ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ഏറ്റവും സജീവവുമായ ഇസ്ലാമിക ഭീകര സംഘടനകളിലൊന്നാണ് ലഷ്കർ-ഇ-തൊയ്ബ (ഉർദ്ദു: لشکرطیبہ ,നീതിമാന്മാരുടെ സൈന്യം എന്നർത്ഥം. )
Flag of Lashkare Thwaiba
1990-ൽ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ ഹഫീസ് മുഹമ്മദ് സയീദ് , സഫർ ഇക്ബാൽ [ 1] [ 2] എന്നിവർ ചേർന്നാണ് ഈ സംഘടന സ്ഥാപിച്ചത്. ഇപ്പോൾ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിനടുത്തുള്ള മുറിദ്കെ ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. പാക്-നിയന്ത്രണത്തിലുള്ള കശ്മീരിൽ സംഘടനയുടെ നിരവധി പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നു.[ 3]
ലഷ്കർ-ഇ-തൊയ്ബ അംഗങ്ങൾ ഇന്ത്യക്കെതിരായി പല ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുക, ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസ്ലീം ജനതയെ "സ്വതന്ത്രമാക്കുക" തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[ 2] [ 4] ലഷ്കർ വിട്ട് പോയ ചിലർ, മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ നയങ്ങൾക്കെതിരെയുള്ള എതിർപ്പ് രേഖപ്പെടുത്തുവാനായി പാകിസ്താനിൽ, പ്രധാനമായും കറാച്ചിയിൽ ആക്രമണങ്ങൾ നടത്തിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.[ 5]
ഇന്ത്യ , യുണൈറ്റഡ് സ്റ്റേറ്റ്സ് [ 6] , യുണൈറ്റഡ് കിങ്ഡം ,[ 5] യൂറോപ്യൻ യൂണിയൻ [ 7] , റഷ്യ [ 8] , ഓസ്ട്രേലിയ [ 9] എന്നിവിടങ്ങളിൽ ലഷ്കർ-ഇ-തൊയ്ബക്ക് നിരോധനമുണ്ട്.
അവലംബം
↑ The 15 faces of terror Rediff.com
↑ 2.0 2.1 "Who is Lashkar-e-Tayiba" . Dawn. Dawn. 2008-12-03. Archived from the original on 2017-07-06. Retrieved 2008-12-03 .
↑ Kurth Cronin, Audrey (2004-02-06). "Foreign Terrorist Organizations" (PDF) . Congressional Research Service. Retrieved 2009-03-04 . ;
↑ The evolution of Islamic Terrorism by John Moore, PBS
↑ 5.0 5.1 "Profile: Lashkar-e-Toiba" . BBC News . 2008-12-04. Retrieved 5 December 2008 .
↑ USA redesignates Pakistan-based terror groups The Tribune
↑ http://eur-lex.europa.eu/LexUriServ/LexUriServ.do?uri=CELEX:32003D0902:EN:HTML Council Decision of 22 December 2003
↑ Terror list out Archived 2007-03-11 at the Wayback Machine Arab Times
↑ Australian National Security, Listing of Terrorism Organisations Archived 2011-06-29 at the Wayback Machine Attorney-General's Department
വിശ്വാസപ്രമാണങ്ങൾ രാഷ്ട്രീയ കക്ഷികൾ തത്ത്വചിന്തകരും രാഷ്ട്രീയ നേതാക്കളും ജിഹാദി പ്രസ്ഥാനങ്ങൾ ജിഹാദി നേതാക്കൾ ചരിത്ര സംഭവങ്ങൾ ഇസ്ലാമിക വിശ്വാസങ്ങൾ ഗ്രന്ഥങ്ങൾ