മഞ്ഞപ്പിടലി മരംകൊത്തി
![]() നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമുള്ള മഞ്ഞപ്പിടലി മരംകൊത്തിയുടെ[2] [3][4][5] (Small Yellow Naped Woodpecker) ശരീരത്തിന്റെ മുകൾ ഭാഗമെല്ലാം ഇരുണ്ട പച്ചനിറമാണ്. അടിവശം ഇളംതവിട്ട് നിറത്തിലും ഈ ഭാഗത്ത് നിരവധി വെള്ള കുത്തുകളും വലയങ്ങളും കാണാം. ചിറകിലെ വലിയ തൂവലുകളിൽ ചുവപ്പു നിറവും വെള്ളപൊട്ടുകളുമുണ്ട്. ചുവന്ന ഉച്ചിപ്പൂവ്, മഞ്ഞ നിറത്തിലുള്ള പിടലി, കറുത്ത വാൽ എന്നിവയൊക്കെ മഞ്ഞപ്പിടലി മരംകൊത്തിയുടെ പ്രത്യേകതയാണ്. ആൺപക്ഷിക്ക് നെറ്റി മുതൽ ഉച്ചിപ്പൂ അടക്കം പിൻകഴുത്ത് വരെ ചുവപ്പ് നിറമാണ്. കവിളിൽ ഒരു ചുവന്ന വര കാണാം. പിടയ്ക്ക് ഈ വരയില്ല. ഉറുമ്പുകളാണ് മഞ്ഞപ്പിടലി മരംകൊത്തിയുടെ ഇഷ്ടഭക്ഷണം. രൂപ വിവരണംഇതിന് ഒരു മൈനയോളം വലിപ്പമുണ്ട്. വ്യക്തമായ ചെമ്പൻ പച്ച നിറത്തിന് മുകളിൽ കടുംമഞ്ഞയർന്ന പച്ചനിറം. ചിറകിൽ ചുവന്ന വരകൾ. കവിളിലും കഴുത്തിലും ഉദരഭാഗത്തും പുള്ളികളോട് കൂടി വെള്ള നിറം. താഴെ മങ്ങിയ ഒലിവ് ബ്രൗൺ നിറം. ആൺപക്ഷികളിൽ മേൽ നെറ്റി, തലപ്പൂവ്, പിടലി, മീശ രോമങ്ങൾ എന്നിവയ്ക്ക് ചുവപ്പുനിറമാണ്. പെൺപക്ഷിയിൽ തലപ്പൂവ് കടും ഒലിവ് നിറവും ചുവന്ന പിടലിയുമാണ്. തലയ്ക്ക പുറകിൽ മഞ്ഞ നിറമാണ്. ആൺപക്ഷികളിലും പെൺപക്ഷികളിലും ശൃംഗം കാണാം. ഒറ്റയ്ക്കോ ഇണയായോ തുറസ്സായ വനപ്രദേശങ്ങളിൽ കാണുന്നു. ഭക്ഷണംചിതൽ, മരം തുരക്കുന്ന പ്രാണികൾ, നിശാശലഭങ്ങളുടെ പ്യൂപ്പകൾ എന്നിവയാണ് പ്രധാന ഭക്ഷണം. ശബ്ദംഒരു സെക്കന്റ് ദൈർഘ്യമുള്ള ചീക് ശബ്ദം 50,100 തവണ ആവർത്തിക്കുന്നു. ശബ്ദം ഉണ്ടാക്കുന്നത് പെൺപക്ഷിയാണ്. വിതരണംപശ്ചിമഘട്ടത്തിലുടനീളം ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂട് നിർമ്മാണംജനുവരി- മെയ് മാസം വരെ ലംബമായ മരകൊമ്പുകളിൽ 16 മുതൽ 20 അടി ഉയരത്തിൽ ദ്വാരം നിർമിച്ച് കുട് ഉണ്ടാക്കുന്നു. മുട്ട: രണ്ടു മുതൽ മൂന്ന് എണ്ണം വരെ. വെള്ള നിറത്തിൽ ഓവൽ ആകൃതിയിൽ. വലിപ്പം: 25.8 X 18. 8 മി.മീ. വാസസ്ഥലംഇലപൊഴിയും വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും 4000 അടി വരെ ഉയരത്തിൽ കാണാം. താഴ്വരകളിലും കാണാം. റബ്ബർ, തേക്ക് എന്നിവയുടെ തോട്ടങ്ങളിലും നിത്യഹരിതവനങ്ങളുടെ അഗ്രഭാഗങ്ങളിലുള്ള മുളങ്കൂട്ടങ്ങളിലും കാണാം. അവലംബം
Picus chlorolophus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia