മിഖായോൻ-ഗുരേവിച്ച് മിഗ്-25
മിഗ് 25 മിഖായ്യൻ ഗുരേവിച്ച് -25, (ആംഗലേയം: Mikoyan MiG-25) (Russian: Микоян МиГ-25) പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ സംഭാവനയായ ആധുനിക പോർവിമാനമാണ്. മിഗ് 25- നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ് ബാറ്റ് (കുറുനരി വവ്വാൽ)എന്നാണ്. ഇന്ത്യയിൽ ഇത് ഗരുഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2006 വരെ ഇന്ത്യയിൽ സേവനത്തിലുണ്ടായിരുന്ന മിഗ് 25-കളിലെ അവസാനത്തെ വിമാനത്തിന് സേവന വിരാമം അനുവദിച്ചത് സൈനിക വൃത്തങ്ങളിൽ പ്രാധാന്യമർഹിക്കുന്ന വാർത്തയായിരുന്നു.[1] ഇന്ന് ലോകത്ത് വിരലിലെണ്ണാവുന്ന മിഗ് 25-കളേയുള്ളൂ. പഴയവയെല്ലാം പുതിയ മിഗ് 27-നോ മിഗ് 30-നോ വഴിമാറിയിരിക്കുന്നു. 1976 വരെ പാശ്ചാത്യ വിമാന കമ്പനികൾക്ക് അസൂയയും വൈമാനികർക്ക് ഒരു പേടിസ്വപ്നവുമായിരുന്നു മിഗ് 25. അഫ്ഗാനിസ്ഥാനിലുംമറ്റും ഇതിന്റെ ഇരുട്ടടിയേറ്റ എഫ് 16-കൾ എറെയുണ്ട്. എപ്പോഴാണ് തങ്ങളുടെ വാലിൽ ഈ കറുത്ത വവ്വാൽ പ്രത്യക്ഷപ്പെടുക എന്ന് സ്വപ്നം കണ്ട് പല വൈമാനികരും പല രാത്രികൾ ഉറക്കമൊഴിച്ചിട്ടുണ്ട് എന്നു പറയുമ്പോൾ ചിത്രം വ്യക്തമാകുന്നു. അത്രയ്ക്കു വന്യമായ കഴിവുകളായിരുന്നു മിഗ് 25 നുണ്ടായിരുന്നത് [അവലംബം ആവശ്യമാണ്] പേരിനു പിന്നിൽമിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്ക പേരാണ്. അവർ നിർമ്മിച്ചതും രൂപ കല്പന ചെയ്തതുമായ എല്ലാ വിമാനങ്ങൾക്കും മിഗ് എന്ന വിളിപ്പേരുണ്ട്. ചരിത്രംമിഗ്-25 ന്റെ ചരിത്രം 1950 ൽ നിന്നേ തുടങ്ങുന്നു. അമേരിക്കക്കാർ ജി-58 ഹസ്റ്റ്ലർ മാക് 2 പുറത്തിറക്കിയ ശേഷം (എക്സ്)ബി-70 വാക്കൈറി, എന്ന ആണവായുധവാഹക ശേഷിയുള്ളതും മാക് 3 യിൽ 70,000 അടി ഉയരം സഞ്ചരിക്കാവുന്നതുമായ ബോംബർ വിമാനത്തിന്റെ രൂപ കല്പനയിൽ മുഴുകിയ കാലത്താണ് സോവിയറ്റ് യൂണിയനിൽ ഈ വിമാനം മറുപടിയെന്ന നിലയിൽ രൂപമെടുത്തത്. എന്നാൽ അതൊരു ബോംബർ ആയിരുന്നില്ല മറിച്ചു ഒരു ഇന്റർസെപ്റ്റർ അഥവാ മിന്നലാക്രമണം നടത്താൻ പാകമുള്ള വിമാനം ആയിരുന്നു. ബി 70 സോവിയറ്റ് വ്യോമ മേഖലയിൽ അത്യുയരത്തിൽ പറന്ന് ബോംബുകൾ വർഷിക്കാൻ പര്യാപ്തമായ രീതിയിലാണ് വികസിപ്പിച്ചു വന്നത്. ബി. 70 പദ്ധതി വഴിക്കു വച്ചു ഉപേക്ഷിച്ചെങ്കിലും മിഗ് 25 മുന്നോട്ടു പോയി. അമേരിക്കയിൽ ഈ കാലഘട്ടത്തിൽ എസ്.ആർ.-71 ബ്ലാക്ക്‌ബേർഡ് വികസിക്കുകയും ചെയ്തു. മിഗ്-25, 1964 ൽ ആദ്യത്തെ പരീക്ഷണ പറക്കൽ നടത്തി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ യുദ്ധ വിമാനം എന്ന ഖ്യാതി നേടിയെടുത്തു. ആദ്യത്തെ മിഗ് 25 വൈ.ഇ-155 ആർ ഒന്ന് എന്ന മാതൃകയായിരുന്നു. ഇത് 1964 മാർച്ച് 6 നും രണ്ടാമത്തെ മാതൃകയായ മിഗ് 25 വൈ-155പി ഒന്ന് അതേ വർഷം സെപ്റ്റംബർ 9നും പരീക്ഷണ പറക്കൽ നടത്തിയെങ്കിലും സോവിയറ്റ് യൂണിയന്റെ വ്യോമ സേനയിൽ ചേർക്കാൻ വീണ്ടും രണ്ടോ മൂന്നോ വർഷം വേണ്ടി വന്നു. അടിസ്ഥാനപരമായി മിഗ് 25 അത്യുന്നതത്തിൽ പറക്കുവാനും വിമാനങ്ങൾ തമ്മിലോ കരയിലോ വച്ചു നടക്കുന്ന യുദ്ധത്തിനിടയിലേക്ക് പൊടുന്നനെ ഇരച്ചു കയറി വിഘ്നം സൃഷ്ടിക്കാനോ, അല്ലെങ്കിൽ ശത്രുപക്ഷത്തെ അവരറിയാതെ ചാരനിരീക്ഷണം (reconnaissance) നടത്താനോ അതുമല്ലെങ്കിൽ വളരെ താഴെ വച്ച് വിമാനങ്ങൾ തമ്മിലുള്ള ദ്വന്ദ യുദ്ധത്തിൽ (dogfight) ഏർപ്പെടാനും ആണ് രൂപ കൽപന ചെയ്തിരിക്കുന്നത്. പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ കുറച്ചു കൊണ്ടുള്ള പല രൂപന്തരങ്ങളും മിഖായോൻ ഗുരേവിച്ച് പുറത്തിറക്കിയെങ്കിലും ഇപ്പറഞ്ഞ ജോലിക്കല്ലാതെ മറ്റു ചെറിയ മിഗുകളെ അപേക്ഷിച്ചു സർവ്വ സേവന രംഗത്ത് അമ്പേ പരാജയമായിരുന്നു മിഗ് 25. ഇക്കാരണങ്ങൾ കൊണ്ട് മിഖായോൻ ഗുരേവിച്ച് മിഗ് 25 ന്റെ പരിഷ്‌കൃത രൂപമായ മിഗ് 31 ഇറക്കി. ഇത് കൂടുതൽ താഴ്‌ന്ന ഉയരത്തിൽ പറക്കുവാനും നേർക്കു നേരേയുള്ള മുഷ്ടി യുദ്ധത്തിനും ഉള്ള കുറവുകൾ പരിഹരിക്കപ്പെട്ട രൂപമാണ്. 1976 ൽ ജപ്പാനിലെ ഹക്കൊഡേറ്റ് വിമാനത്താവളത്തിൽ 30 നിമിഷത്തെക്കുള്ള ഇന്ധനം മാത്രം ബാക്കി നിൽക്കെ തന്റെ മിഗ് 25 ഇടിച്ചിറക്കി സോവിയറ്റ് യൂണിയനിൽ നിന്ന് കൂറു മാറിയ വിക്ടർ ഇവാനോവിച്ച് ബെലെങ്കൊ എന്ന വൈമാനികനാണ് മിഗ് 25-ന്റെ രഹസ്യം അമേരിക്കക്കാർക്ക് വെളിപ്പെടുത്തിയത്. എന്തൊക്കെ ആയാലും നേർക്കു നേർ യുദ്ധത്തിൽ ആദ്യത്തെ വിജയം മിഗ് 25-നു തന്നെയായിരുന്നു. (1991 വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും) ഇറാക്കിൽ ഒരു മിഗ് 25, അമേരിക്കയുടെ എഫ് 18സി ഹോർനെറ്റിനെ വെടിവച്ചിട്ടു. എന്നാൽ ഇന്നു വരെ ഒരു മിഗ് 25 പോലും നേർക്കു നേരെ വെടിവെച്ച് തകർക്കാനായില്ല എന്നത് അതിന്റെ പ്രതിരോധ, കൺകെട്ടു കഴിവുകളുടെ തെളിവാണ്. ഇന്ത്യ 1981-ലാണ് ആദ്യമായി പത്ത് മിഗ് 25-കൾ സോവിയറ്റ് യൂണിയനിൽ നിന്നും വാങ്ങിയത്. പിന്നീട് പലപ്പോഴായി 20-ലധികം മിഗ് 25-കൾ ഇന്ത്യ വാങ്ങി കൂട്ടിയിട്ടുണ്ട്. പലതും സ്പെയർ പാർട്ടസുകൾക്കു വേണ്ടിയായിരുന്നു[അവലംബം ആവശ്യമാണ്]. അവസാനമായി കാർഗിൽ യുദ്ധ സമയത്ത് മിഗ് 25 ഉപയോഗിച്ച് ഇന്ത്യ ചെയ്ത മുന്നേറ്റങ്ങൾ ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.[2],[3] രൂപകല്പന (മിഗ് 25 പി യുടെ)![]() അമേരിക്കയുടെ എക്സ്ബി-70 സ്റ്റെൽത്ത്, എഫ്-108, എസ്‍്ആർ-71 എന്നീ വളരെ ഉയരെ പറക്കവുന്നതും, റഡാറുകളെ പറ്റിക്കുന്നതുമായ വിമാനങ്ങൾക്കുള്ള യു.എസ്.എസ്.ആറിന്റെ മറുപടി ആയാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. മിഗ് -25 34.0 കെ ഫോക്സ്ബാറ്റ് എന്ന മിഗ്-25 ല് രണ്ടു ടുമാൻസ്കി ആർ-31 ടർബോജറ്റ് എഞ്ചിനുകളാണ് ഉപയോഗിയ്ക്കുന്നത്. 1976 ൽ സൊവിയറ്റ് യൂണിയനിൽ നിന്ന് കൂറുമാറിയവിക്ടർ ഇവാനോവിച്ച് ബെലെങ്കൊ എന്ന വൈമാനികനാണ് മിഗ് 25 ന്റെ രഹസ്യം അമേരിക്കക്കാർക്ക് വെളിപ്പെടുത്തിയത്. ബെലെങ്കൊ അമേരിക്കക്കാരുടെ ഹീറൊ ആയി മാറിയെങ്കിലും കെ.ജി.ബി. വെറുതെ വിട്ടില്ല എന്നത് മറ്റൊരു ചരിത്രം. അന്നു മുതൽ മിഗ് 25 നെ വിഘടിപ്പിച്ച് ഇതിനെ പഠിക്കാൻ ശ്രമിച്ച അമേരിക്കക്കാർക്ക് കുറെ കാലത്തേക്ക് അത്ഭുതം തന്നെയായിരുന്നു.[5] ശ്രദ്ധയോടെ പിരിച്ചും ഇളക്കിയും പഠനം നടത്തി 67 ദിവസത്തിനു ശേഷം, ഈ വിമാനത്തെ സോവിയറ്റ് യൂണിയനു കൈമാറി. പഠന ശേഷമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കക്കാരെ അമ്പരിപ്പിക്കുന്നവയായിരുന്നു. അവർക്ക് പരിചിതമല്ലാത്തതും പ്രാകൃതവുമായ രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം.
ഏറ്റവും കൂടിയ ത്വരണം (Acceleration) : 2.2 ജി (ഭൂഗുരുത്വം) ആയിരുന്നു, ഇത് ഇന്ധന പെട്ടി നിറഞ്ഞിരിക്കുമ്പോളാണ്. അല്ലാത്തപ്പോൾ 4.5 ജി വരെ ത്വരിതപ്പെടുത്താം. ഒരു മിഗ് 25 അറിയാതെ 11.5 ജി വരെ പോയി (റോക്കറ്റുകൾ ഭൂഗുരുത്വത്തെ ഭേദിക്കാൻ വേണ്ട ത്വരിതം) എങ്കിലും അത് വിമാനത്തെ ഉപയോഗ ശൂന്യമാക്കിയെന്നു പറയപ്പെടുന്നു. മിഗ്ഗ് 25 പി ഡി യുടെ രൂപ സവിശേഷങ്ങൾ![]() സാധാരണ പോർ വിമാനങ്ങളിൽ ഉണ്ടാവുന്ന ദിശാ നിർണ്ണയിക്കു വേണ്ട രണ്ടാമത്തെ ഇരിപ്പിടം ഇതിനില്ല. പകരം ആസ്ഥാനത്ത് ഒരു ശക്തിയേറിയ റഡാർ ഘടിപ്പിച്ചിരിക്കുന്നു. നിരീക്ഷണത്തിനുള്ള വലിയ കാമറകളും ദ്വിമാന ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു. കയറാവുന്ന ആൾ: ഒന്ന്. വിമാന ഭാഗങ്ങൾ
അളവുകൾ
ഭാരം
യന്ത്രവൽകൃത തള്ളൽ (PROPULSION)
പ്രകടനം
(ഭാരത്തോടെ)
ആയുധങ്ങൾ
പുറത്തുനിന്നു വയ്ക്കവുന്ന വെടിക്കോപ്പുകൾക്കുള്ള സ്ഥലം
അറിയപ്പെടുന്ന് മറ്റു വകഭേദങ്ങൾ
സാങ്കേതിക വിവരങ്ങൾ,താരതമ്യം
പ്രത്യേകതകൾ![]() ശബ്ദാധിവേഗം- മാക് 3.0. ഇതു വളരെ കൂടുതലാണ്. പറക്കാൻ പറ്റുന്ന പരമാവധി ഉയരം = 90,000 അടി (27,000 മീ.) (വ്യത്യാസപ്പെടുത്തിയ ചില മിഗ്-25 കൾ 123,524 അടി വരെ പറന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കക്കാർ വിശ്വസിക്കുന്നത്, അവരുടെ എസ്സാർ-71 ബ്ലാക്ക്ബേർഡ് എന്ന സമാന സ്വഭാവമുള്ള വിമാനത്തിന്റെ ശ്രദ്ധ തിരിക്കാനും അതുമല്ലെങ്കിൽ ഒരു ഭീഷണിയുയർത്താനുമായിട്ടാണ് മിഗ്-25 നിർമ്മിച്ചിരിക്കുന്നത് എന്നാണ്. ഇതിന്റെ അപാരമായ വേഗവും ഉയരവും കാരണം ഗതിനിയന്ത്രണ (manoeuvrability) ശേഷി തീരെ കുറവാണ്. അതുകൊണ്ടു തന്നെ ആകാശത്ത് ഒരു കോഴിപ്പോര് നടത്താൻ ഇതിനാവില്ല. എന്നിരുന്നാലും ശത്രു റഡാറുകൾക്ക് കുറ്ച്ചു നേരം പരിസരബോധം നഷ്ടപ്പെടുത്താനും ഈ തക്കം നോക്കി മിഗ്-21 മിഗ്-27 തുടങ്ങിയ ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് ഇരുട്ടടി നൽകാൻ കഴിയും. മറ്റു വിമാനങ്ങൾക്ക് അകമ്പടിയായി നല്ല പ്രദർശനമാണ് ഒരിക്കൽ ഇതു കാഴ്ച വച്ചിട്ടുള്ളത്. ഗൾഫ് യുദ്ധ സമയത്ത് സദ്ദാം ഹുസൈൻ തന്റെ കൈവശമുള്ള മിഗ് 25 പരമാവധി ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. യു. എസ്. സൈനികർ എങ്ങനെയും ഇതു കൈക്കലാക്കൻ ശ്രമിക്കും എന്നദ്ദേഹത്തിനറിയാമായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന് മറ്റു മിഗ്ഗുകളെ വെറുമൊരു മിഗ് 25 ന്റെ അകമ്പടിയോടെ രായ്ക്കു രാമാനം ലെബനനിലേയ്ക്കു കടത്തുകയ്യും മറ്റുള്ളവയെ മരുഭൂമിയിൽ മണ്ണിട്ട് ഒളിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിൽ എല്ലാം അവസാനം അമേരീക്കക്കാർ സ്വന്തമാക്കി. അറിയപ്പെടുന്ന യുദ്ധ രേഖകൾ![]() സോവിയറ്റ് നാടുകൾ![]() 1971 മുതൽ 1972 വരെ ഈജിപ്തിൽ സോവിയറ്റ് യൂണിയൻ വിന്യസിച്ച മിഗ്കളിൽ മെച്ചം ആയുധമില്ലാത്ത ബി എന്ന വർഗ്ഗത്തിൽ പെടുന്നവയായിരുന്നു 2 മിഗ്-25 ആർ 2 മിഗ്-25 ആർബി യും സോവിയറ്റ് യൂണിയൻ വിന്യസിച്ചിരുന്നു. സോവിയറ്റ് വ്യോമസേനയുടെ 63 ആം സ്വത്രന്ത്ര ആകാശസേനയാണ് ഇത് മേൽനോട്ടം വഹിച്ചത്. ഡെറ്റ്-63 എന്നറിയപ്പെടുന്ന ഈ വിഭാഗം ഇസ്രേലിന്റെ പ്രദേശമായ സിനായിനു മുകളിൽ 20 പ്രാവശ്യത്തോളം ചാരപ്പറക്കൽ നടത്തിയത്രെ. ഈ പറക്കലുകൾ എപ്പോഴും രണ്ട് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു, 17000-2300 മീറ്റർ ഉയരത്തിൽ പറന്നു എന്നും രേഖകൾ സൂചിപ്പിക്കുന്നു [8] 1971 നവംബർ 6 നു ഈജിപ്തിൽ നിന്നും പറന്നുയർന്ന് മാക്ക് 2.5 സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു മിഗ് 25 നെ ഇസ്രായേലിന്റെ വിമാനങ്ങൾ പിന്തുടർന്ന് വെടിയുയർത്തതായും ദ്വന്ദ്വയുദ്ധത്തിലേർപ്പെട്ടതായും രേഖകൾ ഉണ്ട്. എന്നാൽ ഇസ്രായേലിനു മിഗ് 25 പിടികൊടുത്തില്ല [9] മറ്റൊരു മിഗ് 25 സിനായ് മേഘയലയിൽ മാക്ക് 3.2 വേഗതയിൽ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിമാനം അതിന്റെ പരമാവധി വേഗത്തിനപ്പുറം പറന്നതു കൊണ്ട് പിന്നീട് ഉപയോഗ്യമായില്ല.[10] ഡെറ്റ് 63ആം വിഭാഗം 1972 ൽ ഒക്റ്റോബർ 20 നു തിരിച്ചു വിളിക്കപ്പെട്ടും എങ്കിലും കുറുനരി വവ്വാലിലെ ഉപയോഗിച്ച് സോവിയറ്റ് യൂണിയൻ തുടർന്നും ചാരപ്പറക്കൽ നടത്തിക്കൊണ്ടിരുന്നു. ഡെറ്റ് 154 ആണ് യോം കിപ്പൂർ യുദ്ധത്തിൽ പിന്നീട് ഈ വിമാനങ്ങൾ ഉപയോഗിക്കാൻ നിയോഗിക്കപ്പെട്ടത്.[9] 1970 കളിൽ ഇറാനും അമേരിക്കയും സംയുക്തമായി വിന്യസിച്ച പ്രോജക്റ്റ് ഡാർക്ക് ജീനിനു മറുപടിയായി സോവിയറ്റ് സേന മിഗ് 25-ആർബിഎസെച്ച് ഉപയോഗിച്ച് ചാരപ്പറക്കൽ നടത്തി [11] 1980 ഇൽ സ്വീഡിഷ് വ്യോമസേന, ബാൾടിക്ക് കടലിനുമുകളിലായി അമേരിക്കയുടെ ലോക്ക്‌ഹീഡ് എസ്.ആർ-71 ബ്ലാക്ക്ബേർഡിനെ പിന്തുടർന്നുകൊണ്ടിരിക്കുന്നതായി റഡാർ വഴി പകർത്തിയതായി രേഖകൾ ഉണ്ട്.[12] സിറിയ1981 ഫെബ്രുവരി 13 നു ഇസ്രയേലി വ്യോമസേനയുടെ രണ്ട് ആർ.എഫ്. -4 ഇ വിമാനങ്ങൾ സിറിയൻ മിഗ്-25 മിന്നൽ വിമാനങ്ങളെ കബളിപ്പിക്കാനായി പുറപ്പെട്ടു എന്നും മിഗ്-25 കൾ തിരിച്ചുവിളിക്കപ്പെട്ടതോടെ ഇവ ഇ.സി.എം പോഡുപയോഗിച്ച് ഷാഫ് (ജ്വാല) പുറപ്പെടുവിച്ചും എന്നും പറയുന്നു. ഇതേ സമയം പ്രതീക്ഷിച്ചു നിന്നിരുന്ന രൺറ്റ് എഫ്-15 കളിൽ ഒന്ന് എയിം-7എഫ് മിസൈലുപയോഗിച്ച് ഒരു മിഗ്-25 വെടിവെച്ചിട്ടു എന്നും അതേ സമയം മറ്റേ മിഗ്-25 രക്ഷപ്പെട്ടു കടന്നു കളഞ്ഞു എന്നും ചില യുദ്ധചരിത്രകാരന്മാർ വിവരിക്കുന്നു.[13] In a similar engagement, on 29 July 1981, a Syrian MiG-25 was again downed by an Israeli F-15A,[14][15] ഇതിനു ശേഷം രണ്ടാമത്തെ മിഗ് -25 ഇൽ നിന്നും എഫ്-15 നുകൾക്ക് നേരെ ആർ-40 മിസൈൽ വിന്യസിച്ചുവെന്നും എന്നാൽ ഉന്നം കണ്ടെത്താനായില്ല എന്നും ഗോർഡൻ വിവരിക്കുന്നു.[16] എന്നാൽ മറ്റു ചില സ്രോതസ്സുകൾ മിസൈലുകളിലൊന്ന് എഫ്-15 നെ ഭേദിച്ചുവെന്നും പറയുന്നു.[15] 1982 ആഗസ്ത് 31 ഇൽ മൂന്നാമതൊരു സിറിയൻ മിഗ്-25 വെടിവെച്ചിടാൻ ഇസ്രായേലിനു കഴിഞ്ഞു.[17] ഇറാഖ്![]() ഇറാൻ-ഇറാഖ് യുദ്ധകാലത്ത്1982 മാർച്ച് 19 നു ഇറാന്റെ ഒരു എഫ്-4 ഫാന്റന്റെ ഇറാഖികളുടെ മിഗ്-25 വെടിവെച്ചിട്ടു. [18] വീണ്ടും 1983 -ൽ ഇറാന്റെ സി-130 വിമാനത്തെ ഇറാഖിന്റെ മിഗ് 25 എസ് വെടിവെച്ചു നശിപ്പിച്ചു. ഏപ്രിൽ 1984 ഇൽ ഇറാഖിന്റെ മറ്റൊരു മിഗ്-25 പിഡി ഇറന്റെ നോർത്ത്രോപ് എഫ് -5 നെയും തകർത്തു. മാർച്ച് 21 നും ഒരു എഫ്-4 ഇ യെയും ജൂണിൽ ഇസി. 130 ഇ യെയും ജൂൺ 10 നു മറ്റൊരു എഫ്-4 ഫാന്റത്തേയും വെടിവെച്ചിടാൻ ഇറാഖികൾക്ക് മിഗ് 25 സഹായകരമായി. 1986 ഫെബ്രുവരി 23 നു ഇറാഖികകൾ ഇറാന്റെ ഇസി-130 ഇ യെയും ജൂൺ 10 നും മറ്റൊരു എഫ്-4 ഫാന്റത്തേയും വെടിവെച്ചിട്ടു. പിന്നിട് ഒക്റ്റോബറിൽ രണ്ടാമത്ത് ഒരു അരെഫ്-4 ഇ യെയും ഇറാഖികൾ ഇരയാക്കി[19] ഇറാഖികളിൽ ഏറ്റവും വിജയകരമായി വിമാനം പറത്തിയ വൈമാനികനാണ് കേണൽ മൊഹമ്മർ രായ്യൻ 10 വിമാനങ്ങളാണ് രായ്യൻ വെടിവെച്ചിട്ടത്. ഇതിൽ എട്ടെണ്ണവും 1981നും 86 നും ഇടക്ക് മിഗ് -25പി ഉപയോഗിച്ചായിരുന്നു തകർത്തത്. കേണൽ ആയതിനുശേഷം റയ്യാന്റെ വിമാനത്തെ ഇറാനിയൻ എഫ്-4 കൾ വെടിവെച്ച് തകർത്തു.[20] 1981 മേയ് 3 നു ഇറാഖി മിഗ്-25 പിഡി അൾജീരിയയുടെ ഗൾഫ് സ്റ്റ്രീം-3 നെ തകർത്തു. 1986 ഒക്റ്റോബർ 2 നു സിറിയയുറ്റെ മിഗ്-21 ആർ.എഫും മിഗ് 25 നു ഇരയായി [21] പത്രപ്രവർത്തകനായ ടോം കൂപ്പറിന്റെ ഗവേഷണപ്രകാരം[22]) ഇറാൻ-ഇറാഖ് യുദ്ധകാലത്ത് കുറഞ്ഞത് 10 മിഗ് 25 കളെങ്കിലും ഇറാനിയൻ എഫ്-14 കൾ തകർത്തിട്ടൂണ്ട്. [23] എന്നാൽ വെറും മൂന്നു മിഗ് -25 കൾ നഷ്ടമായ വിവരം മാത്രമേ ഇറാഖ് സ്ഥിരീകരിച്ചിട്ടുള്ളൂ [24] ഉപയോഗിക്കുന്ന രാജ്യങ്ങൾ
ഇന്ത്യയിൽ![]() ഇന്ത്യയിൽ മിഗ് -25 അത്യധികം രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചിരുന്നു. ഗരുഡ എന്ന അപരനാമത്തിലാണ് ഇന്ത്യയിൽ മിഗ് 25 അറിയപ്പെട്ടിരുന്നത്. കാർഗിൽ യുദ്ധകാലത്തും അതിനു മുൻപ് 2001-2002 കളിൽ ഓപ്പറേഷൻ പരാക്രമിലും മിഗ്-25 ഉപയോഗിച്ചിട്ടുണ്ട്. [N 1][26] അതിനു മുന്നെ 1997 ഇൽ ഇന്ത്യൻ വ്യോമസേനയുടെ മിഖായോൻ മിഗ് 25-ആർ.ബി. ചാരനിരീക്ഷണ വിമാനങ്ങളിൽ ഒന്ന് പാകിസ്താന്റെ വ്യോമമേഖലക്കു മുകളിൽ മാക്ക് 2 നേക്കാൾ വേഗത്തിൽ പറന്നു എന്ന പേരിൽ ഒച്ചപ്പാടുണ്ടാക്കിയിരുന്നു..[27] ഈ മിഗ്, ഏതാണ്ട് 65,000 അടി (20,000 മീ) ഉയരത്തിൽ പറക്കുന്നതിനിടയിലാണ് ശബ്ദപരിധി ഭേധിച്ചത്, അല്ലാത്തപക്ഷം അത് ആരും അറിയാതെപോകുമായിരുന്നു എന്നു പക്ഷമുണ്ട്. പാകിസ്താൻ സർക്കാർ ഈ സംഭവം അവരെ പ്രകോപിപ്പിക്കാനും പാകിസ്താനു ഇന്ത്യക്ക് ഉരുളക്കുപ്പേരി തരാൻ തക്ക വിമാനമില്ലെന്നും കാണിക്കാനായി ഇന്ത്യ മനഃപൂർവം ചെയ്ത ഒരു കസർത്തായും പ്രഖ്യാപിച്ചു. 74,000 അടി (23,000 മീ)).[27] ഇന്ത്യ ഈ സംഭവം നിഷേധിച്ചുവെങ്കിലും പാകിസ്താന്റെ വിദേശകാര്യ മന്ത്രി ഗോഹർ അയൂബ് ഖാന്റെ അഭിപ്രായത്തിൽ ഇന്ത്യ അവരുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങൾ പകർത്താനായി നടത്തിയ ഒരു അഭ്യാസമാണ് [27][28] സ്പെയർ പാർട്ടുകളുടെ ദൗർലഭ്യവും ഇന്ത്യ മനുഷ്യരഹിതമായ വിമാനങ്ങൾ വാങ്ങിക്കൂട്ടിയതും മിഗ് -25 നെ വിരമിക്കലിലേക്കെത്തിച്ചു. എന്നാാൽ ഇന്നും അത്യുന്നതങ്ങളിൽ പറന്ന് നിരീക്ഷണം നടത്താൻ മിഗ് -25 യോഗ്യമാണ് എന്ന് വിങ്ങ് കമാൻഡർ മാർഷൽ എ.കെ. സിങ്ങ് അഭിപ്രായപ്പെടുന്നു. [N 2][26][29] താരതമ്യം ചെയ്യാവുന്ന മറ്റു വിമാനങൾ
മിഗ്25 നോടു ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ
അവലംബം
കുറിപ്പുകൾകുറിപ്പുകൾ
|
Portal di Ensiklopedia Dunia