മുഖത്തെഴുത്ത്ഉത്തര കേരളത്തിലെ അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം, തിറയാട്ടം എന്നിവയിൽ കോലധാരിയുടെ മുഖത്ത് നിറം പകർത്തുന്ന ജോലിയാണ് മുഖത്തെഴുത്ത് എന്നറിയപ്പെടുന്നത്. പ്രകൃതിയിൽ നിന്നും സുലഭമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണ് മുഖത്തെഴുത്ത് നടത്തുന്നത്.വേഷപ്രധാനമായ തെയ്യത്തിൽ മുഖത്തെഴുത്തിലൂടെ ദേവതയുടെ ഭാവാദികൾ വെളിപ്പെടുത്തുന്നു. വേലൻ സമുദായത്തിൽ പെട്ടവർ കെട്ടിയാടുന്ന തെയ്യത്തിന്റെ മുഖത്തെഴുത്തിന് അരിച്ചാന്ത്, കരി, മഞ്ഞൾ , ചുണ്ണാമ്പ് തുടങ്ങിയവ മാത്രം ആണുപയോഗിക്കുന്നത്. എന്നാൽ വണ്ണാൻ, മലയൻ തുടങ്ങിയ സമുദായക്കാർ ചായില്യം, മനയോല തുടങ്ങിയ വില കൂടിയ വസ്തുക്കൾ ഉപയോഗിക്കുന്നു[1]. തെക്കൻ മലബാറിലെ കാവുകളൽ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപമായ തിറയാട്ടത്തിലും മുഖത്തെഴുത്തിനു ഏറെ പ്രാധാന്യമുണ്ട്. കോലങ്ങളുടെ പൂർണ്ണതയും വൈവിധ്യവും വെളിവാകുന്നത് മുഖത്തെഴുത്തിലൂടെയാണ്. ![]() ![]() തെയ്യത്തിലെ മുഖത്തെഴുത്തുകൾ
തിറയാട്ടത്തിലെ മുഖത്തെഴുത്തുകൾ![]() അവലംബം
|
Portal di Ensiklopedia Dunia