ബ്ലാക്ക് മാമ്പ
പൊതുവെ ആഫ്രിക്കയിൽ കാണപ്പെടുന്ന വളരെ അപകടകാരിയും അപായപ്പെടുത്തുന്നതുമായ മൂർഖൻ ഉൾപ്പെടുന്ന എലാപിഡേ വർഗ്ഗത്തിൽ പ്പെടുന്ന പാമ്പാണ് ബ്ലാക്ക് മാമ്പ (Dendroaspis polylepis). പേരിൽ കറുപ്പ് നിറമുണ്ടെങ്കിലും അവ ഇളം പച്ച നിറം, ലോഹനിറം, ഇരുണ്ട ഒലീവ് നിറത്തിലൊക്കെയാണ് കാണപ്പെടുന്നത്. അവയുടെ വായയിലെ കറുത്ത മഷിനിറമാണ് ഈ പേരിന് കാരണം. വിവരണംബ്ലാക്ക് മാമ്പ ലോകത്തിൽ കരയിൽ ജീവിക്കുന്ന ഏറ്റവും വേഗത കൂടിയ പാമ്പാണ്, ഇവയുടെ വേഗത ഏതാണ്ട് 16 കി.മി/മണിക്കൂറ് ആണ്[1] പക്ഷേ ഈ വേഗത അവ ഇരയെ പിടിക്കുന്നതിലല്ല കാണിക്കുക മറിച്ച് പ്രാണരക്ഷക്കായി ഓടുമ്പോൾ മാത്രമാണ്. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ വിഷപാമ്പും , ആഫ്രിക്കയിൽ ഏറ്റവും നീളം കൂടിയ വിഷപാമ്പും ബ്ലാക്ക് മാമ്പയാണ്[2][3]. ഒരു പ്രായപൂർത്തിയായ ബ്ലാക്ക് മാംബക്ക് ഏകദേശം 2.5 മീ അഥവാ 8.2 അടി നീളം ഉണ്ടായിരിക്കും.14 അടി വരെ നീളം ഉള്ളവ കാണപ്പെടുന്നു[4].പാറകെട്ടുകൾ , ഇടതൂർന്ന വനങ്ങൾ , സവേന ,എന്നിവടങ്ങളിൽ കാണപ്പെടുന്നു . ചെറിയ പക്ഷികൾ , മറ്റ് ചെറു ജീവികൾ എന്നിവയാണ് ആഹാരം. ഇവ പ്രകൃതി ദത്തമായ മികച്ച വേട്ടക്കാരാണ്.ഐ.യു.സി.എൻ.റെഡ് ലിസ്റ്റ്ൽ ഉൾപ്പെടുന്ന പാമ്പ് ആണ് ബ്ലാക്ക് മാമ്പ. വിഷംഇതിന്റെ വിഷം പ്രധാനമായും ന്യൂറോടോക്സിനുകൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ കടിയേറ്റാൽ ഏകദേശം 10 മിനിറ്റുനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നു. കറുത്ത മാമ്പ ആഫ്രിക്കയിലെ ഏറ്റവും ഭയപ്പെടുന്ന പാമ്പാണ്, കാരണം അതിന്റെ വലിപ്പം, ആക്രമണം, വിഷം, രോഗലക്ഷണങ്ങളുടെ വേഗത,ഒരേസമയം ഒന്നിൽ കൂടുതൽ തവണ കടിയേൽപ്പിക്കൽ എന്നിവയാണ്. ലോകാരോഗ്യ സംഘടന മെഡിക്കൽ പ്രാധാന്യമുള്ള പാമ്പായി ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നു[5]. 1957 മുതൽ 1979 വരെ ദക്ഷിണാഫ്രിക്കയിൽ നടത്തിയ സർവേയിൽ 2553 വിഷമുള്ള പാമ്പുകടിയേറ്റതായി രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 75 എണ്ണം ബ്ലാക്ക് മാമ്പകളിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. ഈ 75 കേസുകളിൽ 63 എണ്ണത്തിനും വ്യവസ്ഥാപരമായ രോഗനിർണയ ലക്ഷണങ്ങളുണ്ടായിരുന്നു, 21 പേർ മരിച്ചു. 1962 ന് മുമ്പ് കടിയേറ്റവർക്ക് പോളിവാലന്റ് ആന്റിവെനോം ലഭിച്ചു, ആന്റിവനോം ലഭിച്ച 35 പേരിൽ 15 പേർ മരിച്ചു. 1971 ൽ പൂർണ്ണമായും പോളിവാലന്റ് ആന്റിവെനോം കിട്ടി തുടങ്ങി. ഈ കാലയളവിൽ, ബ്ലാക്ക് മാമ്പകൾ കടിച്ച് ആന്റിവെനോം നൽകിയ 38 പേരിൽ 5 പേർ മരിച്ചു.[6] 1991 ൽ സിംബാബ്‌വെയിലെ ഒരു സെൻസസ് 1992 ൽ 274 പാമ്പുകടിയേറ്റ കേസുകളിൽ 5 എണ്ണം മരിച്ചു. 15 കേസുകൾ ബ്ലാക്ക് മാമ്പകൾ കാരണം ആണെന്ന് സ്ഥിരീകരിച്ചു, അതിൽ 2 പേർ മരിച്ചു.[7] ശരാശരി 120 മില്ലീഗ്രാം ആണ് ഇവ ഇരയുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന വിഷത്തിന്റെ അളവ്. പരമാവധി 400 മില്ലി ഗ്രാം വരെ കുത്തിവെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[8] സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലം ഈ ഇനങ്ങളുടെ പ്രജനന കാലമാണ് മരണത്തിന്റെ ഏറ്റവും ഉയർന്ന കാലയളവ്, ഈ സമയത്ത് ബ്ലാക്ക് മാമ്പകൾ ഏറ്റവും പ്രകോപിപ്പിക്കും. ആഫ്രിക്കയ്ക്ക് പുറത്ത് കടികൾ വളരെ അപൂർവമാണ്; പാമ്പിനെ കൈകാര്യം ചെയ്യുന്നവരും സാഹസികരുമാണ് സാധാരണ ഇരകൾ.[9] ചിത്രങ്ങൾ
പ്രമാണങ്ങൾ
വിക്കിസ്പീഷിസിൽ Dendroaspis polylepis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
മറ്റ് കണ്ണികൾ
|
Portal di Ensiklopedia Dunia