ഏറ്റവും കൂടുതൽ തവണ (ഏഴ് തവണ) എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യൻ പർവതാരോഹകനാണ് ലവ് രാജ് സിംഗ് ധർമ്മശക്തി. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ കുമയോൺ ഹിമാലയയിലെ ബോണ സ്വദേശിയാണ്[1].
പർവ്വതാരോഹണം
ഉത്തർപ്രദേശ് ടൂറിസം ഓഫീസിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ ജോലി ചെയ്തിരുന്ന 1990 ൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ (എൻഐഎം) നിന്ന് ബേസിക് മൗണ്ടനീയറിങ്, അഡ്വാൻസ്ഡ് മൗണ്ടനീയറിങ് കോഴ്സുകൾ പൂർത്തിയാക്കി. രക്ഷാപ്രവർത്തനത്തിൽ പ്രത്യേക പരിശീലനവും നേടി. ലഖ്‌നൗവിൽ നിന്നുള്ള ഒരു പർവതാരോഹണ സംഘത്തിന്റെ ഭാഗമായി 1989 ൽ ധർമ്മശക്തി 6861 മീറ്റർ ഉയരമുള്ള നന്ദ കോട്ട് കൊടുമുടി കയറി. 1992 ൽ 7516 മീറ്റർ ഉയരമുള്ള ലഡാക്കിലെ മാമോസ്റ്റോംഗ് കംഗ്രി, 6236 മീറ്റർ ഉയരമുള്ള നന്ദ ഭാനെർ എന്നീ കൊടുമുടികൾ കീഴടക്കി. 1997 ൽ 6309 മീറ്റർ ഉയരമുള്ള നന്ദ ഗുണ്ടി കൊടുമുടി കീഴടക്കി. 2012 ൽ ബിഎസ്‌എഫ് ടീമിനൊപ്പം 8586 ഉയരമുള്ള കാഞ്ചൻജംഗ കൊടുമുടി കീഴടക്കി. 2012 ജൂൺ വരെ അദ്ദേഹം 38 ഓളം കൊടുമുടികൾ കയറി[2].
എവറസ്റ്റ് ദൗത്യം
തവണ
വർഷം
പര്യവേക്ഷണ സംഘം
ഒന്നാം തവണ
1998
1998 സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി എവറസ്റ്റ് പര്യവേഷണം
രണ്ടാം തവണ
2006
2006 ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(ബി എസ് എഫ്) എവറസ്റ്റ് പര്യവേഷണം
മൂന്നാം തവണ
2009
2009 നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൈനീറിങ് എവറസ്റ്റ് പര്യവേഷണം
നാലാം തവണ
2012
2012 ഇക്കോ എവറസ്റ്റ് പര്യവേഷണം
അഞ്ചാം തവണ
2013
2013
ആറാം തവണ
2017
2017 ഏഷ്യൻ ട്രെക്കിങ്ങ് ONGC എക്കോ എവറസ്റ്റ് പര്യവേഷണം
ഏഴാം തവണ
2018
2018 ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(ബി എസ് എഫ്) എവറസ്റ്റ് പര്യവേഷണം
ഇന്ത്യൻ പർവതാരോഹണ ഫൗണ്ടേഷന്റെ സ്ഥിരം അംഗത്വം നൽകി ആദരിച്ചു
നേപ്പാൾ സർക്കാർ ഉത്തരേന്ത്യയിലെ ടൂറിസം അംബാസഡറായി നിയമിച്ചു[5].
സ്വകാര്യജീവിതം
ദില്ലി സ്വദേശിനിയായ റീന കൗശൽ ആണ് ഭാര്യ.ഇവരും ഒരു പർവതാരോഹകയാണ്. 2009 ൽ 8 വനിതകളുടെ കാസ്‌പെർസ്‌കി കോമൺവെൽത്ത് അന്റാർട്ടിക്ക പര്യവേഷണത്തിന്റെ ഭാഗമായി ദക്ഷിണധ്രുവത്തിലെഅന്റാർട്ടിക്കയുടെ തീരത്ത് സ്കീയിങ് നടത്തിയ ആദ്യത്തെ ഇന്ത്യൻ വനിത എന്ന റെക്കോർഡ് നേട്ടത്തിന് ഉടമയാണ് ഇവർ[6].