആഫ്രിക്കൻ അമേരിക്കക്കാരും ഫ്ലോറിഡയിലേക്ക് ആകർഷിക്കപ്പെട്ടു. 1738 ൽ ഗവർണർ മാനുവേൽ ഡി മോണ്ടിയാനോ, ഫോർട്ട് ഗ്രാഷ്യ റീയൽ ഡി സാന്ത തെരേസ ഡി മോസ എന്ന പേരിൽ സെൻറ് അഗസ്റ്റിനു സമീപത്തായി ഒരു കോട്ടയോടുകൂടിയ ഒരു പട്ടണം നിർമ്മിച്ചു. ഈ പുതിയ പട്ടണത്തിൽ, സ്വാതന്ത്ര്യം മോഹിച്ചു രക്ഷപെട്ട വരുന്ന അടിമകൾക്ക് ഫ്ലോറിഡ സായുധസേനയിൽ സേവനം ചെയ്യുന്നതിനു പകരമായി സ്വാതന്ത്ര്യവും പൌരത്വവും അദ്ദേഹം അനുവദിച്ചിരുന്നു. വടക്കേ അമേരിക്കയിൽ നിയമപരമായി അനുവദിക്കപ്പെട്ട കറുത്തവർക്കുള്ള ആദ്യ കുടിയറ്റ കേന്ദ്രമായിരുന്നു ഇത്. 1763-ൽ സ്പെയിൻ, സെവൻ യേർസ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ക്യൂബയിലെ ഹവാനയുടെ നിയന്ത്രണം ലഭിക്കുന്നതിനായി ഫ്ലോറിഡ ഗ്രേറ്റ് ബ്രട്ടനു കച്ചവടം ചെയ്തു. സെവൻ യേർസ് യുദ്ധത്തിലെ വിജയത്തെത്തുടർന്നുള്ള ബ്രിട്ടീഷ് പ്രദേശത്തിന്റെ വിപുലമായ വികസനമായിരുന്നു അത്. ഫ്ലോറിഡാനൊ ജനസംഖ്യയിലെ വലിയൊരു ഭാഗം അവിടെ അവശേഷിക്കുകയും ബാക്കിയുള്ള തദ്ദേശവാസികളെ ക്യൂബയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബ്രിട്ടീഷുകാർ താമസിയാതെ സെൻറ് അഗസ്റ്റിനെ ജോർജിയയുമായി ബന്ധിപ്പിക്കന്നതിനായി കിംഗ്സ് റോഡ് നിർമ്മിച്ചു. ഈ റോഡ് ഒരു ഇടുങ്ങിയ ഭാഗത്തുവച്ച് സെൻറ് ജോണ്സ് നദിയ്ക്കു കുറുകെ കടക്കുന്നു. ഈ ഭാഗത്തിന് സെമിനോളുകൾ “വക്ക പിലാറ്റ്ക” എന്നും ബ്രിട്ടീഷുകാർ “കൌ ഫോർഡ്” എന്നും വിളിച്ചിരുന്നു. കന്നുകാലികളെ നദിക്കു കുറുകെ കടത്തി കൊണ്ടുവരുന്നയിടം എന്ന അർത്ഥം ഈ രണ്ടു പേരുകളും പ്രതിഫലിപ്പിച്ചിരുന്നു. ചെറിയ ബ്രിട്ടീഷ് കാലഘട്ടത്തിനു ശേഷം സ്പാനിഷ് സർക്കാർ സൂക്ഷിച്ചിരുന്ന ഭാഗമായ ഫ്ലോറിഡ പ്രവിശ്യകളെ (ലാസ് ഫ്ലോറിഡാസ്) ഈസ്റ്റ് ഫ്ലോറിഡ, വെസ്റ്റ് ഫ്ലോറിഡ എന്നിങ്ങനെ ബ്രിട്ടീഷുകാർ വിഭജിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. കുടിയേറ്റം പ്രത്സാഹിപ്പിക്കുന്നിനായി ഫ്രഞ്ച്, ഇന്ത്യൻ യുദ്ധങ്ങളിൽ യുദ്ധം ചെയ്തിരുന്ന പട്ടാളക്കാർക്ക് ബ്രിട്ടീഷ്‍ സർക്കാർ ലാൻറ് ഗ്രാൻറുകൾ നൽകിയിരുന്നു. ഫ്ലോറിഡയിലേക്ക് പോകാൻ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നതിനായി, അതിന്റെ പ്രകൃതി സമ്പത്തു സംബന്ധമായ വിവരങ്ങൾ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. "ഊർജ്ജസ്വലതയും സ്വഭാവവുശുദ്ധിയുമുള്ള" ബ്രിട്ടീഷ് കുടിയേറ്റക്കാരായ ധാരാളം പേർ ഫ്ലോറിഡിലേക്ക് മാറിത്താമസിച്ചു, മിക്കവരും തെക്കൻ കരോലിന, ജോർജിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നാണ് വന്നെത്തിയത്. ബർമുഡ കോളനിയിൽ നിന്നും വന്ന ഒരു സംഘം കുടിയേറ്റക്കാരും ഫ്ലോറിഡയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഡുവൽ കൗണ്ടി, ബേക്കർ കൗണ്ടി, സെന്റ് ജോൺസ് കൗണ്ടി, നസ്സാവു കൗണ്ടി എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥിരമായ ജനസംഖ്യയായിരുന്നിരിക്കണം ഇത്. ബ്രിട്ടീഷുകാർ നല്ല പൊതുറോഡുകൾ നിർമ്മിക്കുകയും കരിമ്പ്, ഇൻഡിഗോ, പഴവർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്തു. വടക്കുകിഴക്കൻ ഫ്ലോറിഡ ഈ നടപടികളുടെ ഫലമായി സ്പാനിഷ് ഭരണത്തിൻ കീഴിലായിരുന്നതിനേക്കാൾ സാമ്പത്തികമായി പുരോഗതി പ്രാപിച്ചു. ഇതിനുപുറമേ, ബ്രിട്ടീഷ് ഗവർണർമാർ ഫ്ലോറിഡാസ് നിയമങ്ങൾ നിർമ്മിക്കാൻ കഴിയുന്നത്ര വേഗം ജനറൽ അസംബ്ലികളെ വിളിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടയിൽ, കോടതികൾ സ്ഥാപിക്കുന്നതിനായി അവർ കൗൺസിലുകളുടെ ഉപദേശം സ്വീകരിച്ചിരുന്നു. ജൂറി, ഹേബിയാസ് കോർപ്പസ്, കൗണ്ടി അധിഷ്ഠിത ഗവൺമെൻറ് എന്നിവയുൾപ്പെടെ ഇന്ന് ഫ്ലോറിഡയിൽ നിലനിൽക്കുന്ന നിയമസംവിധാനങ്ങൾ ഇംഗ്ലീഷിൽ നിന്നും ലഭിച്ച നിയമവ്യവസ്ഥകളുടെ ആദ്യ ആമുഖങ്ങളാണ്. ഈസ്റ്റ് ഫ്ലോറിഡയോ വെസ്റ്റ് ഫ്ലോറിഡയോ ഒന്നും തന്നെ ഏതെങ്കിലും പ്രതിനിധികളെ ഒരു സ്വാതന്ത്ര്യപ്രഖ്യാപന കരട് തയ്യാറാക്കാൻ ഫിലാഡെൽഫിയയിലേയ്ക്ക് അയച്ചിരുന്നില്ല. അമേരിക്കൻ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ഫ്ലോറിഡ ഒരു വിശ്വസ്ത ശക്തികേന്ദ്രമായി തുടർന്നിരുന്നു. അമേരിക്കൻ വിപ്ലവത്തിൽ ബ്രിട്ടൻ പരാജയപ്പെട്ടതും തുടർന്നുണ്ടായ 1783-ലെ ട്രീറ്റി ഓഫ് വെർസെയില്ലെസ് അനുസരിച്ചും സ്പെയിൻ ഈസ്റ്റ്-വെസ്റ്റ് ഫ്ലോറിഡകളിലെ നിയന്ത്രണം തിരിച്ചുപിടിക്കുകയും 1821 വരെ പ്രവിശ്യാതലത്തിൽ തുടരുകയും ചെയ്തു. ഐക്യനാടുകളിൽ ചേരൽ, ഇന്ത്യൻ റിമൂവൽ എന്നിവരണ്ടാം സ്പെയിൻ കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളും ഫ്ലോറിഡയുടെ വടക്കൻ അതിർത്തിക്കുമിടയിൽ സംരക്ഷണം വളരെ കുറവായിരുന്നു. ഈ പ്രദേശം രക്ഷപെട്ടോടി വരുന്ന അടിമകളുടെ സംരക്ഷിത കേന്ദ്രമായും യുഎസ് പ്രദേശങ്ങൾക്കെതിരായ ഇന്ത്യൻ ആക്രമണങ്ങളുടെ അടിത്തറയായും പരിണമിച്ചു. യു.എസ്. സ്പെയിനിനെ പരിഷ്കരണത്തിനായി സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. ഇംഗ്ലീഷ് വംശജരായ അമേരിക്കക്കാരും സ്കോട്-ഐറിഷ് വംശജരായ അമേരിക്കക്കാരും ജോർജിയയിലെയും തെക്കൻ കരോലിനയിലെയും തെളിക്കാത്ത വനപ്രദേശത്തുനിന്ന് വടക്കൻ ഫ്ലോറിഡയിലേയ്ക്കു നീങ്ങാൻ തുടങ്ങി. അതിർത്തിയിൽ പോലീസിനെയോ രക്ഷാസേനയേയോ ഫലപ്രദമായി വിന്യസിപ്പിക്കുവാൻ സ്പാനിഷ് അധികൃതർക്കു സാധിച്ചിരുന്നില്ല. സ്പാനിഷ് അധികാരികളും ഫ്ലോറിഡൻ സർക്കാരും സാങ്കേതികമായി അനുവദിച്ചിരുന്നില്ലെങ്കിൽക്കൂടി ഐക്യനാടുകളിലെ തെളിക്കപ്പെടാത്ത വനമേഖലകളിൽനിന്ന് ഫ്ലോറിഡയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ കടന്നുകയറ്റം പരിശോധനകൂടാതെ നിർബാധം തുടർന്നുകൊണ്ടിരുന്നു. ഈ കുടിയേറ്റക്കാർ ഫ്ലോറിഡയിൽ നേരത്തേ ബ്രിട്ടീഷ് കാലഘട്ടത്തിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് കുടിയേറ്റക്കാരുമായി കലരുകയും ഫ്ലോറിഡ ക്രാക്കേർസ് എന്ന ഫ്ലോറിഡയിലെ ജനസമൂഹത്തിൻറെ പ്രജനകരാകുകയും ചെയ്തു. അമേരിക്കൻ കുടിയേറ്റക്കാർ ഈ പ്രദേശത്ത് സ്ഥിരമായ ഒരു സുരക്ഷിത കേന്ദം സ്ഥാപിക്കുകയും സ്പാനിഷ് അധികാരികളെ അവഗണിച്ചു വരുകയും ചെയ്തു. അവശിഷ്ട ബ്രിട്ടീഷ് കുടിയേറ്റക്കാരും സ്പാനിഷ് ഭരണത്തിനെതിരെ നിലകൊള്ളുകയും ഇത് 1810 ൽ ഒരു വിപ്ലവത്തിലേയ്ക്കു നയിക്കുകയും അതേവർഷം സെപ്തംബർ 23 ന് 90 ദിവസം നീണ്ടുനിന്ന ‘ഫ്രീ ആൻഡ് ഇൻഡിപ്പൻഡൻറ് റിപ്പബ്ലിക് ഓഫ് വെസ്റ്റ് ഫ്ലോറിഡ’യുടെ സ്ഥാപനത്തിനു വഴിതെളിക്കുകയും ചെയ്തു. ജൂണിൽ ആരംഭിച്ച യോഗങ്ങൾക്കു ശേഷം, വിമതർ ബറ്റൺ റൗജിലെ (ഇപ്പോൾ ലൂസിയാനയിൽ) പട്ടാള ഉപരോധം മറികടന്ന് പുതിയ റിപ്പബ്ലിക്കിന്റെ പതാക ഉയർത്തുകയും ചെയ്തു. നീലനിറത്തിലെ പ്രതലത്തിൽ ഒരു വെളുത്ത നക്ഷത്രം ഉൾപ്പെട്ടതായിരുന്നു ഈ കൊടി. ഈ കൊടി പിന്നീട് "ബോണി ബ്ലൂ ഫ്ലാഗ്" എന്നറിയപ്പെട്ടു. 1810-ൽ വെസ്റ്റ് ഫ്ലോറിഡയിലെ ചില ഭാഗങ്ങൾ പ്രസിഡൻറ് ജെയിംസ് മാഡിസൺ പ്രസിഡന്റിന്റെ പ്രഖ്യാപനം വഴി പിടിച്ചെടുക്കുകയും ഇത് ലൂയിസിയാന പർച്ചേസ് മേഖലയുടെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്തു. പിടിച്ചടക്കിയ ഈ ഭാഗങ്ങൾ പുതുതായി രൂപീകിരക്കപ്പെട്ട ടെറിറ്റരി ഓഫ്‍ ഓർലിയൻസിനോട് കൂട്ടിച്ചേർത്തു. 1812 ൽ യു.എസ്., വെസ്റ്റ് ഫ്ലോറിഡയിലെ മൊബൈൽ ഡിസ്ട്രിക്റ്റ് പിടിച്ചടക്കി മിസിസ്സിപ്പി ടെറിട്ടറിനോട് ചേർത്തു. സ്പെയിൻ ഈ പ്രദേശത്തിന്റെ മേലുള്ള തർക്കം തുടർന്നുകൊണ്ടിരിക്കെ അമേരിക്കൻ ഐക്യനാടുകൾ പിടിച്ചടക്കിയ പ്രദേശങ്ങൾ ക്രമേണ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. 1812 ൽ ജോർജ്ജിയയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു സംഘം, യു.എസ്. ഫെഡറൽ ഗവൺമെൻറിൻറെ പിന്തുണയോടെ ഈസ്റ്റ് ഫ്ലോറിഡ മേഖലയിലെ ഫ്ലോറിഡാൻ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിച്ചു. ഫ്ലോറിഡൻസിനെ തങ്ങളുടെ ഉദ്ദേശ്യം ബോദ്ധ്യപ്പെടുത്തി ഒപ്പം ചേർത്ത് സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ സമ്മർദ്ദത്തിലാക്കാമെന്ന് കുടിയേറ്റക്കാർ കരുതിയെങ്കിലും ഫെഡറൽ സർക്കാരിൽനിന്നുള്ള ദുർബ്ബലമായ പിന്തുണ കുടിയേറ്റക്കാർക്കു നഷ്ടപ്പെടുകയും 1813 ൽ അവർ ഈ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. കിഴക്കൻ ഫ്ലോറിഡയിൽ അധിവസിച്ചിരുന്ന സെമിനോൾ ഇന്ത്യൻസ് ജോർജിയൻ കുടിയേറ്റ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തുകയും രക്ഷപെട്ടോടി വരുന്ന അടിമകൾക്ക് അഭയം വാഗ്ദാനം ചെയ്തുകൊണ്ടിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സൈന്യം സ്പാനിഷ് പ്രദേശങ്ങളിലേക്ക് കൂടുതലായി നിരന്തരം കടന്നുകയറാൻ ഇതു കാരണമായി. 1817-1818 കാലത്ത് സെമിനോൾ ഇന്ത്യൻസിനെതിതെ ആൻഡ്രൂ ജാക്സൻ നയിച്ച യുദ്ധം ആദ്യ സെമിനോൾ യുദ്ധം എന്നറിയപ്പെട്ടു. ഇക്കാലത്ത് അമേരിക്ക കിഴക്കൻ ഫ്ലോറിഡയിൽ ഫലപ്രദമായ നിയന്ത്രണം കൈവരിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ജോൺ ക്വിൻസി ആഡംസിന്റെ അഭിപ്രായപ്രകാരം ഈ പ്രദേശത്തെ നിയന്ത്രണം ഐക്യനാടുകൾക്ക് അനിവാര്യമായിരുന്നു. ഫ്ലോറിഡ സ്പെയിന് ഒരു ഭാരമായിത്തീർന്നു, അവിടെ താമസക്കാരെ എത്തിക്കാനോ അല്ലെങ്കിൽ പട്ടാളക്കാരെ അയയ്ക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. മാഡ്രിഡ് അങ്ങനെ ആഡംസ്-ഒനീസ് ഉടമ്പടിയിലൂടെ ഫ്ലോറിഡയുടെ നിയന്ത്രണം യു.എസിനു ഒഴിഞ്ഞുകൊടുക്കാവാൻ തീരുമാനിച്ചു, അത് 1821 മുതലാണ് ഇതു പ്രാബല്യത്തിൽ വന്നത്. 1821 മാർച്ച് 3 ന് കിഴക്കൻ ഫ്ലോറിഡയും പടിഞ്ഞാറൻ ഫ്ലോറിഡയും യു.എസിനു വേണ്ടി ഏറ്റെടുത്ത് പ്രാരംഭഭരണം നടത്തുന്നതിനായി പ്രസിഡന്റ് ജെയിംസ് മൺറോയെ അധികാരപ്പെടുത്തിയിരുന്നു. പുതുതായി കൂട്ടിച്ചേർത്ത പ്രദേശങ്ങളിൽ അമേരിക്കൻ ഫെഡറൽ സർക്കാരിനുവേണ്ടി ആൻഡ്രൂ ജാക്സൺ, ഗവർണറുടെ പദവിയുള്ള മിലിട്ടറി കമ്മീഷണറായി കുറഞ്ഞകാലത്തേയ്ക്ക് അധികാരമേറ്റെടുത്തു. 1822 മാർച്ച് 30 ന് യു.എസ്. കോൺഗ്രസ്, കിഴക്കൻ ഫ്ലോറിഡയും പടിഞ്ഞാറൻ ഫ്ലോറിഡയും ഫ്ലോറിഡ ടെടിറ്ററിയിലേയ്ക്കു കൂട്ടിച്ചേർത്തു. 1800 കളുടെ പ്രാരംഭത്തിൽ, ഇന്ത്യൻ റിമൂവൽ തെക്കുകിഴക്കൻ ഐക്യനാടുകളിലേയും ഫ്ലോറിഡയിലേയും ഒരു പ്രധാന പ്രശ്നമായിരുന്നു. 1830 ൽ യു.എസ് കോൺഗ്രസ് ‘ഇന്ത്യൻ റിമൂവൽ ആക്ട്’ പാസാക്കുകയും കുടിയേറ്റകേന്ദ്രങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഫ്ലോറിഡയിൽ നിന്നും ഇന്ത്യൻസിനെ കുടിയൊഴിപ്പിച്ചുവിടാൻ യു.എസ്. സർക്കാരിനുമേലുള്ള സമ്മർദ്ദം വർദ്ധിച്ചുവന്നു. ബ്ലാക്ക് സെമിനോളുകൾ എന്നറിയപ്പെട്ടിരുന്ന സെമിനോൾ ഇന്ത്യൻസ് അഭയം കൊടുത്തിരുന്ന ഓടിപ്പോയ അടിമകളായ കുടിയേറ്റക്കാരും വെള്ളക്കാരും തമ്മിലുള്ള സംഘട്ടനങ്ങൾ വർദ്ധിച്ചുവന്നു. കറുത്ത സെമിനാളുകൾ എന്ന് അറിയപ്പെടുന്ന ഓടിപ്പോയ കറുത്തവർഗ്ഗക്കാർ സെമിനാളികൾ, വെള്ളക്കാർക്കും ഇന്ത്യാക്കാർക്കും ഇടയിൽ സംഘട്ടനമുണ്ടായി. പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് വെള്ളക്കാർക്കും ഇന്ത്യാക്കാർക്കും ഇടയിൽ നിരന്തരമായ സംഘട്ടനങ്ങൾക്കും സംഘർഷങ്ങൾക്കും വഴിതെളിച്ചു. 1832 ലെ “ട്രീറ്റി ഓഫ് പെയിനെസ് ലാൻറിംഗ്” അനുസരിച്ച് ഫ്ലോറിഡ വിടാൻ സന്നദ്ധരാകുന്ന സെമിനോളുകൾക്ക് മിസിസിപ്പിയുടെ നദിയുടെ പടിഞ്ഞാറുള്ള പ്രദേശം വാഗ്ദാനം ചെയ്യപ്പെട്ടു. അക്കാലത്ത് അനേകം സെമിനോളുകൾ ഫ്ലോറിഡ വിട്ടു പോയിരുന്നു. ചില സെമിനോകൾ ഫ്ലോറിഡയിൽ നിലനിന്നതിൻറെ ഫലമായി, അമേരിക്കൻ സൈന്യം ഫ്ളോറിഡയിൽ എത്തുകയും ഇത് രണ്ടാം സെമിനോൾ യുദ്ധത്തിലേക്ക് (1835–1842) നയിക്കുകയും ചെയ്തു. യുദ്ധത്തെത്തുടർന്ന് ഏകദേശം 3000 സെമിനോൾ ഇന്ത്യൻസും 800 ബ്ലാക്ക് സെമീനോളുകളും പുതിയ ഇന്ത്യൻ ഭൂപ്രദേശങ്ങളിലേക്ക് പറിച്ചുമാറ്റപ്പെട്ടു. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നൂറോളം വരുന്ന സെമിനോളുകൾ മാത്രം ബാക്കിയുണ്ടായിരുന്നു. 1845 മാർച്ച് 3 ന് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ചേരുന്ന 27 ആമത്തെ സംസ്ഥാനമായി. ഇത് ഒരു അടിമ സംസ്ഥാനമായി വകവച്ചു കൊടുക്കുകയും ഓടിപ്പോകുന്ന അടിമകളെ തടഞ്ഞുനിർത്തുന്ന സങ്കേതമായി പരിണമിക്കുകയും ചെയ്തു. പ്രാരംഭത്തിൽ ഇവിടുത്തെ ജനസംഖ്യ മെല്ലെ വളർന്നുകൊണ്ടിരുന്നു. യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ സെമിനോൾ ഭൂപ്രദേശത്തേയ്ക്കു കടന്നുകയറിയപ്പോൾ, സെമിനോളുകളെ പടിഞ്ഞാറേയ്ക്ക് നീക്കാൻ അമേരിക്കൻ സർക്കാർ ഇടപെട്ടു. മൂന്നാം സെമിനോൾ യുദ്ധം (1855-58) സംജാതമാകുകയും യുദ്ധത്തിൻറെ ഫലമായി, ശേഷിച്ച ഭൂരിപക്ഷം സെമിനാളുകൾ നിർബന്ധിതമായി നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും നൂറുകണക്കിന് സെമിനോൾ ഇൻഡ്യക്കാർ എവർഗ്ലേഡ്സിൽത്തന്നെ തുടർന്നു. അടിമത്തം, യുദ്ധം, അവകാശ നിഷേധം എന്നിവഅമേരിക്കൻ കുടിയേറ്റക്കാർ വടക്കൻ ഫ്ളോറിഡയിൽ പരുത്തിതോട്ടങ്ങൾ ആരംഭിക്കുകയും ഇതിന് ധാരാളം തൊഴിലാളികളെ ആവശ്യമായിരുന്നതിനാൽ ആഭ്യന്തര വിപണിയിൽ അടിമകളെ വാങ്ങിക്കൊണ്ടാണ് അവർ ഇത്തരം ജോലികൾക്കുള്ള തൊഴിലാളികളെ കണ്ടെത്തിയത്. 1860 ഓടെ ഫ്ലോറിഡവാസികളായി 140,424 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ 44% പേർ അടിമകളായി മാറി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു മുൻപായി ആയിരത്തിൽ കുറവ് മോചിതരായ ആഫ്രിക്കൻ അമേരിക്കക്കാരാണുണ്ടായിരുന്നത്. 1861 ജനുവരിയിൽ ഫ്ലോറിഡ നിയമനിർമ്മാണസഭയിലെ ഏതാണ്ട് എല്ലാ പ്രതിനിധികളും 1838 ലെ ഫ്ലോറിഡ ഭരണഘടനയിലെ ആമുഖരേഖയ്ക്ക് ഒരു പുനർവ്യാഖ്യാനമായി ഫ്ലോറിഡയെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിഭജന ഓർഡിനൻസിന് അംഗീകാരം നൽകി. അടിമത്ത പ്രശ്നത്തെ നേരിട്ട് ബന്ധപ്പെടുത്തില്ലെങ്കിൽക്കൂടി, ഈ ഓർഡിനൻസ് യൂണിയനിൽനിന്നുള്ള ഫ്ലോറിഡയുടെ വേർപിരിയലായി പ്രഖ്യാപിക്കുകയും ഫ്ലോറിഡ, കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ സ്ഥാപക അംഗങ്ങളിൽ സംസ്ഥാനങ്ങളുടെ ഒരു അയഞ്ഞ യൂണിയനുള്ള ഒന്നായി അനുവദിക്കപ്പെടുകയും ചെയ്തു ഫ്ളോറിഡയിൽ നിന്നും കോൺഫെഡറൽ യൂണിയൻ കുറച്ച് സഹായങ്ങളേ സ്വീകരിച്ചിരുന്നു. ഫ്ലോറിഡ വാഗ്ദാനം ചെയ്ത 15,000 സഹായികളെ സാധാരണയായി മറ്റെവിടെയെങ്കിലും അയച്ചിരുന്നു. 1864 ഫിബ്രവരി 20 ലെ ബാറ്റിൽ ഓഫ് ഓൾസ്റ്റീ (Battle of Olustee), 1865 മാർച്ച് 6 ലെ ബാറ്റിൽ ഓഫ് നാച്ചുറൽ ബ്രിഡ്ജ് (Battle of Natural Bridge) എന്നിവയിലാണ് ഫ്ലോറിഡ ഏറ്റവും വലിയ രീതിയിൽ പങ്കെടുത്തത്. രണ്ടു യുദ്ധങ്ങളും കോൺഫെഡറേറ്റ് വിജയങ്ങളായിരുന്നു. യുദ്ധം 1865 ൽ അവസാനിച്ചു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം ഫ്ലോറിഡയുടെ കോൺഗ്രസ് പ്രതിനിധ്യം 1868 ജൂൺ 25-ന് പുനഃസ്ഥാപിച്ചു. 1876 ലെ സമൂല പുനർനിർമ്മാണം അവസാനിച്ചതിനുശേഷം വൈറ്റ് ഡെമോക്രാറ്റുകൾ സംസ്ഥാന നിയമസഭയിൽ അധികാരത്തിലേക്ക് തിരിച്ചുവന്നു. 1885 ൽ അവർ ഒരു പുതിയ ഭരണഘടന ഉണ്ടാക്കുകയും, 1889 ൽ നിയമങ്ങൾ കൊണ്ടുവരുകയും ചെയ്തു. ഇതുവഴി മിക്ക കറുത്തവർഗക്കാരെയും നിരവധി ദരിദ്ര വെള്ളക്കാരെയും പൗരാവകാശം ഇല്ലാത്തവരാക്കുകയും ചെയ്തു. ഇക്കാലത്ത് ബോൾ വീവിൽ (boll weevil) എന്നതരം വണ്ടുകൾ ഫ്ലോറിഡയിലെ കോട്ടൺ വിളകളെ നശിപ്പിച്ചു. നാൽപതിനായിരത്തോളം കറുത്തവർഗ്ഗക്കാർ, ഏകദേശം 1900 ലെ ജനസംഖ്യയിലെ അഞ്ചിലൊന്ന്, ഗ്രേറ്റ് മൈഗ്രേഷൻ കാലത്ത് സംസ്ഥാനം വിട്ടുപോയി. വിചാരണയില്ലാത്ത ദണ്ഡനങ്ങൾ, വംശീയ അക്രമങ്ങൾ, മെച്ചപ്പെട്ട അവസരങ്ങൾക്കുള്ള വ്യഗ്രത എന്നിവയാണ് ഇവർ സംസ്ഥാനം വിട്ടുപോകാനുള്ള പ്രധാന കാരണങ്ങൾ. 1960 ൽ പൌരാവകാശ നിയമങ്ങൾ വഴി വോട്ടവകാശവും മറ്റും നേടിയെടുക്കുന്നതുവരെ ഒട്ടുമിക്ക ആഫ്രിക്കൻ അമേരിക്കക്കാർക്കും പൗരാവകാശം ഇല്ലാതെയിരുന്ന അവസ്ഥ നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ വളർച്ചചരിത്രപരമായി ഫ്ലോറിഡയുടെ സമ്പദ്വ്യവസ്ഥ നിലനിന്നുരുന്നത് കാർഷിക ഉത്പന്നങ്ങൾ, കന്നുകാലിവളർത്തൽ, കരിമ്പുകൃഷി, സിട്രസ്, തക്കാളി, സ്ട്രോബറി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 1920-കളിലെ സാമ്പത്തിക അഭിവൃദ്ധി ഉദ്ദീപിപ്പിക്കപ്പെട്ടത്, ഫ്ലോറിഡയിലേക്കു ടൂറിസവും അതിനോടനുബന്ധമായി ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടന്നതോടെയാണ്. ഇതോടൊപ്പം ഫ്ലോറിഡയുടെ പെട്ടെന്നുള്ള വികസനം തുടങ്ങിയത് 1920 കളിലെ ഫ്ലോറിഡ ഭൂമിവില്പനയുടെ വിപുരോഗതിയാണ്. 1926 ലും 1928 ലും സംഭവിച്ച ചുഴലിക്കാറ്റുകളേത്തുടർന്നുണ്ടായ മഹാമാന്ദ്യത്തെ തുടർന്ന്, ഇ വികസന പ്രവർത്തനങ്ങൾക്കു താൽക്കാലിക വിരാമം സംഭവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികക്രമീകരണമുണ്ടാകുന്നതുവരെ ഫ്ലോറിഡയുടെ സമ്പദ്വ്യവസ്ഥ പൂർണമായി വീണ്ടെടുക്കാനായിരുന്നില്ല. കാലാവസ്ഥ, ജീവിതചെചെലവിൻറെ കുറവ് എന്നിവ രാജ്യത്തെ മറ്റിടങ്ങളിൽനിന്നുള്ളവർക്ക് ഇവിടം ഒരു അഭയകേന്ദ്രമായി മാറ്റി. റുറ്റ് ബെൽറ്റിൽ നിന്നും വടക്ക്-കിഴക്കൻ ഭാഗങ്ങളിൽ നിന്നും കുടിയേറ്റം ഫ്ലോറിഡയിലെ ജനസംഖ്യ വർദ്ധിച്ചതോടെ വർദ്ധിച്ചു. മഹാ തടാകങ്ങൾ മുതൽ ഉയർന്ന മദ്ധ്യ പടിഞ്ഞാറൻ സ്റ്റേറ്റ് വരെയുള്ള ഭാഗമായ റസ്റ്റ് ബെൽറ്റിൽനിന്നും വടക്കു-കിഴക്കൻ ഭാഗങ്ങളിൽനിന്നുമുള്ള കുടിയേറ്റം യുദ്ധത്തിനുശേഷം ഫ്ളോറഡയിലെ ജനസംഖ്യ വർദ്ധിക്കുന്നതിനു കാരണമായി. സമീപകാല ദശകങ്ങളിൽ, വികസ്വര സമ്പദ്വ്യവസ്ഥയിലെ തൊഴിലുകൾക്കായി കൂടുതൽ കുടിയേറ്റക്കാർ വന്നെത്തിയിരുന്നു. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് 18 ദശലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള ഫ്ലോറിഡ, തെക്കുകിഴക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം, അമേരിക്കൻ ഐക്യനാടുകളിൽത്തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനം എന്നീ സ്ഥാനങ്ങൾ കയ്യാളുന്നു.
ഭൂമിശാസ്ത്രംഫ്ലോറിഡ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത് ഗൾഫ് ഓഫ് മെക്സിക്കോ, അറ്റ്ലാന്റിക് സമുദ്രം, ഫ്ലോറിഡ കടലിടുക്ക് എന്നിവയ്ക്കിടയിലുള്ള ഒരു അർദ്ധദ്വീപിലാണ്. രണ്ട് സമയ മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ സംസ്ഥാനം, വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഒരു പാൻ ഹാൻറിലായി വടക്കൻ മെക്സിക്കോ ഉൾക്കടലിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. സംസ്ഥാനത്തിൻറെ വടക്കേ അതിരുകൾ ജോർജിയ അലബാമ എന്നിവയും, പടിഞ്ഞാറുള്ള ഭാഗത്ത് പാൻഹാൻഡിൽ അവസാനിക്കുന്നിടത്ത് അതിർത്തിയായി അലബാമയുമാണ് സ്ഥിതി ചെയ്യുന്നത്. അറ്റ്ലാന്റിക് സമുദ്രവും മെക്സിക്കൻ ഉൾക്കടലും അതിർത്തിയായി നിലകൊള്ളുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഏക സംസ്ഥാനം ഇതാണ്. ഫ്ളോറിഡ, ബഹാമാസിന് പടിഞ്ഞാറായും ക്യൂബയ്ക്ക് 90 മൈൽ (140 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതി ചെയ്യുന്നത്. മിസിസിപ്പി നദിയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഫ്ലോറിഡ. അലാസ്കയും മിഷിഗണുമാണ് ജലപ്രദേശത്തിൻറെ വിസ്തൃതിയിൽ ഇതിനേക്കാൾ വലിപ്പമുള്ളത്. ജല അതിർത്തി അറ്റ്ലാൻറിക് മഹാസമുദ്രതീരത്തുനിന്നകലെ 3 നോട്ടിക്കൽ മൈലും (3.5 മൈൽ; 5.6 കിലോമീറ്റർ) ഗൾഫ് ഓഫ് മെക്സിക്കോ തീരത്തുനിന്നകലെ 9 നോട്ടിക്കൽ മൈലും (10 മൈൽ; 17 കിലോമീറ്റർ) ആണ്. സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 345 അടി (105 മീ) ഉയരത്തിലുള്ള ബ്രിട്ടോൺ ഹിൽ ആണ് ഫ്ളോറിഡയിലെ ഏറ്റവും ഉയർന്ന പ്രദേശം, മറ്റേതെങ്കിലും യു.എസ്. സംസ്ഥാനത്തേക്കാൾ ഏറ്റവും താഴ്ന്ന ഉയരമുള്ള സ്ഥാനമാണിത്. ഒർലാൻറോയ്ക്ക് തെക്കുള്ള സംസ്ഥാനത്തിൻറെ കൂടുതൽ ഭാഗങ്ങളും വടക്കൻ ഫ്ലോറിഡയേക്കാൾ താഴ്ന്ന ഉയരത്തിലാണ്, അതുപോലെ തികച്ചും സമനിരപ്പുമാണ്. സംസ്ഥാനത്തിൻറെ ഭൂരിഭാഗവും സമുദ്രനിരപ്പിനു സമാന്തരമായോ അല്ലെങ്കിൽ ഇതിനടുത്തോ ആണ്. എന്നിരുന്നാലും, ക്ലിയർവാട്ടർ പോലെയുള്ള ചില സ്ഥലങ്ങളിൽ കടലിലേക്കു നീണ്ട മുനമ്പുകൾ ജലനിരപ്പിൽ നിന്ന് 50 മുതൽ 100 അടി വരെ (15 മുതൽ 30 മീറ്റർ വരെ) ഉയർന്ന നിലയിൽ കാണപ്പെടുന്നു. മധ്യ, വടക്കൻ ഫ്ലോറിഡയിലെ കൂടുതൽ ഭാഗങ്ങളും, തീരദേശത്തുനിന്ന് 25 മൈലോ (40 കിലോമീറ്റർ) അതിൽ കൂടുതലോ ഉള്ള ദൂരത്തിൽ 100 മുതൽ 250 അടി വരെ (30 മുതൽ 76 മീറ്റർ വരെ) ഉയരമുള്ള ചെറുമലനിരകളാണ്. പെനിൻസുലർ ഫ്ളോറിഡയിലെ (സുവാന്നി നദിയുടെ കിഴക്കും തെക്കും) ഏറ്റവും ഉയർന്ന പ്രദേശം ലേക്ക് കൌണ്ടിയിൽ സ്ഥിതിചെയ്യുന്നതും 312 അടി (95 മീ.) ഉയരവുമുള്ള ഷുഗർലോഫ് മൗണ്ടൻ ആണ്. ശരാശരി, അമേരിക്കൻ ഐക്യാനാടുകളിലെ ഏറ്റവും നിരപ്പിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഫ്ലോറിഡയാണ്. കാലാവസ്ഥസംസ്ഥാനത്തിന്റെ ഒരു ഭാഗവും സമുദ്രത്തിൽ നിന്ന് അകലെയല്ല എന്ന വസ്തുത കണക്കിലെടുത്താൽ ഫ്ലോറിഡയിലെ കാലാവസ്ഥ ഏകദേശം സമശീതോഷ്ണമാണ്. ഒകീച്ചോബീ തടാകത്തിന് വടക്ക്, മുഖ്യമായ കാലാവസ്ഥാ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് (Köppen: Cfa), എന്നാൽ തടാകത്തിന്റെ തെക്കൻ ഭാഗങ്ങൾ (ഫ്ലോറിഡ കീസ് ഉൾപ്പെടെ) ഒരു യഥാർത്ഥ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത് (Köppen: Aw). ജുലൈമാസം വൈകിയുള്ള ശരാശരി ഉയർന്ന താപനില പ്രാഥമികയി താഴ്ന്ന 90 ഫാരൻഹീറ്റ് (32-34 ° C) ആണ്. വടക്കൻ ഫ്ലോറിഡയിൽ ജനുവരി ആദ്യം മുതൽ മദ്ധ്യം വരെയുള്ള ശരാശരി കുറഞ്ഞ താപനില 40 ഡിഗ്രി ഫാരൻഹീറ്റും (4-7 ° C) മിയാമിയിൽ നിന്ന് തെക്കോട്ട് 60 ° F (16 ° C) നു മുകളിലുമാണ്. വടക്കൻ ഫ്ലോറിഡ മുതൽ കുറഞ്ഞ 40 ഡിഗ്രി ഫാരൻഹീറ്റിൽ (4-7 ° C) നിന്നും ജനുവരി മദ്ധ്യത്തിൽ വരെ കുറഞ്ഞ താപനില 60 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കും. ശരാശരി പ്രതിദിന താപനില 70.7 ° F (21.5 ° C) ആയിതിനാൽ ഇത് അമേരിക്കൻ ഐക്യാനാടുകളിലെ ഏറ്റവും ഇളം ചൂടുള്ള സംസ്ഥാനമാണ്. വേനൽക്കാലത്ത് സംസ്ഥാനത്തെ ഉയർന്ന താപനില 100 ° F (38 ° C) കവിയുന്നു. 30 ഡിഗ്രി സെൽഷ്യസിൽ (-1 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ) പല തണുപ്പു കാഠിന്യവും രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ റെക്കോർഡ് നിലവാരം 10 സെൽഷ്യസിൽ (-12 മുതൽ -7 ° C വരെ) യും രേഖപ്പെടുത്തിയിരിക്കുന്നു. ഈ താപനിലകൾ സാധാരണയായി ഫ്ലോറിഡയിലെ വടക്കൻ, മദ്ധ്യ പ്രദേശങ്ങളിൽ ഏതാനും ദിവസങ്ങൾ മാത്രം നീളുന്നതാണ്. എന്നിരുന്നാലും തെക്കൻ ഫ്ളോറിഡയിൽ തണുത്തുറയുന്ന താപനില അപൂർവ്വമായി മാത്രം അനുഭവപ്പെടുന്നു. ഫ്ലോറിഡയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂടേറിയ താപനില 109 ° F (43 ° C) ആണ്, 1931 ജൂൺ 29 ന് മോണ്ടിസെല്ലോയിൽ ആണ് ഇത് സംഭവിച്ചത്. ഏറ്റവും തണുത്ത താപനില -2 ° F (-19 ° C), 1899 ഫെബ്രുവരി 13 ന് 25 മൈലുകൾ (40 കിലോമീറ്റർ) ദൂരെ ടെലാഹാസീയിൽ സംഭവിച്ചു. മിതോഷ്‌മേഖലാ കാലാവസ്ഥയും ഉഷ്ണമേഖലാ കാലാവസ്ഥയും കാരണമായി, ഫ്ലോറിഡയിൽ അപൂർവ്വമായി മാത്രമേ മഞ്ഞുമൂടിയ അവസ്ഥ സംജാതമാകാറുള്ളൂ. എന്നിരുന്നാലും, അപൂർവ അവസരങ്ങളിൽ തണുത്ത ഈർപ്പവും, തണുത്തുറയുന്ന താപനിലയും ഒന്നുചേർന്ന് ഏറ്റവും വടക്കുള്ള മേഖലകളിലെ മഞ്ഞുവീഴ്ചക്ക് കാരണമാകുന്നു. മഞ്ഞുപെയ്യുന്നതിനേക്കാളും കൂടുതലായി ഘനീഭവിച്ച തണുപ്പ് പാൻഹാൻഡിൽ ചിലപ്പോൾ സംഭവിക്കാറുണ്ട്.
ഫ്ലോറിഡയുടെ വിളിപ്പേര് "സൺഷൈൻ സ്റ്റേറ്റ്" ആണ്, എന്നാൽ സംസ്ഥാനത്ത് കടുത്ത കാലാവസ്ഥാ മാറ്റങ്ങളാണ് സാധാരണ സംഭവിക്കാറുള്ളത്. മദ്ധ്യ ഫ്ലോറിഡ അമേരിക്കൻ ഐക്യനാടുകളിലെ മിന്നൽ തലസ്ഥാനമായി അറിയപ്പെടുന്നു, ഐക്യനാടുകളിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതൽ ഇടിമിന്നൽ ഇവിടെ അനുഭവപ്പെടുന്നു. അമേരിക്കൻ സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന തോതിലുള്ള അന്തരീക്ഷ ഊറൽ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊനാനാണ് ഫ്ലോറിഡ. അപരാഹ്നത്തിനു ശേഷമുള്ള ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ് വസന്തകാലത്തിൻറെ അവസാനം മുതൽ ശരത്‌കാലത്തിൻറെ ആദ്യംവരെ സംസ്ഥാനത്തിൻറെ വലിയൊരു ഭാഗത്ത് സർവ്വസാധാരമാണ്.ഒർലാൻഡോയും ജാക്സൺവില്ലയുമടക്കമുള്ള സംസ്ഥാനത്തിന്റെ ഒരു ഇടുങ്ങിയ കിഴക്കൻ ഭാഗത്ത് വർഷത്തിൽ 2,400 മുതൽ 2,800 മണിക്കൂറിലധികം സൂര്യപ്രകാശമാണ് ലഭിക്കുന്നു. മയാമി ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളിൽ വർഷത്തിൽ 2,800 മുതൽ 3,200 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്നു. ഓരോ വർഷവും ജൂൺ 1 മുതൽ നവംബർ 30 വരെയുള്ള കാലത്തെ ചുഴലിക്കാറ്റ് സീസണിൽ, ചുഴലിക്കൊടുങ്കാറ്റ് ഫ്ലോറിഡയിൽ ശക്തമായ ഭീഷണി ഉയർത്തുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ ചുഴലിക്കാരറ്റ് ഭീഷണിയുള്ള സംസ്ഥാനമാണ് ഫ്ലോറിഡ. കാറ്റഗറി 4 ൽ ഉൾപ്പെട്ട ചുഴലിക്കൊടുങ്കാറ്റുകളിൽ 83 ശതമാനവും ഫ്ലോറിഡയിലോ ടെക്സാസിലോ ആണ് ആഞ്ഞിടക്കാറുള്ളത്. 1851 മുതൽ 2006 വരെ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റുകളിൽ 114 ചുഴലിക്കാറ്റ് എണ്ണം ഫ്ലോറിഡയിലാണ് ആഞ്ഞടിച്ചത്, ഇതിൽ 37 എണ്ണം കാറ്റഗറി 3 നും അതിനുമുകളിലും ഉള്ളതായിരുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റിൻറെയെങ്കിലും പ്രഭാവമില്ലാതെ ഒരു ചുഴലിക്കാറ്റിൻറെ കാലം കടന്നുപോകുന്നത് അപൂർവമാണ്. 1992 ആഗസ്റ്റിൽ ഫ്ലോറിഡയിൽ ആഞ്ഞടിച്ച ആൻഡ്രൂ ചുഴലിക്കാറ്റ് 25 ബില്ല്യൺ ഡോളറിൻറെ നാശനഷ്ടം വിതച്ചിരുന്നു. 2005 ൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിന് പഴയ നാശനഷ്ടങ്ങളെ മറികടക്കുന്നതായി രേഖപ്പെടുത്തപ്പെട്ടു. 2005 ഒക്ടോബറിൽ ഫ്ലോറിഡയിലെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലിക്കാറ്റ് മാർക്കോ ഐലൻഡിന് തെക്കു ഭാഗത്ത് എത്തിയിരുന്നു.
ജന്തുവർഗ്ഗംഫ്ലോറിഡ പലതരം വന്യജീവികൾക്ക് ആതിഥേയത്വം അരുളുന്നു :
അവലംബം
|
Portal di Ensiklopedia Dunia