യു.ആർ. അനന്തമൂർത്തി
ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി (കന്നട: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം: ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014) എന്ന യു.ആർ. അനന്തമൂർത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്.[1] കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം[2].ഇദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ 1980 കളിൽ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2014 ഓഗസ്റ്റ് 22 ന് അന്തരിച്ചു.[3] ആദ്യകാല ജീവിതംകർണാടകത്തിലെ ഷിമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബർ 21-ന് ജനിച്ചു.[4]ദൂർവസപുര എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ് ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം യൂനിവേഴ്സിറ്റി ഓഫ് മൈസൂരിൽ നിന്നും ബിരുദാനന്തര ബിരുദവും,ഇംഗ്ലണ്ടിൽ നിന്നും തുടർ പഠനവും നേടി.യൂനിവേഴ്സിറ്റി ഓഫ് ബർമ്മിങ്ഹാമിൽ(University of Birmingham) നിന്നും 1966-ൽ ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി[1]. എം.ജി സർവകലാശാലയിൽ വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 'സംസ്കാര' എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ 'സംസ്കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഭാരതിപുര' എന്ന നോവൽ 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിൻറെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.[5] പുരസ്കാരങ്ങൾ
കൃതികൾചെറുകഥാ സമാഹാരങ്ങൾ
നോവലുകൾ
നാടകങ്ങൾ
കവിതാസമാഹാരങ്ങൾ
അവലംബം
U. R. Ananthamurthy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia