മുഹമ്മദ് നാസിറുദ്ദീൻ അൽബാനി
പ്രശസ്തനായ ഒരു അൽബേനിയൻ സലഫി ഹദീഥ് പണ്ഡിതനാാണ് മുഹമ്മദ് നാസ്വിറുദ്ദീൻ അൽ അൽബാനി (1914 – October 2, 1999) (അറബി: مُحَمَّد نَاصِر ٱلدِّيْن ٱلْأَلْبَانِي)[1][2]. സലഫി ചിന്താധാരയുടെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്ന അദ്ദേഹം[3] സിറിയയിലാണ് വളർന്നുവന്നത്. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ തന്നെ അവിടെ കുടിയേറിയ കുടുംബത്തോടൊപ്പമായിരുന്നു നാസ്വിറുദ്ദീൻ താമസിച്ചിരുന്നത്[4]. ജീവിതരേഖ1914-ൽ (1333 ഹിജ്റ) അന്നത്തെ അൽബേനിയൻ തലസ്ഥാനത്താണ് നാസ്വിറുദ്ദീൻ ജനിച്ചത്. തുടർന്ന് അദ്ദേഹം പിതാവിൻറെ കൂടെ ദാമാസ്കസിലേക്ക് പലായനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം അവിടെ. വിദ്യാഭ്യാസം ഖുർആൻ, പാരായണ നിയമം, വ്യാകരണം - ഉച്ചാരണ നിയമങ്ങൾ, ഇമാം അഹ്മദ് ൻറെ കർമശാസ്ത്രം എന്നിവ പഠിച്ചു. ശൈഖ് സഈദുൽ ബുർഹാനീ ആയിരുന്നു ഹനഫീ കർമശാസ്ത്രത്തിൽ ഗുരു. പിതാവിൽനിന്ന് ഘടികാരം നന്നാക്കുന്ന വിദ്യ പഠിച്ചു. അതിൽ പ്രാവീണ്യം നേടി. ഈ ജോലി ചെയ്യുന്നതിനിടയിലുള്ള ഒഴിവുസമയം കൂടുതൽ പഠനത്തിനു ഉപയോഗപ്പെടുത്തി. ഹദീസ് പഠനംമദീന യൂണിവേഴ്‌സിറ്റിയിൽ ഹദിസ് അധ്യാപനായി നിയമിക്കപ്പെട്ടു. മൂന്നു വർഷം നീണ്ടു നിന്ന ആ സേവന കാലത്ത് സനദ്(ഹദീസുകളുടെ നിവേദക പരമ്പര) സഹിതം ഹദീസ് പഠിപ്പിക്കുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. മറ്റു പല പദവികളും അദ്ദേഹം ഇതിനായി മാറ്റിവെച്ചു. പ്രശസ്തരായ പൗരാണിക ഹദീസ് പണ്ഡിതരെയും അദ്ദേഹം നിരൂപണം ചെയ്തു. അങ്ങനെ ഹദീസ് വിജ്ഞാനീയത്തിന്റെ ആധികാരിക സ്രോതസ്സായി മാറി.[5] വ്യാജവും ദുർബലവുമായ ഹദീസുകളെ പറ്റി വിവരിക്കുന്ന നിരവധി വാള്യങ്ങൾ തന്നെ അദ്ദേഹം എഴുതി. 'ദുർബലവും വ്യാജനിർമ്മിതവുമായ ഹദീസുകൾ സമുദായത്തിൽ അവയുടെ സ്വാധീനവും' എന്നാണ് ഗ്രന്ഥത്തിന്റെ പേര്. പ്രബലമായ ഹദീസുകളെ പറ്റി വേറൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഹിജാബുൽ മർഅത്തിൽ മുസ്‌ലിമ, സ്വിഫാത്തി സ്വലാത്തുന്നബിയ്യ, അഹ്കാമുൽ ജനാഇസ്, ആദാബുസ്സിഫാഫ്, തമാമൽ മിന്ന തുടങ്ങിയ തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങൾ അൽബാനി രചിച്ചു. രിയാദുസ്സ്വാലിഹീൻ, ഫിഖ്ഹുസ്സുന്ന തുടങ്ങിയ പ്രസിദ്ധ ഗ്രന്ഥങ്ങളിൽ പോലും പ്രമാദങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈരഗത്ത് അദ്ദേഹം വിമർശനങ്ങളും നേരിട്ടു. അൽബാനിയുടെ വൈരുദ്ധ്യങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളും രംഗത്ത് വന്നു. അതിനെയൊക്കെ ശക്തിയായി നേരിട്ടു. 1999 ഒക്‌ടോബർ നാലിന് 85ാം വയസ്സിൽ നിര്യാതനായി. അവലംബം
|
Portal di Ensiklopedia Dunia