ബേർഡ് ലൈഫ് ഇന്റർനാഷണൽ
പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും പരിപാലനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ആഗോള പങ്കാളിത്ത സംഘടനയാണ് ബേർഡ് ലൈഫ് ഇന്റർനാഷണൽ, BirdLife International (മുൻപ് : International Council for Bird Preservation). 120-ൽ അധികം സംഘടനകളുടെ പങ്കാളിത്തമെന്നനിലയിൽ ഇത് പരിപാലനവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവുംവലിയ സംഘടനയാണ്.[1] 100-ൽ ഏറെ രാജ്യങ്ങളിനിന്നുമായി 2.5 ദശലക്ഷത്തിലധികം ആളുകൾ ഇതിൽ അംഗങ്ങളാണ്. Britain’s Royal Society for the Protection of Birds, The Wild Bird Society of Japan, The U.S. National Audubon Society, തുടങ്ങിയ സംഘടനകൾ ഇതിലെ പ്രധാന പങ്കാളികളാണ്. Cambridge, UK -ൽ ആണ് ഇതിന്റെ ആസ്ഥാനം. BirdLife International-ന്റെ മുൻഗണനകൾ പക്ഷികളുടെ വംശനാശം തടയുക, പ്രധാന ആവാസസ്ഥലങ്ങൾ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക, പരിപാലകരെ ശാക്തികരിക്കുക എന്നിവയാണ്. ബേർഡ് ലൈഫ് ഇന്ർനാഷണൽ ഇതുവരെ 7,500 സ്ഥലങ്ങൾ തിരിച്ചറിയുകയും 2,500,000 ദശലക്ഷം ഏക്കർ (1,000,000 ഹെക്ടർ) ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്-റെഡ് ലിസ്റ്റിന്റെ ഔദ്യാഗിക പട്ടിക തയ്യാറാക്കൽ അധികാരി എന്നനിലയിൽ BirdLife International 1,000-ൽ അധികം പക്ഷികളെ വംശനാശഭീഷണി നേരിടുന്നവയായി കണ്ടെത്തുകയും അവയുടെ പരിപാലനത്തിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.[2] ചരിത്രംBirdLife International 1922-ൽ International Council for Bird Preservation എന്ന പേരിൽ അമേരിക്കൻ പക്ഷിശാസ്ത്രജ്ഞരായ T. Gilbert Pearson ഉം Jean Theodore Delacour ഉം ചേർന്ന് സ്ഥാപിച്ചു. പലതവണ പേരുമാറ്റി ഒടുവിൽ 1993-ൽ "BirdLife International" എന്ന് പുനർനാമകരണം ചെയ്തു.[3] പ്രാദേശിക പ്രവർത്തനങ്ങൾBirdLife International ലോകത്തെ Americas, Asia, Europe, Central Asia, Middle East, Pacific എന്നിങ്ങനെ പല മണ്‌ഡലങ്ങളായിത്തിരിച്ഛ് അവരുടെ പരിപാലന പരിപാടികൾ ക്രോഡീകരിക്കുന്നു.[4][5][6][7][8][9][10] അംഗ സംഘടനകൾBirdLife International-ന് 120-ൽപ്പരം അംഗസംഘടനകളുണ്ട്.[11]
ആഗോള പരിപാടികൾ
മാസികBirdLife International BirdLife - The Magazine എന്ന ത്രമാസിക പ്രസിദ്ധീകരിക്കുന്നു. പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥകളെക്കുറിച്ചും അവയുടെ പരിപാലന പരിപാടികളെക്കുറിച്ചുമുള്ള വാർത്തകളാണ് ഉള്ളടക്കം.[20] റെഡ് ലിസ്റ്റ്റെഡ് ലിസ്റ്റ് പക്ഷി വിഭാഗത്തിന്റെ ഔദ്യോഗിക അധികാരി BirdLife International ആണ്. 2015 വരെ BirdLife 1,375 ഇനം പക്ഷികൾ (ആകെയുള്ളതിന്റെ 13% അഥവാ 1/8) വംശനാശ ഭീഷണി നേരിടുന്നതായി (ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന ജീവികൾ, വംശനാശ സാദ്ധ്യതയുള്ള ജീവികൾ) വിലയിരുത്തിയിരുന്നു.[21] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia