മഹാശ്വേതാ ദേവി
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാ ദേവി (ബംഗാളി: মহাশ্বেতা দেবী). പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ തന്നെ ചില സംഭവങ്ങളിൽ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുമുണ്ട്. ജീവിതരേഖമഹാശ്വേതാ ദേവി1926-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. ജുബൻശ്വ [2] എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. സ്കൂൾ വിദ്യഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും,ശേഷം കൽക്കട്ട സർവകലാശാലയിൽ നിന്ന് അതെ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു[3]. ആ ബന്ധത്തിൽ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരൻ ആയ നാബുരൻ ഭട്ടാചാര്യ. 1959-ൽ മഹാശ്വേതാദേവി വിവാഹമോചിതയായി. പ്രവർത്തന മേഖല1969-ൽ ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിൽ പത്രപ്രവർത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികൾ അനുഭവിയ്ക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്. ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു അവർ. ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിർത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങൾക്കായി, തുച്ഛമായ വിലയ്ക്ക് കൃഷിഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിക്കുകയും കാർഷിക സമരങ്ങൾക്ക് നേതൃത്വവം നൽകുകയും ചെയ്തുവന്നു. ബംഗാൾ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നത്തിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു.[4] 2011ലെ തിരഞ്ഞെടുപ്പിൽ അവർ തൃണമൂൽ കോൺഗ്രസിനുവേണ്ടി പ്രചരണത്തിനിറങ്ങി. മരണംഅവസാനകാലത്ത് വാർദ്ധക്യസഹജവും അല്ലാത്തതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുവെങ്കിലും സാഹിത്യ-സാംസ്കാരിക ലോകത്ത് മഹാശ്വേതാ ദേവി സജീവസാന്നിദ്ധ്യമായിരുന്നു. അതിനിടയിലാണ് 2016 ജൂൺ 11-ന് ഹൃദയാഘാതത്തെത്തുടർന്ന് അവർ ആശുപത്രിയിലായത്. ആദ്യം ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് വീണ്ടും മോശമായി. ഒടുവിൽ അതീവഗുരുതരാവസ്ഥയിലായ അവർ ജൂലൈ 28-ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കൊൽക്കത്തയിലെ ക്യോരാത്താല ശ്മശാനത്തിൽ സംസ്കരിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പ്രമുഖർ അവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ആയിരങ്ങളാണ് അവരുടെ അന്ത്യയാത്ര കാണാൻ തടിച്ചുകൂടിയത്. പ്രധാന കൃതികൾ
പുരസ്ക്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾMahasweta Devi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia