ഭാരതീയ റിസർവ് ബാങ്ക്
![]() റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്. 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്. 1949 ജനുവരി ഒന്നിന് റിസർവ് ബാങ്കിനെ ദേശസാത്കരിച്ചു. ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ്വ് ബാങ്ക്. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. തുടക്കത്തിൽ കൊൽക്കത്തയിൽ സ്ഥാപിച്ച മുഖ്യ കാര്യാലയം 1937-ൽ മുംബെയിലേക്ക് മാറ്റി. ഗവർണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ശാഖകളുണ്ട്. ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം
ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ്. കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ്. ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനാണ്. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ്. ആർബിഐക്ക് പ്രത്യേക എൻഫോഴ്സ്മെന്റ് വിഭാഗം 2017 ഏപ്രിൽ മുതൽ പ്രവർത്തനമാരംഭിക്കും[4] സർ ഓസബൺ സ്മിത്ത് ആണ് റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ. സർ സി.ഡി.ദേശ്‌മുഖ് ആണ് ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ. ശക്തികാന്ത ദാസ് റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ. ലാഭവിഹിതംസർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു. [5]
ഇതും കാണുകഅവലംബങ്ങൾ
സ്രോതസ്സുകൾ
കൂടുതൽ അറിവിന്
|
Portal di Ensiklopedia Dunia