മാനസ് ദേശീയോദ്യാനം
അസം സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ് മാനസ് ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. മാനസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിവിടം. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ AD-1985-ൽ ഈ ഉദ്യാനം സ്ഥാനം നേടിയിട്ടുണ്ട്. ബ്രഹ്മപുത്രയുടെ പോഷകനദിയായ മാനസിന്റെ പേര് തന്നെയാണ് വന്യമൃഗസങ്കേതത്തിനും നൽകിയിട്ടുള്ളത്. സങ്കേതത്തിൽ പ്രവേശിച്ചാൽ ചുറ്റും നീലമലകൾ കാണുവാൻ സാധിക്കും. നോക്കെത്താ ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന പുൽമേടുകളാണ് മാനസിന്റെ പ്രത്യേകത. ഡിസംബർ മുതൽ മാർച്ച് വരെയാണ് ടൂറിസ്റ്റ് സീസൺ. മഴക്കാലത്ത് ശക്തമായ മഴയും കാറ്റും മാനസിന്റെ ഭൂപ്രകൃതിയെ ആകർഷമാക്കുന്നു. മാതംഗുരയിലാണ് വനം വകുപ്പിന്റെ റസ്റ്റ് ഹൗസ്. ഇന്ത്യയേയും ഭൂട്ടാനെയും വേർതിരിക്കുന്ന അതിർത്തി ഇവിടെയാണ്. ആനക്കൂട്ടങ്ങൾ ഉല്ലസിക്കുന്നതിനായി നദിയിലിറങ്ങുക പതിവാണ്. സന്ദർശകർക്ക് ആകർഷകമാണ് ഈ കാഴ്ച്ച. ജൈവ വൈവിധ്യം കൊണ്ട് ധന്യമാണ് സങ്കേതം. ഇന്ത്യയിലെ പ്രശസ്ത കടുവാസങ്കേതങ്ങളിൽ ഒന്നാണ് മാനസ്. ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം 64 കടുവകൾ ഉണ്ട്. ആനയും കടുവയും കാട്ടുപോത്തുമാണ് മാനസിലെ സ്ഥിരം കാഴ്ച്ച. ഗോൾഡൻ ലങ്കൂർ (കഴുത്തിൽ സ്വർണ നിറത്തിലുള്ള രോമമുള്ള കുരങ്ങ്) ഇവിടുത്തെ ഒരു പ്രത്യേക കാഴ്ച്ചയാണ്. വേഴാമ്പലുകളും മാനസിനെ ധന്യമാക്കുന്നു. ആകെ 312 ഇനം പക്ഷികൾ ഇവിടെയുണ്ട്. 1980-90 ലെ ബോഡോ കലാപം മാനസിലെ നൂറ് കണക്കിന് വന്യമൃഗങ്ങളുടെ കഥ കഴിച്ചു. ഭൂട്ടാനിലെ റോയൽ മാനസ് വന്യമൃഗസങ്കേതവുമായി തോളോടു തോളുരുമ്മി നിൽക്കുന്നതാണ് ആസാമിലെ ധന്യമായ ഈ ജൈവമേഖല. വംശനാശം നേരിടുന്ന പല ജീവികളുടെയും ആവാസകേന്ദ്രമെന്ന പ്രത്യേകതയും മാനസ് വന്യജീവി സങ്കേതത്തിനുണ്ട്. ഭൂപ്രകൃതിഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടും ജൈവവൈവിധ്യം കൊണ്ടും അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കൊണ്ടുമാണ് ഈ വനപ്രദേശം ശ്രദ്ധേയമാകുന്നത്. 950 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. എത്തിച്ചേരുവാൻതലസ്ഥാനമായ ഗുവാഹത്തിയിൽ നിന്നും 145 കിലോമീറ്റർ യാത്ര ചെയ്താൽ മാനസിൽ എത്താം. ബാർപ്പെട്ടയാണ് മാനസിന് സമീപമുള്ള റെയിൽവേസ്റ്റേഷൻ. അവിടെ നിന്ന് സങ്കേതത്തിന്റെ കവാടത്തിലേക്കുള്ള ദൂരം 20 കിലോമീറ്ററാണ്. ജന്തുജാലങ്ങൾസ്വർണ ലംഗൂർ, ഹിസ്പിഡ് മുയൽ, പിഗ്മി പന്നി, വലിയ വേഴാമ്പൽ, പുള്ളിമാൻ, തൊപ്പിക്കാരൻ ലംഗൂർ, ക്ലൗഡഡ് ലെപ്പേർഡ്, ഹൂലോക്ക് ഗിബ്ബൺ, അസമീസ് മക്കാക്ക്, കാണ്ടാമൃഗം, ഇന്ത്യൻ കാട്ടുപോത്ത്, പെലിക്കൺ,[1] ബ്രാഹ്മിണി താറാവ്, റെഡ് പാണ്ട തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം.[2] ചിത്രശാല
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia