2015ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് രണ്ടാം സുസ്ഥിര വികസന ലക്ഷ്യം (SDG 2 അല്ലെങ്കിൽ ഗ്ലോബൽ ഗോൾ 2). സീറോ ഹംഗർ എന്നതാണ് ഇതിന്റെ തലക്കെട്ട്. "വിശപ്പ് അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ നേടുക, മെച്ചപ്പെട്ട പോഷകാഹാരം നേടുക, സ്ഥായിയായ കൃഷിയെ പ്രോത്സാഹിപ്പിക്കുക".[1][2]എന്നതു കൂടാതെ രണ്ടാം സുസ്ഥിര വികസന ലക്ഷ്യം "ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, ഗ്രാമീണ പരിവർത്തനം, സ്ഥായിയായ കൃഷി എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ പരസ്പര ബന്ധങ്ങൾ" എടുത്തുകാണിക്കുന്നു.[3] ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഏകദേശം 690 ദശലക്ഷം ആളുകൾ പട്ടിണി കിടക്കുന്നു. ഇത് ലോക ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ്.[4] ദക്ഷിണ സുഡാൻ, സൊമാലിയ, യെമൻ, നൈജീരിയ എന്നിവിടങ്ങളിൽ നിലവിൽ പട്ടിണി ഭീഷണി നേരിടുന്ന 20 ദശലക്ഷം ആളുകൾ ഉൾപ്പെടെ, ഓരോ ഒമ്പതുപേരിലും ഒരാൾ എന്ന തോതിൽ ഓരോ രാത്രിയിലും വിശന്നുറങ്ങുന്നു.[5]
SDG 2 ന് എട്ടു ലക്ഷ്യങ്ങളും പുരോഗതി നിർണ്ണയിക്കുന്നതിനുള്ള 14 സൂചകങ്ങളും ഉണ്ട്.[6] : വിശപ്പ് അവസാനിപ്പിക്കുക, ഭക്ഷണ ലഭ്യത മെച്ചപ്പെടുത്തുക; പോഷകാഹാരക്കുറവ് അവസാനിപ്പിക്കുക; കാർഷിക ഉത്പാദനക്ഷമത; സുസ്ഥിരമായ ഭക്ഷ്യോൽപ്പാദന സംവിധാനങ്ങളും പ്രതിരോധശേഷിയുള്ള കാർഷിക രീതികളും; വിത്തുകളുടെയും കൃഷി ചെയ്ത സസ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജനിതക വൈവിധ്യവും എന്നിവയാണ് അഞ്ച് ലക്ഷ്യഫലങ്ങൾ . നിക്ഷേപം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവയാണ് നടപ്പാക്കൽ ലക്ഷ്യങ്ങളുടെ മൂന്ന് മാർഗ്ഗങ്ങൾ[7]ലോക കാർഷിക വിപണികളിലെയും ഭക്ഷ്യ ചരക്കുകളുടെയും വിപണികളിലെയും അവയുടെ ഡെറിവേറ്റീവുകളിലെയും വ്യാപാര നിയന്ത്രണങ്ങളും വികലതകളും പരിഹരിക്കുക എന്നിവയും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു[6]
പോഷകാഹാരക്കുറവ് പതിറ്റാണ്ടുകളായി കുറഞ്ഞ് വന്നതിന് ശേഷം 2015 മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.[8] കാലാവസ്ഥാ ആഘാതങ്ങൾ, വെട്ടുക്കിളികൊണ്ടുള്ള പ്രതിസന്ധി, COVID-19 പാൻഡെമിക് തുടങ്ങിയ വിവിധ സമ്മർദ്ദങ്ങളിൽ നിന്നാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. ആ ഭീഷണികൾ പരോക്ഷമായി വാങ്ങൽ ശേഷിയെയും ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശേഷിയും കുറയ്ക്കുന്നു. ഇത് ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെ ബാധിക്കുകയും ഭക്ഷ്യലഭ്യത കുറയ്ക്കുകയും ചെയ്യുന്നു.[9]
2030 എത്തുമ്പോഴേയ്ക്കും പട്ടിണിയില്ലായ്മ കൈവരിക്കാനുള്ള പാതയിലല്ല ലോകം മുന്നോട്ടുപോകുന്നത്. "വർദ്ധിച്ചുവരുന്ന പട്ടിണിയുടെയും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും പ്രകടമായ അടയാളങ്ങൾ നിരീക്ഷിക്കുമ്പോൾ "ആരെയും പിന്നിലാക്കുന്നില്ല" എന്ന ലക്ഷ്യം ഉറപ്പാക്കാൻ ഇനിയുമേറെ ജോലികൾ ചെയ്യാനുണ്ടെന്ന മുന്നറിയിപ്പ് ലഭിക്കുന്നു. "[[10] 2030 ലും ആഫ്രിക്കയിലെ പോഷകാഹാരക്കുറവ് അവസാനിക്കാൻ സാധ്യതയില്ല എന്ന് വിലയിരുത്തപ്പെടുന്നു.[11][12]
2019-ലെ കണക്കുകൾ കാണിക്കുന്നത് ആഗോളതലത്തിൽ ഒമ്പതിൽ ഒരാൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നാണ്. അവരിൽ ഭൂരിഭാഗവും വികസ്വര രാജ്യങ്ങളിലാണ് ജീവിക്കുന്നത്. പോഷകാഹാരക്കുറവ് ലോകമെമ്പാടുമുള്ള 52 ദശലക്ഷം കുട്ടികൾക്ക് ഗുരുതരമായ വേസ്റ്റിംഗ് സിൻഡ്രോമിന് കാരണമാകുന്നു".[13]
↑FAO, IFAD, UNICEF, WFP and WHO. 2018. The State of Food Security and Nutrition in the World 2018. Building climate resilience for food security and nutrition. Rome, FAO