റുപിയ
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു. വിനിമയനിരക്ക്2009 ഏപ്രിൽ മാസത്തിലെ വിനിമയനിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയമൂല്യം ഏകദേശം 10740 റുപിയയും [1] ഒരു ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഏകദേശം 215.77 റുപിയയും ആണ്[2] അവലംബം
|
Portal di Ensiklopedia Dunia