റാഖൈൻ സംസ്ഥാനം
റാഖൈൻ സംസ്ഥാനം (/rəˈkaɪn/ ⓘ; ബർമ്മീസ്: ရခိုင်ပြည်နယ်; MLCTS: ra.hkuing pranynai, Rakhine pronunciation [ɹəkʰàiɰ̃ pɹènè], Burmese pronunciation: [jəkʰàiɰ̃ pjìnɛ̀]; മുമ്പ് അരാക്കൻ സംസ്ഥാനം എന്നറിയപ്പെട്ടിരുന്നg) മ്യാൻമറിലെ (ബർമ്മ) ഒരു സംസ്ഥാനമാണ്. രാജ്യത്തിൻറെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിൻറെ വടക്ക് ഭാഗത്ത് ചിൻ സംസ്ഥാനം, കിഴക്ക് ഭാഗത്ത് മാഗ്‌വേ മേഖല, ബാഗോ മേഖല, അയേയാർവാഡി മേഖല എന്നിവയും പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഡിവിഷൻ എന്നിവയാണ് അതിർത്തികൾ. അരാകൻ അഥവാ റാഖൈൻ യോമ പർവ്വതനിരകൾ റാഖൈൻ സംസ്ഥാനത്തെ മധ്യ ബർമ്മയിൽ നിന്ന് വടക്ക് നിന്ന് തെക്ക് വരെ വേർതിരിക്കുന്നു. റാഖൈൻ സംസ്ഥാനത്തിന്റെ തീരത്തുനിന്നകലെ റാംരീ, ചെഡുബ, മൈൻഗുൻ തുടങ്ങിയ സാമാന്യം വലിപ്പമുള്ള ദ്വീപുകളുമുണ്ട്. 36,762 ചതുരശ്ര കിലോമീറ്റർ (14,194 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള റാഖൈൻ സംസ്ഥാനത്തിൻറെ തലസ്ഥാനം സിറ്റ്‌വെയാണ്. പദോൽപ്പത്തിരാഖൈൻ എന്ന പദം പാലി പദമായ രക്ഖപുര (സംസ്കൃതം, രക്സപുര) എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു, അതായത് "ഒഗ്രെസിന്റെ നാട്" (രക്ഷസ്), ഇത് യഥാർത്ഥ ഓസ്ട്രലോയിഡ് നിവാസികളെ പരാമർശിക്കുന്ന ഒരു അപകീർത്തികരമായ പദമായിരിക്കാം.[4] ചരിത്രംഅരാകാൻ (ഇപ്പോൾ റാഖൈൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു) സംസ്ഥാനത്തിന്റെ ചരിത്രത്തെ ഏകദേശം ഏഴ് ഭാഗങ്ങളായി തിരിക്കാം. ആദ്യത്തെ നാല് ഡിവിഷനുകളും കാലഘട്ടങ്ങളും വടക്കൻ റാഖൈൻ മേഖലയിലെ, പ്രത്യേകിച്ച് കാലാടൻ നദിയുടെ തീരത്തുള്ള പ്രധാന രാഷ്ട്രീയാധികാര കേന്ദ്രത്തിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അങ്ങനെ, റാഖൈൻ സംസ്ഥാന ചരിത്രം ധന്യവാദി, വൈതാളി, ലെയ്മ്രോ, മ്രൌക് യു എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. 1784-85-ൽ ബർമ്മയിലെ കോൺബൗങ് രാജവംശം മ്രാക് യു കീഴടക്കിയതിനുശേഷം രാഖൈൻ ബർമ്മയിലെ കോൺബൗംഗ് രാജ്യത്തിന്റെ ഭാഗമായി. 1824-ൽ, ആദ്യത്തെ ആംഗ്ലോ-ബർമീസ് യുദ്ധം പൊട്ടിപ്പുറപ്പെടുകയും 1826-ൽ, ബർമീസ് യുദ്ധ നഷ്ടപരിഹാരമായി റാഖൈൻ (ടനിന്തര്യിക്കൊപ്പം) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു. അങ്ങനെ റാഖൈൻ ബ്രിട്ടീഷ് ഇന്ത്യയിലെ ബർമ്മ പ്രവിശ്യയുടെ ഭാഗമായി. 1948-ൽ ബർമ്മയ്ക്ക് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിക്കുകയും റാഖൈൻ പുതിയ സ്വതന്ത്ര രാജ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. സ്വതന്ത്ര രാജ്യം900-കളിൽ തുടങ്ങി, പടിഞ്ഞാറോട്ട് കുടിയേറാൻ തുടങ്ങിയ ബമർ ജനത, അരാകൻ പർവതനിരകൾ കടന്ന് ഇന്നത്തെ റാഖൈൻ സംസ്ഥാനത്തിൽ സ്ഥിരതാമസമാക്കി.[5][6] 1100-കളോടെ, അവർ ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ അവർ 13-ആം നൂറ്റാണ്ട് വരെ പഗാൻ സാമ്രാജ്യത്തിന്റെ ഒരു സാമന്ത സംസ്ഥാനമായി മാറുകയും ചെയ്തു.[7][8] കാലക്രമേണ, ഈ ബമർ കുടിയേറ്റക്കാർ ഒരു പ്രത്യേക സാംസ്കാരിക സ്വത്വം രൂപീകരിക്കുകയും ഒടുവിൽ റാഖൈൻ ജനതയായി (അരാക്കനീസ് എന്നും അറിയപ്പെടുന്നു) മാറുകയും ചെയ്തു.[9][10] റാഖൈൻ ഐതിഹ്യമനുസരിച്ച്, ധന്യാവദിയെന്ന വടക്കൻ പട്ടണത്തെ ആസ്ഥാനമാക്കിയുള്ള ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട റാഖൈൻ രാജ്യം ബിസി 34-ആം നൂറ്റാണ്ടിൽ ഉടലെടുക്കുകയും സി.ഇ 327 വരെ നിലനിൽക്കുകയും ചെയ്തിരുന്നു. ഈ രാഷ്‌ട്രീയവ്യവസ്ഥ ഇന്തോ-ആര്യൻ ജനത അധിവസിച്ചിരുന്നതാകാം. ബിസി 554-ൽ ബുദ്ധൻ രാജ്യം സന്ദർശിച്ചപ്പോൾ പ്രശസ്തമായ മഹാമുനി ബുദ്ധന്റെ പ്രതിച്ഛായ ധന്യവാദിയിൽ പതിപ്പിച്ചതായി റാഖൈൻ രേഖകളും ലിഖിതങ്ങളും പറയുന്നു. നാലാം നൂറ്റാണ്ടിലെ ധന്യാവദിയുടെ പതനത്തിനുശേഷം, വൈതാളി നഗരം ആസ്ഥാനമാക്കിയുള്ള ഒരു പുതിയ രാജവംശത്തിലേക്ക് അധികാരകേന്ദ്രം മാറി. 4-ആം നൂറ്റാണ്ടിന്റെ മധ്യം മുതൽ 818 CE വരെ വൈതാലി രാജ്യം റാഖൈനിലെ പ്രദേശങ്ങൾ ഭരിച്ചു. റാഖൈൻ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ബുദ്ധമതത്തിന്റെയും ക്ലാസിക്കൽ കാലഘട്ടമായി കണക്കാക്കപ്പെടുന്ന ഈ കാലഘട്ടം അവരുടെ മുൻഗാമികളേക്കാൾ കൂടുതലായി പുരാവസ്തു അവശിഷ്ടങ്ങൾ അവശേഷിപ്പിച്ചിരുന്നു. വൈതാലിയുടെ സ്വാധീനം ക്ഷയിച്ചപ്പോൾ ലെമിയോ നദിക്കരയിലുള്ള നാല് പട്ടണങ്ങളിൽ ഒരു പുതിയ രാജവംശം ഉയർന്നുവന്നതൊടൊപ്പം ലെംറോ കാലഘട്ടത്തിന് നാന്ദി കുറിക്കുകയും അവിടെ നാല് പ്രധാന പട്ടണങ്ങൾ തുടർച്ചയായ തലസ്ഥാനങ്ങളായി പ്രവർത്തിക്കുകയും ചെയ്തു. ഇസ്ലാമിക് ഡൽഹി സുൽത്താനേറ്റിന്റെയും ബംഗാൾ സുൽത്താനേറ്റിന്റെയും ഭാഗികമായ ആധിപത്യത്തിനുശേഷം, 1429-ൽ മിൻ സോ മോൺ അന്തിമമായി 1429-ൽ മ്രൗക് യു എന്ന രാജ്യം സ്ഥാപിച്ചു. ബംഗാൾ ഉൾക്കടലിൽ വാണിജ്യപരമായി പ്രാധാന്യമുള്ള തുറമുഖമായും ശക്തിയുടെ അടിത്തറയായും പ്രവർത്തിച്ച മ്രൗക് യു അറേബ്യയും യൂറോപ്പുമായി വിപുലമായ സമുദ്രവ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതിനാൽ, റാഖൈൻ ജനത ഇത് അവരുടെ ചരിത്രത്തിന്റെ ഒരു സുവർണ്ണകാലഘട്ടമായി കണക്കാക്കുന്നു. അതിന്റെ ഒരു ഭാഗം, ബംഗാൾ സുബയുടെ ചിറ്റഗോങ്ങിനൊപ്പം, പിന്നീട് മുഗൾ ചക്രവർത്തി ഔറംഗസീബ് കീഴടക്കി. മുഗൾ സാമ്രാജ്യത്തിൻറ ആക്രമണത്തിന്ശേഷം 18-ാം നൂറ്റാണ്ട് മുതൽ രാജ്യം ക്രമാനുഗതമായി ക്ഷയിച്ചു. ആഭ്യന്തര അസ്ഥിരതയും കലാപവും രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കുന്നതും വളരെ സാധാരണമായിരുന്നു. പോർച്ചുഗീസുകാർ, ഏഷ്യയിലെ അവരുടെ നേട്ടത്തിൻറെ ഒരു കാലഘട്ടത്തിൽ, അരാക്കനിൽ ഒരു താൽക്കാലിക സ്ഥാനം ഉറപ്പിച്ചു. ബർമീസ് ഭരണം1785 ജനുവരി 2-ന്, ആന്തരികമായി വിഭജിക്കപ്പെട്ട രാജ്യം കോൺബാംഗ് രാജവംശം ഉൾപ്പെടെയുള്ള അധിനിവേശ ശക്തികളുടെ കൈകളിലേയ്ക്ക് വീണു. മഹാമുനിയുടെ പ്രതിരൂപം ബർമീസ് സൈന്യം കൊള്ളമുതലായി കൊണ്ടുപോയി. അങ്ങനെ, ഒരു വിപുലീകരണവാദിയായ ബർമ്മ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിലുള്ള പ്രദേശങ്ങളുമായി നേരിട്ട് പ്രാദേശികമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെ, ഇത് ഭാവിയിൽ ശത്രുത വർദ്ധിക്കാൻ കാരണമായി. വിവിധ ഭൗമരാഷ്ട്രീയപരമായ പ്രശ്നങ്ങൾ ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിന് (1824-26) വഴിതെളിച്ചു. മഹാമുനിയുടെ പ്രതിരൂപം ബർമക്കാർ യുദ്ധ മുതലായി കൊണ്ടുപോയപ്പോൾ, ഇത്തവണ പ്രസിഡൻസി സൈന്യം ക്ഷേത്രത്തിലെ കൂറ്റൻ മണി എടുത്തുകൊണ്ടുപോകുകയും ബംഗാൾ ആർമിയുടെ രണ്ടാം ബറ്റാലിയനിലെ റിസാൽദാറായിരുന്ന ഒരു ഇന്ത്യൻ സൈനികനായ ഭീം സിംഗിന് അദ്ദേഹത്തിൻറെ ധീരതയ്ക്ക് സമ്മാനമായി നൽകി. ഇന്നത്തെ ഉത്തർപ്രദേശിലെ കാൻഷിറാം നഗർ ജില്ലയിലെ കാസ്ഗഞ്ച് പട്ടണത്തിനടുത്തുള്ള നദ്രായി ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ ഈ ആലേഖനം ചെയ്ത കൂറ്റൻ മണി ഇപ്പോഴും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ശത്രുത അവസാനിപ്പിച്ച യാൻഡബോ ഉടമ്പടി പ്രകാരം (1826), ബർമ്മ തനിന്തര്യി (ടെനാസെറിം) യ്‌ക്കൊപ്പം അരകാൻ ബ്രിട്ടീഷ് ഇന്ത്യയ്ക്ക് വിട്ടുകൊടുത്തു. ബ്രിട്ടീഷുകാർ അക്യാബ് (ഇപ്പോൾ സിറ്റ്‌വെ) അരാക്കന്റെ തലസ്ഥാനമാക്കി. പിന്നീട്, അരക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ ബർമ്മ പ്രവിശ്യയുടെ ഭാഗവും തുടർന്ന് ബർമ്മ ഒരു പ്രത്യേക കിരീട കോളനിയായി മാറിയപ്പോൾ ബ്രിട്ടീഷ് ബർമ്മയുടെ ഭാഗവുമായി. മ്രൗക്-യു കാലഘട്ടത്തിലെ പരമ്പരാഗത ഡിവിഷനുകൾക്കൊപ്പം അരകാൻ ഭരണപരമായി മൂന്ന് ജില്ലകളായി വിഭജിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണംസന്യാസിമാരായ യു ഒട്ടാമ, യു സെയ്ൻഡ എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒന്നിലധികം കലാപങ്ങളുടെ കേന്ദ്രമായിരുന്നു റാഖൈൻ. രണ്ടാം ലോകമഹായുദ്ധസമയത്ത്, ബർമ്മയിലെ ജാപ്പനീസ് അധിനിവേശത്തിൻ കീഴിൽ റാഖൈനിന് സ്വയംഭരണാവകാശം നൽകപ്പെടുകയും കൂടാതെ അരാകാൻ ഡിഫൻസ് ഫോഴ്സ് എന്നറിയപ്പെടുന്ന സ്വന്തം സൈന്യവും നൽകപ്പെട്ടു. 1945-ന്റെ തുടക്കത്തിൽ അരാകൻ പ്രതിരോധ സേന സഖ്യകക്ഷികളോടൊപ്പം ചേർന്നുകൊണ്ട് ജാപ്പനീസ് സേനയ്ക്കേതിരേ തിരിഞ്ഞു. രണ്ടാം ലോകമഹായുദ്ധസമയത്ത് റാഖൈൻ (അരകാൻ) 1942-43 ലെ അരാകൻ കാമ്പെയ്ൻ, റാംരീ ദ്വീപ് യുദ്ധം ഉൾപ്പെടെ നിരവധി യുദ്ധങ്ങൾ നടന്ന സ്ഥലമായിരുന്നു. ബർമീസ് സ്വാതന്ത്ര്യം1948-ൽ, റഖൈൻ ബർമ്മ യൂണിയനിലെ ഒരു ഡിവിഷനായി മാറിയപ്പോൾ, മൂന്ന് ജില്ലകൾ ലയിച്ച് അരക്കൻ ഡിവിഷനായി. 1950-കൾ മുതൽ, വേർപിരിയലിനും അരാക്കൻ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു പ്രസ്ഥാനം വളർന്നുകൊണ്ടിരുന്നു. ഈ വികാരത്തെ ശമിപ്പിക്കുന്നതിനായി, 1974-ൽ, ജനറൽ നെ വിൻ കീഴിലുള്ള സോഷ്യലിസ്റ്റ് ഗവൺമെന്റ്, റാഖൈൻ ജനതയുടെ പ്രാദേശിക ഭൂരിപക്ഷത്തിന് നാമമാത്രമായ അംഗീകാരം നൽകിക്കൊണ്ട്, അരാകൻ ഡിവിഷനിൽ നിന്ന് "റാഖൈൻ സംസ്ഥാനം" രൂപീകരിച്ചു. അവലംബം
|
Portal di Ensiklopedia Dunia